തലയോലപ്പറമ്പ് ∙ നിയന്ത്രണം വിട്ട സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസ് മറിഞ്ഞ് 41 പേർക്ക് പരുക്ക്. 3 പേരുടെ നില ഗുരുതരം. കോട്ടയം എറണാകുളം റോഡിൽ തലയോലപ്പറമ്പിനടുത്ത് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജംക്‌ഷനിലാണ് അപകടം. എറണാകുളത്തുനിന്ന് ഈരാറ്റുപേട്ടയ്ക്കു പോകുകയായിരുന്ന ആവേ മരിയ ബസാണ് അപകടത്തിൽപെട്ടത്. വൈകിട്ട് 7.15 നാണ് അപകടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമിത വേഗത്തിലായിരുന്ന ബസ് വളവു വീശി എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. അപകടം സംഭവിക്കുന്നതിനു തൊട്ടു മുൻപ് സ്റ്റിയറിങ്ങിൽനിന്നു ഡ്രൈവറുടെ പിടിത്തം നഷ്ടപ്പെട്ടെന്ന് യാത്രക്കാർ പറഞ്ഞു. 

തലയോലപ്പറമ്പിനടുത്ത് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജംക്‌ഷനിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടം. ചിത്രം: ഉമറുൾ ഫറൂഖ് ∙ മനോരമ ഓൺലൈൻ
ADVERTISEMENT

ഗുരുമന്ദിരം ജംക്‌ഷന് മീറ്ററുകൾക്കു മുൻപുള്ള വളവിൽ  ബസ് വട്ടം കറങ്ങിയ ശേഷം താഴ്ചയിലേക്ക് മറിഞ്ഞ് അക്ഷയ കേന്ദ്രത്തിന്റെ കെട്ടിടത്തിൽ ഇടിച്ചുനിൽക്കുകയായിരുന്നു. യാത്രക്കാരെ നാട്ടുകാരും തലയോലപ്പറമ്പ് പൊലീസും വൈക്കത്തുനിന്നും കടുത്തുരുത്തിയിൽനിന്നും എത്തിയ അഗ്നിരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് പുറത്തെടുത്തത്.   ആംബുലൻസുകളിലും സ്വകാര്യവാഹനങ്ങളിലുമായി ആശുപത്രിയികളിലേക്കു മാറ്റി. ബസ് നിറയെ യാത്രക്കാർ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. 2 മണിക്കൂറിലേറെ തലയോലപ്പറമ്പ് - എറണാകുളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.  ഗുരുതരമായി പരുക്കേറ്റ എരുമേലി സ്വദേശി ദേവേഷി (18)നെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരെ  സി.കെ.ആശ എംഎൽഎ, കലക്ടർ ജോൺ വി. സാമുവൽ, തഹസിൽദാർ കെ.ആർ.മനോജ് എന്നിവർ സന്ദർശിച്ചു. 

തലയോലപ്പറമ്പിനടുത്ത് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജംക്‌ഷനിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടം. ചിത്രം: ഉമറുൾ ഫറൂഖ് ∙ മനോരമ ഓൺലൈൻ
English Summary:

Private Bus Accident at Thalayolaparambu

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT