‘മരത്തടികൾ ഒഴുകിപ്പോയ ശേഷമാകാം ലോറി മുങ്ങിയത്; അർജുൻ എവിടെയെന്ന് കണ്ടെത്തണം’
ഷിരൂർ∙ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനായി രാത്രിയും ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തും. അർജുൻ ലോറിയുടെ ക്യാബിനകത്ത് ഉണ്ടെന്ന് ഉറപ്പില്ലെന്നും ഇതുവരെയും ലോറിക്കുള്ളിൽ മനുഷ്യസാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ദൗത്യസംഘം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. ട്രക്കിനടുത്തേക്ക് കടക്കാൻ ഡൈവേഴ്സിന് പറ്റാത്ത അവസ്ഥയാണ്. മൂന്ന് നോട്സ് വരെയാണ് നാവികസേന ഡൈവർമാർക്ക് മുങ്ങിത്തപ്പാൻ കഴിയുക.

ഷിരൂർ∙ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനായി രാത്രിയും ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തും. അർജുൻ ലോറിയുടെ ക്യാബിനകത്ത് ഉണ്ടെന്ന് ഉറപ്പില്ലെന്നും ഇതുവരെയും ലോറിക്കുള്ളിൽ മനുഷ്യസാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ദൗത്യസംഘം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. ട്രക്കിനടുത്തേക്ക് കടക്കാൻ ഡൈവേഴ്സിന് പറ്റാത്ത അവസ്ഥയാണ്. മൂന്ന് നോട്സ് വരെയാണ് നാവികസേന ഡൈവർമാർക്ക് മുങ്ങിത്തപ്പാൻ കഴിയുക. എന്നാൽ നിലവിൽ പുഴയിൽ 6 – 8 നോട്സ് ആണ് അടിയൊഴുക്ക്. അതിൽ ഡൈവർമാരെ ഇറക്കുക എന്നത് ആത്മഹത്യാപരമാണെന്നും രക്ഷാദൗത്യ സംഘം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 4 ലോഹ ഭാഗങ്ങളാണ് കണ്ടെത്തിയത്. റോഡിന്റെ സേഫ്റ്റി റെയിൽ, ടവർ ഭാഗം, ലോറിയുടെ ഭാഗം, ടാങ്കർ ക്യാബിൻ എന്നിവയാണ് കണ്ടെത്തിയത്.
അതിനിടെ അർജുന്റെ ലോറിയിലുണ്ടായിരുന്ന തടി കണ്ടെത്തിയതായി ലോറി ഉടമ മനാഫ് അറിയിച്ചു. ശക്തമായ മഴ പെയ്താലും ഓക്സിജൻ സിലിണ്ടർ ഉപയോഗിച്ച് വാഹനത്തിനരികിലേക്ക് എത്തിക്കാനാണ് നാവികസേന പദ്ധതിയിട്ടിരിക്കുന്നത്. അർജുൻ ഉൾപ്പെടെ മൂന്നു പേരെയാണ് ഇനിയും കണ്ടെടുക്കാനുളളത്.