നികുതിയിൽ ‘നോ ടച്ചിങ്’ എന്ന് സർക്കാർ; കുടിശിക കുമിഞ്ഞത് 606 ബാറുകൾക്ക്
തിരുവനന്തപുരം ∙ സംസ്ഥാനത്ത് നികുതി കുടിശിക വരുത്തിയത് 606 ബാറുകൾ. സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കുടിശിക പിരിച്ചെടുക്കാൻ കാര്യമായ നടപടികളില്ല. സംസ്ഥാനത്ത് 801 ബാറുകളാണുള്ളത്.

തിരുവനന്തപുരം ∙ സംസ്ഥാനത്ത് നികുതി കുടിശിക വരുത്തിയത് 606 ബാറുകൾ. സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കുടിശിക പിരിച്ചെടുക്കാൻ കാര്യമായ നടപടികളില്ല. സംസ്ഥാനത്ത് 801 ബാറുകളാണുള്ളത്. ഭൂരിഭാഗം ബാറുകളും കുടിശിക വരുത്തിയെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. നികുതി റിട്ടേണുകൾ ഫയൽ ചെയ്യാത്ത 198 ബാർ ഹോട്ടലുകളുണ്ട്.
പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ഇതുവരെ 297 പുതിയ ബാർ ലൈസൻസുകളാണ് അനുവദിച്ചത്. 475 ബീയർ ആൻഡ് വൈൻ പാർലറുകൾക്കു ബാർ ലൈസൻസ് പുതുക്കി നൽകി. ഇതോടെ, ബാറുകളുടെ എണ്ണം 801 എന്ന റെക്കോർഡ് നമ്പറിലെത്തി. ബാർ ഹോട്ടലുകൾ വരുമാനത്തിൽനിന്ന് സർക്കാരിനു നൽകേണ്ട ടേൺ ഓവർ ടാക്സിൽ കുടിശിക വരുത്തിയതിനാൽ മദ്യം നൽകുന്നത് നിർത്തണമെന്ന് ചരക്കുസേവന നികുതി വകുപ്പ് 2023 സെപ്റ്റംബർ 27ന് ബവ്റിജസ് കോർപറേഷന് കത്തു നൽകിയിരുന്നു. കത്തിനെതിരെ ചില ഹോട്ടലുകൾ ഹൈക്കോടതിയെ സമീപിച്ചു.
കത്തിൽ തുടർ നടപടികൾ സ്വീകരിക്കേണ്ടെന്നും ചില കേസുകളിൽ ചരക്കു സേവന നികുതി വകുപ്പിന്റെ നിർദേശം അനുസരിച്ച് തീരുമാനം എടുക്കാമെന്നും ഹൈക്കോടതി നിർദേശിച്ചു. ബാർ ഹോട്ടലുകൾക്ക് മദ്യം നൽകാതിരിക്കുന്നത് സർക്കാരിനു നികുതി നഷ്ടമുണ്ടാക്കുമെന്ന് കാട്ടി ബവ്റിജസ് കോർപറേഷൻ എംഡി നികുതി വകുപ്പിന് 2023 ഒക്ടോബറിൽ കത്തു നൽകി.
കോട്ടയം ജില്ലയിലാണ് നികുതി കുടിശിക വരുത്തിയ കൂടുതൽ ഹോട്ടലുകളുള്ളത്. നികുതി റിട്ടേൺ യഥാസമയം ഫയൽ ചെയ്യാത്ത കൂടുതൽ ഹോട്ടലുകൾ തൃശൂരിലാണ്. നിയമപ്രകാരം എല്ലാ മാസവും റിട്ടേണുകൾ ഫയൽ ചെയ്യണം. വർഷാവസാനം വാർഷിക റിട്ടേണും ഫയൽ ചെയ്യേണ്ടതുണ്ട്. വീഴ്ച വരുത്തിയ ഹോട്ടലുകൾക്കെതിരെ നടപടി ആരംഭിച്ചതായി അധികൃതർ പറഞ്ഞു.