തിരുവനന്തപുരം ∙ ഒമ്പതും പന്ത്രണ്ടും വയസുള്ള സ്വന്തം മക്കളെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ നേരിട്ടു കാണേണ്ടിവന്ന വാളയാറിലെ അമ്മ ഏഴു വര്‍ഷത്തിനിപ്പറവും പോരാട്ടത്തിലാണ്. മക്കളെ ലൈംഗികമായി പീഡിപ്പിച്ച് മരണത്തിലേക്കു തള്ളിവിട്ടവരെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് ആ അമ്മ. 2017 ജനുവരിയിലും മാര്‍ച്ചിലുമാണ് കുഞ്ഞുങ്ങളെ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം ∙ ഒമ്പതും പന്ത്രണ്ടും വയസുള്ള സ്വന്തം മക്കളെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ നേരിട്ടു കാണേണ്ടിവന്ന വാളയാറിലെ അമ്മ ഏഴു വര്‍ഷത്തിനിപ്പറവും പോരാട്ടത്തിലാണ്. മക്കളെ ലൈംഗികമായി പീഡിപ്പിച്ച് മരണത്തിലേക്കു തള്ളിവിട്ടവരെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് ആ അമ്മ. 2017 ജനുവരിയിലും മാര്‍ച്ചിലുമാണ് കുഞ്ഞുങ്ങളെ തൂങ്ങിമരിച്ച നിലയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഒമ്പതും പന്ത്രണ്ടും വയസുള്ള സ്വന്തം മക്കളെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ നേരിട്ടു കാണേണ്ടിവന്ന വാളയാറിലെ അമ്മ ഏഴു വര്‍ഷത്തിനിപ്പറവും പോരാട്ടത്തിലാണ്. മക്കളെ ലൈംഗികമായി പീഡിപ്പിച്ച് മരണത്തിലേക്കു തള്ളിവിട്ടവരെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് ആ അമ്മ. 2017 ജനുവരിയിലും മാര്‍ച്ചിലുമാണ് കുഞ്ഞുങ്ങളെ തൂങ്ങിമരിച്ച നിലയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഒമ്പതും പന്ത്രണ്ടും വയസുള്ള സ്വന്തം മക്കളെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ നേരിട്ടു കാണേണ്ടിവന്ന വാളയാറിലെ അമ്മ ഏഴു വര്‍ഷത്തിനിപ്പറവും പോരാട്ടത്തിലാണ്. മക്കളെ ലൈംഗികമായി പീഡിപ്പിച്ച് മരണത്തിലേക്കു തള്ളിവിട്ടവരെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് ആ അമ്മ. 2017 ജനുവരിയിലും മാര്‍ച്ചിലുമാണ് കുഞ്ഞുങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച കുട്ടികള്‍ക്ക് അപകീര്‍ത്തികരമായ കാര്യങ്ങള്‍ കേസ് അന്വേഷിച്ച എം.ജെ. സോജന്‍ മാധ്യമങ്ങളോടു പറഞ്ഞുവെന്നാണ് അമ്മയുടെ പരാതി. കുഞ്ഞുങ്ങള്‍ക്കു നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ 2021ല്‍ ധര്‍മടം മണ്ഡലത്തില്‍ കുഞ്ഞുടുപ്പ് ചിഹ്നത്തില്‍ വാളയാര്‍ അമ്മ മത്സരിച്ചിരുന്നു. കേസ് അന്വേഷിച്ച എം.ജെ.സോജന് ഐപിഎസ് നല്‍കാനുള്ള നീക്കത്തിനെതിരെ ഉള്ള നിയമനടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയെ നേരില്‍ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കുകയും സോജന്‍ ചാനലിനോടു പറഞ്ഞതിന്റെ വിഡിയോ ദൃശ്യം സമര്‍പ്പിക്കുകയും ചെയ്‌തെന്ന് വാളയാര്‍ അമ്മ മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് വാളയാര്‍ അമ്മയോട് ചീഫ് സെക്രട്ടറിക്കു മുന്നില്‍ എത്താന്‍ ആവശ്യപ്പെട്ടത്. 

