ന്യൂഡൽഹി∙ കാർഗിൽ യുദ്ധവിജയത്തിന്റെ സ്മരണയിൽ രാജ്യം. യുദ്ധവിജയത്തിന്റെ 25–ാം വാർഷികത്തിൽ ദ്രാസിലെ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചു. വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാഞ്ജലിയും അർപ്പിച്ചു. കരസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകൾ യുദ്ധസ്മാരകത്തിന് മുകളില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കാർഗിൽ യുദ്ധവിജയത്തിന്റെ സ്മരണയിൽ രാജ്യം. യുദ്ധവിജയത്തിന്റെ 25–ാം വാർഷികത്തിൽ ദ്രാസിലെ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചു. വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാഞ്ജലിയും അർപ്പിച്ചു. കാർഗിലിൽ വീരമൃത്യു വരിച്ച സൈനികർ അമരത്വം നേടിയവരാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഓരോ സൈനികന്റെയും ത്യാഗം സ്മരിക്കുന്നുവെന്നും കാർഗിലിലേത് പാക്കിസ്ഥാൻ ചതിക്കെതിരായ വിജയമെന്നും മോദി പറഞ്ഞു.

ഭീകരവാദം ഉപയോഗിച്ചു വിജയിക്കാനാവില്ലെന്നു പ്രധാനമന്ത്രി പാക്കിസ്ഥാന് മുന്നറിയിപ്പും നൽകി. ‘‘പാക്കിസ്ഥാൻ മുൻകാല തെറ്റുകളിൽനിന്ന് പാഠം പഠിക്കുന്നില്ല. വീണ്ടും ഒളിയുദ്ധങ്ങൾ നടത്തുകയാണ്. കഴിഞ്ഞ കാലങ്ങളിൽ പാക്കിസ്ഥാൻ നടത്തിയ എല്ലാ ഹീനമായ ശ്രമങ്ങളിലും അവർ പരാജയപ്പെട്ടു. എന്നാൽ പാക്കിസ്ഥാൻ മുൻകാല ചരിത്രത്തിൽനിന്ന് ഒന്നും പഠിച്ചിട്ടില്ല. ഭീകരതയുടെ യജമാനന്മാർക്ക് എന്റെ ശബ്ദം നേരിട്ട് കേൾക്കാൻ കഴിയുന്ന ഒരിടത്തു നിന്നാണ് ഇന്നു ഞാൻ സംസാരിക്കുന്നത്. നിങ്ങളുടെ നീചമായ ഉദ്ദ്യേശങ്ങൾ ഒരിക്കലും നടക്കില്ലെന്നാണ് തീവ്രവാദത്തിന്റെ രക്ഷാധികാരികളോട് എനിക്ക് പറയാനുള്ളത്. നമ്മുടെ സൈനികർ പൂർണ ശക്തിയോടെ ഭീകരവാദത്തെ തകർക്കുകയും ശത്രുവിന് തക്ക മറുപടി നൽകുകയും ചെയ്യും’’– മോദി പറഞ്ഞു.

ADVERTISEMENT

കരസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകൾ യുദ്ധസ്മാരകത്തിന് മുകളില്‍ പുഷ്പവൃഷ്ടി നടത്തി. കാർഗിൽ യുദ്ധവിജയത്തിന്റെ 25–ാം വാർഷികത്തിന്റെ ഭാഗമായി സ്റ്റാമ്പും പുറത്തിറക്കും. ലഡാക്കിൽ നിന്നും കശ്മീരിൽ നിന്നും നിരവധിയാളുകള്‍ പരിപാടിക്ക് എത്തിയിട്ടുണ്ട്. ദ്രാസിലെ യുദ്ധസ്മാരകത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി വിവിധ പരിപാടികൾ നടത്തിയിരുന്നു. യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി വീരചരമം പ്രാപിച്ചവരുടെ കുടുംബങ്ങളെ ആദരിച്ചിരുന്നു.

English Summary:

Country Commemorates 25th Anniversary of Kargil War Victory