സെർച്ച് കമ്മിറ്റി രൂപീകരണം; ഗവർണറുടെ നടപടിക്ക് ഹൈക്കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി
കൊച്ചി ∙ സർവ്വകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാൻ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണർക്ക് വീണ്ടും തിരിച്ചടി. കാർഷിക സർവകലാശാലയിലും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലും ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റികളുടെ നടപടികൾ ഹൈക്കോടതി വെള്ളിയാഴ്ച സ്റ്റേ ചെയ്തു. വിഷയത്തിൽ കോടതി ഗവർണറോട്

കൊച്ചി ∙ സർവ്വകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാൻ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണർക്ക് വീണ്ടും തിരിച്ചടി. കാർഷിക സർവകലാശാലയിലും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലും ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റികളുടെ നടപടികൾ ഹൈക്കോടതി വെള്ളിയാഴ്ച സ്റ്റേ ചെയ്തു. വിഷയത്തിൽ കോടതി ഗവർണറോട് വിശദീകരണവും തേടിയിട്ടുണ്ട്. ഇതോടെ ഗവർണർ സ്വന്തം നിലയിൽ രൂപീകരിച്ച 6 സെർച്ച് കമ്മിറ്റികളും ഹൈക്കോടതി സ്റ്റേ ചെയ്തു. നേരത്തെ കുഫോസ്, എം.ജി. സർവകലാശാല, കേരള സർവകലാശാല, തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല എന്നിവിടങ്ങളിൽ വി.സിമാരെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
യുജിസിയുടെയും ചാൻസലറുടെയും പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തിയാണ് 6 സർവകലാശാലകളിൽ ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് എന്നായിരുന്നു വിവിധ സർവകലാശാലകളിലെ സെനറ്റ് അംഗങ്ങളും സർക്കാരും ഹൈക്കോടതിയിൽ വാദിച്ചത്. അതേ സമയം, സർവകലാശാലകളോട് പ്രതിനിധികളെ അറിയിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഒഴിവുകഴിവുകൾ പറഞ്ഞ് ആവശ്യം നീട്ടിക്കൊണ്ടു പോവുകയായിരുന്നു സർക്കാർ ചെയ്തതെന്നായിരുന്നു ഗവർണറുടെ വാദം. ബന്ധപ്പെട്ട കക്ഷികൾ മറുപടി അറിയിക്കാൻ ആവശ്യപ്പെട്ടു കൊണ്ട് ഒരു മാസത്തേക്കാണ് കോടതി ഗവർണറുടെ നടപടി സ്റ്റേ ചെയ്തിരിക്കുന്നത്.