ഷിരൂരിൽ നേവിയുടെ കൂടുതൽ സഹായം വേണം: രാജ്നാഥ് സിങ്ങിനും സിദ്ധരാമയ്യയ്ക്കും കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം∙ ഷിരൂരിൽ മണ്ണിനടിയിൽപ്പെട്ട അർജുനെ കണ്ടെത്താൻ സൈന്യത്തിന്റെ കൂടുതൽ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങിന് കത്തയച്ചു. ആഴത്തിൽ ഡൈവ് ചെയ്ത് പരിശോധന നടത്താൻ കഴിയുന്ന നേവിക്കാരുടെ സേവനമാണ് മുഖ്യമന്ത്രി തേടിയത്. സതേൺ, ഈസ്റ്റേൺ നേവൽ കമാന്‍ഡുകളിൽനിന്ന്

തിരുവനന്തപുരം∙ ഷിരൂരിൽ മണ്ണിനടിയിൽപ്പെട്ട അർജുനെ കണ്ടെത്താൻ സൈന്യത്തിന്റെ കൂടുതൽ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങിന് കത്തയച്ചു. ആഴത്തിൽ ഡൈവ് ചെയ്ത് പരിശോധന നടത്താൻ കഴിയുന്ന നേവിക്കാരുടെ സേവനമാണ് മുഖ്യമന്ത്രി തേടിയത്. സതേൺ, ഈസ്റ്റേൺ നേവൽ കമാന്‍ഡുകളിൽനിന്ന് കൂടുതൽ നേവി ഉദ്യോഗസ്ഥരെ സ്ഥലത്ത് എത്തിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. അത്യാധുനിക ഉപകരണങ്ങളും തിരച്ചിലിനായി കൊണ്ടുവരണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ സൂചിപ്പിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും മുഖ്യമന്ത്രി കത്തയച്ചു.
കോഴിക്കോട് സ്വദേശി അർജുനെയും ലോറിയെയും കണ്ടെത്താൻ ഫ്ലോട്ടിങ് ബ്രിഡ്ജുകൾ ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നേവിയുടെ മുങ്ങൽ വിദഗ്ധർക്ക് ഗംഗാവലി പുഴയുടെ അടിഭാഗത്ത് തിരച്ചിൽ നടത്താനാണ് ഇവ എത്തിക്കുന്നത്. ശക്തമായ അടിയൊഴുക്ക് ഉള്ളതിനാൽ ഡെങ്കി ബോട്ടുകൾ ഉപയോഗിച്ചുള്ള തിരച്ചിലിന് പരിമിതികളുണ്ട്. പെങ്ങിക്കിടക്കുന്ന പ്രതലം ഉള്ളതിനാൽ ഇവ ചങ്ങാടം പോലെ ഉപയോഗിക്കാം. ഇവയിൽനിന്ന് മുങ്ങൽ വിഗദ്ധർക്ക് ആഴത്തിലേക്ക് പരിശോധനയ്ക്കായി ഡൈവ് ചെയ്യാനാകും.
കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽ പെട്ടത്. 16ന് രാവിലെ 8.30ന് ആയിരുന്നു അപകടം. കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴി സ്വദേശിയാണ്. മലപ്പുറം എടവണ്ണപ്പാറയിലേക്ക് തടിയുമായി വരികയായിരുന്നു.