തിരുവനന്തപുരം∙ 8 പേരുടെ നിപ്പ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാംപിളുകളാണ് നെഗറ്റീവായത്.

തിരുവനന്തപുരം∙ 8 പേരുടെ നിപ്പ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാംപിളുകളാണ് നെഗറ്റീവായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ 8 പേരുടെ നിപ്പ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാംപിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ആകെ 8 പേർ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലായി ചികിത്സയിലുണ്ട്. മലപ്പുറം കലക്ടറേറ്റിൽ വൈകീട്ട് ചേര്‍ന്ന നിപ്പ അവലോകന യോഗത്തില്‍ മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേർ ഹൈറിസ്‌ക് വിഭാഗത്തിലാണ്. നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകൾ സന്ദർശിച്ചു. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

ADVERTISEMENT

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. 21 ദിവസമാണ് ഐസലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസെലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

English Summary:

Relief in Nipah: Test results of 8 more people negative

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT