മഴയിൽ മതിൽ തകർന്ന് ബേസ്മെന്റിലേക്ക് വെള്ളം ഇരച്ചുകയറി; അകത്തു കുടുങ്ങി നെവിനും 2 വിദ്യാർഥിനികളും; ദാരുണാന്ത്യം
ന്യൂഡൽഹി∙ രാജേന്ദ്ര നഗറിലെ സിവിൽ സർവീസ് കോച്ചിങ് സെന്ററിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ച മലയാളി വിദ്യാർഥി നെവിൻ ഡാൽവിൻ (23) ശനിയാഴ്ച രാവിലെ പത്തോടെയാണ് ലൈബ്രറിയിൽ എത്തിയതെന്ന് വിവരം. കാലടി സ്വദേശിയായി നെവിൻ, ജെഎൻയുവിലെ ഗവേഷക വിദ്യാർഥിയാണ്. റിട്ട. ഡിവൈഎസ്പി ഡെൽവിൻ സുരേഷിന്റെയും കാലടി സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗവും ജ്യോഗ്രാഫി വകുപ്പ് മുൻ മേധാവിയുമായ ഡോ.ടി.എസ്.ലാൻസ്‌ലെറ്റിന്റെയും മകനാണ്.

നെവിനു പുറമേ ടാനിയ സോണി(25), ശ്രേയ യാദവ്(25) എന്നീ വിദ്യാർഥിനികളും മരിച്ചു. മൂവരും സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനായി ലൈബ്രറിയിൽ എത്തിയതാണെന്നാണ് വിവരം. രക്ഷാദൗത്യം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പെൺകുട്ടികളുടെ മൃതദേഹം ലഭിച്ചെങ്കിലും രാത്രി ഏറെ വൈകിയാണ് നെവിന്റെ മൃതദേഹം കണ്ടെടുത്തതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വെസ്റ്റ് ഡൽഹി കരോൾബാഗിനു സമീപം രാജേന്ദ്ര നഗറിലെ ബഡാ ബസാർ 11 ബിയിലെ റാവൂസ് ഐഎഎസ് സ്റ്റഡി സെന്ററിലാണ് അപകടം നടന്നത്. 150 പേർക്ക് ഇരിക്കാൻ കഴിയുന്ന ലൈബ്രറിയാണ് ബേസ്മെന്റിലുണ്ടായിരുന്നത്. ഇവിടെ സംഭവം നടന്ന സമയത്ത് നിരവധി വിദ്യാർഥികളുണ്ടായിരുന്നു. കോച്ചിങ് സെന്ററിന്റെ സമീപത്തായി ഓടയുണ്ടായിരുന്നെന്നും ഇത് നിറഞ്ഞു കവിഞ്ഞ് വെള്ളം ഇരച്ചുകയറിയതാണ് ദുരന്തകാരണമെന്നുമാണ് വിവരം. ഇടുങ്ങിയ വഴി ആയതിനാൽ കുട്ടികൾ അകത്തു കുടുങ്ങിപ്പോകുകയായിരുന്നു.
‘‘കോച്ചിങ് സെന്ററിനു മുന്നിൽ ഒരു മതിലുണ്ട്. ഇത് വെള്ളം അകത്തേക്ക് കയറാതെ തടഞ്ഞു നിർത്തും. അത് തകർന്നതോടെ വെള്ളം ശക്തിയോടെ അകത്തേക്ക് കയറി. അത് ബേസ്മെന്റിലേക്ക് ഇരച്ചിറങ്ങി, നാൽപതോളം കുട്ടികൾ ലൈബ്രറിയിൽ ഇന്നലെയുണ്ടായിരുന്നു. അതിൽ മിക്കവാറും കുട്ടികൾ ഓടി രക്ഷപ്പെട്ടു. എന്നാൽ മൂന്നു പേർ അവിടെ കുടുങ്ങിപ്പോയി’’– കോച്ചിങ് സെന്ററിലുണ്ടായിരുന്ന ഒരു മലയാളി വിദ്യാർഥി പറഞ്ഞു.