‘ഞാൻ പറഞ്ഞു കൊടുക്കുന്നതു പോലെയല്ല ഉദ്യോഗസ്ഥർ തർജമ ചെയ്യുന്നത് ’

ADVERTISEMENT

അമ്മ പറയുന്നു. ‘ കോടതി നിര്‍ദേശപ്രകാരം ഇപ്പോള്‍ നടക്കുന്ന സിബിഐയുടെ തുടരന്വേഷണത്തിലും തൃപ്തയല്ല. ഒരു വര്‍ഷമായി അന്വേഷിച്ചിട്ടും എന്താണ് കേസിന്റെ അവസ്ഥയെന്ന് നമ്മളോടു പറയാന്‍ അവര്‍ തയാറാകുന്നില്ല. എല്ലാം കോടതിയില്‍ മാത്രമേ പറയൂ എന്ന നിലയിലാണ് അവര്‍ സംസാരിക്കുന്നത്. ആദ്യം മലയാളത്തില്‍ എഴുതി കോടതിയില്‍ കൊടുത്ത വിവരങ്ങള്‍ പിന്നീട് അതേപടി ഇംഗ്ലീഷില്‍ വീണ്ടും കൊടുക്കുകയായിരുന്നു. ഇതു ബോധ്യപ്പെട്ടതോടെയാണ് കുറ്റപത്രം തള്ളി പുനരന്വേഷണത്തിന് ഉത്തരവിട്ടത്. നമ്മള്‍ ആവശ്യപ്പെട്ടതു കൊണ്ടു മാത്രമല്ല, അന്വേഷണത്തിലെ പിഴവ് ബോധ്യപ്പെട്ടതു കൊണ്ടാണ് കോടതി അത്തരത്തില്‍ ഉത്തരവിട്ടത്. ഉത്തരേന്ത്യയില്‍നിന്നു വന്ന രണ്ട് ഉദ്യോഗസ്ഥരുമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഞാന്‍ മലയാളത്തില്‍ പറയുന്നത് അവര്‍ക്കു മനസിലാകില്ല. തര്‍ജമ ചെയ്തു കൊടുക്കുന്നയാള്‍ ഞാന്‍ പറയുന്നതു പോലെ അല്ല അവരോടു പറയുന്നത്. 

മൂത്ത കുഞ്ഞ് മരിച്ച സമയത്ത് ഷെഡ്ഡിനകത്തുനിന്ന് രണ്ടു പേര്‍ പോകുന്നതു ഇളയകുഞ്ഞ് കണ്ടുവെന്ന് പറയുമ്പോള്‍ അതേപോലെ പറഞ്ഞു കൊടുക്കേണ്ടേ? എന്നാല്‍ ഇളയ കുഞ്ഞ് വന്ന് കാണുമ്പോള്‍ മൂത്ത കുട്ടി പിടയുന്നതു മാത്രമേ കണ്ടുള്ളു എന്നാണ് പറഞ്ഞു കൊടുത്തത്. രണ്ടു പേര്‍ ഇറങ്ങിപ്പോയ കാര്യം പറയുന്നില്ല. ഇപ്പോഴും കേസ് അട്ടിമറിക്കാനുളള ശ്രമമാണ് നടക്കുന്നത്., അമ്മ പറഞ്ഞു. ‘ കഴിഞ്ഞ ഡിസംബറില്‍ എന്നെയും ഭര്‍ത്താവിനെയും മകനെയും മനശാസ്ത്ര ഡോക്ടറുടെ അടുത്ത് പരിശോധനയ്‌ക്കെന്നു പറഞ്ഞു കൊണ്ടുപോയി. കേസ് അന്വേഷണത്തിന്റെ ഭാഗമാണെന്നാണ് പറഞ്ഞത്. അച്ഛനും അമ്മയ്ക്കും മാനസിക പ്രശ്‌നമുണ്ടെന്നു പറഞ്ഞ് കുറ്റപത്രം നല്‍കാനാണോ എന്നു ഞാന്‍ ചോദിച്ചു. അത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്താല്‍ ജീവനൊടുക്കേണ്ടിവരുമെന്ന് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. അങ്ങനെ ഒന്നും ഉണ്ടാകില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ അങ്ങനെ പറഞ്ഞവരാണ് ഞങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുന്നത്. ആരെയും വിശ്വസിക്കാന്‍ പറഞ്ഞില്ല. ഈ കുഞ്ഞുങ്ങളുടെ പ്രായത്തില്‍ ഞങ്ങള്‍ക്കും മക്കളുണ്ട് എന്നാണ് കേസ് അന്വേഷിക്കാന്‍ വന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. എന്നിട്ട് എന്തായി.' -വാളയാര്‍ അമ്മ ചോദിക്കുന്നു.

