‘എന്റെ മകന് എന്തുപറ്റിയെന്നാണ് ഇപ്പോഴും ചോദിക്കുന്നത്; അമ്മയോട് എന്താണ് പറയുക?’
കോഴിക്കോട് ∙ കർണാടകയിലെ ഷിരൂരിൽ തിരച്ചിൽ നിർത്തുന്നത് ഉൾക്കൊള്ളാനാകില്ലെന്ന് മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ സഹോദരി അഞ്ജു.

കോഴിക്കോട് ∙ കർണാടകയിലെ ഷിരൂരിൽ തിരച്ചിൽ നിർത്തുന്നത് ഉൾക്കൊള്ളാനാകില്ലെന്ന് മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ സഹോദരി അഞ്ജു. തിരച്ചിൽ മുന്നോട്ടുപോകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നമ്മുടെ സർക്കാരും കർണാടക സർക്കാരും ഇതുവരെ പൂർണ പിന്തുണയാണ് നൽകിയത്. യന്ത്രങ്ങൾ എത്തിക്കാൻ ഇനിയും നാലു ദിവസം കൂടി വേണമെന്നാണ് പറയുന്നത്. അതുവരെ ഇപ്പോഴുള്ളത് പോലെ തിരച്ചിൽ തുടരണമെന്നാണ് അപേക്ഷിക്കാനുള്ളതെന്നും അർജുന്റെ സഹോദരി പറഞ്ഞു.
ലോറി കണ്ടുവെന്നൊക്കെ രണ്ടു ദിവസം മുൻപ് പറഞ്ഞിരുന്നു. എന്നാൽ ബാക്കി വിവരങ്ങളൊന്നും പിന്നീട് കിട്ടിയില്ല. എന്റെ മകന് എന്തുപറ്റിയെന്ന് അമ്മ ഇപ്പോഴും ചോദിക്കുകയാണ്. അമ്മയോട് ഞങ്ങൾ എന്താണ് പറയേണ്ടത്? ഇനിയും 4 ദിവസം എന്ത് അടിസ്ഥാനത്തിലാണ് ഇവിടെ നിൽക്കേണ്ടതെന്ന് ഞങ്ങൾക്ക് അറിയില്ല. എല്ലാ പിന്തുണയും വേണമെന്നും അഞ്ജു പറഞ്ഞു.