ADVERTISEMENT

അന്വേഷണ ഉദ്യോഗസ്ഥന് സ്വഭാവ സർട്ടിഫിക്കറ്റ് നൽകാൻ ശ്രമം

‘അന്വേഷണ ഉദ്യോഗസ്ഥന് സ്വഭാവസര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തന്നെ വിളിച്ചുവരുത്തിയെന്നു സംശയിക്കുന്നുവെന്ന് വാളയാര്‍ അമ്മ പറഞ്ഞു. 'കോടതിയെ ബോധിപ്പിക്കാന്‍ വേണ്ടി മാത്രമാണ് എന്നെ കേട്ടതെന്നാണ് ഞാന്‍ കരുതുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ കോടതി പറഞ്ഞിട്ടും ഒരു വര്‍ഷം എന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്യാതെ ഇപ്പോള്‍ പെട്ടെന്ന് വിളിപ്പിച്ചത് അതിനു തന്നെയാവും. അമ്മയെ കേട്ടിട്ടു മതി ഉദ്യോഗസ്ഥന് ഐപിഎസ് കൊടുക്കുന്നതെന്നു കോടതി പറഞ്ഞതോടെ എന്നെ കേട്ടെന്നു വരുത്തിത്തീര്‍ക്കണമല്ലോ? അതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച എന്നാണു കരുതുന്നത്. തെളിവുകള്‍ എല്ലാം ചീഫ് സെക്രട്ടറിക്കു കൊടുത്തിട്ടുണ്ട്. ജീവന്‍ പൊലിഞ്ഞ കുഞ്ഞുമക്കളുടെ അച്ഛന്റെ സ്ഥാനത്തുനിന്ന് തീരുമാനമെടുക്കണമെന്നും ഞാന്‍ വിശ്വസിച്ചോട്ടെ എന്നും ചീഫ് സെക്രട്ടറിയോടു പറഞ്ഞിട്ടുണ്ട്. അര മണിക്കൂറോളം അദ്ദേഹവുമായി സംസാരിച്ചു. പ്രതികള്‍ക്കു വേണ്ടിയാണ് തെളിവുകള്‍ മുഴുവന്‍ നശിപ്പിച്ചത്, വാളയാർ അമ്മ പറഞ്ഞു. 

ADVERTISEMENT

കേരളാ-തമിഴ്‌നാട് അതിര്‍ത്തിയില്‍ വാളയാറില്‍ 2017 ജനുവരി 13-നാണ് മൂത്ത കുട്ടിലെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന്റെ അന്വേഷണം നടക്കുന്നതിനിടെ മാര്‍ച്ച് നാലിന് ഇളയകുട്ടിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടു പേരും ലൈംഗിക അക്രമങ്ങള്‍ ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വാളയാര്‍ പൊലീസിനാണ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് തുടക്കം മുതല്‍ തന്നെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. ആദ്യമരണം ശരിയായി അന്വേഷിച്ചെങ്കില്‍ രണ്ടാമത്തെ കുഞ്ഞിന്റെ മരണം ഒഴിവാക്കാമായിരുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി. എന്നാല്‍ രണ്ടും ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്. 

English Summary:

Walayar Mother Fights for Justice