തിരുവനന്തപുരം∙ സംസ്ഥാനത്ത് പരക്കെ വ്യാപക മഴ. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരംവരെ ന്യുനമർദ പാത്തി സജീവമായി സ്ഥിതിചെയ്യുന്നതും തെക്കു കിഴക്കൻ മധ്യ പ്രദേശിന്‌ മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതുമാണ് മഴയ്ക്ക് കാരണം. വടക്കൻ കേരളത്തിൽ അതിതീവ്ര മഴയാണ് പെയ്യുന്നത്. ആളിയാർ ഡാം തുറന്നതിനെ തുടർന്ന് ചിറ്റൂർ പുഴയിലേക്ക് കൂടുതൽ വെള്ളമെത്തുന്നുണ്ട്. തൃശൂരിൽ പീച്ചി ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. പൊരിങ്ങൽക്കുത്ത് ഡാമിൽ ആറാമത്തെ ഷട്ടർ തുറന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്ത് പരക്കെ വ്യാപക മഴ. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരംവരെ ന്യുനമർദ പാത്തി സജീവമായി സ്ഥിതിചെയ്യുന്നതും തെക്കു കിഴക്കൻ മധ്യ പ്രദേശിന്‌ മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതുമാണ് മഴയ്ക്ക് കാരണം. വടക്കൻ കേരളത്തിൽ അതിതീവ്ര മഴയാണ് പെയ്യുന്നത്. ആളിയാർ ഡാം തുറന്നതിനെ തുടർന്ന് ചിറ്റൂർ പുഴയിലേക്ക് കൂടുതൽ വെള്ളമെത്തുന്നുണ്ട്. തൃശൂരിൽ പീച്ചി ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. പൊരിങ്ങൽക്കുത്ത് ഡാമിൽ ആറാമത്തെ ഷട്ടർ തുറന്നു. വയനാട് ബാണാസുരസാഗർ അണക്കെട്ട് ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് തുറക്കും. ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്ച യെലോ അലർട്ടാണ്. കനത്ത മഴയെ തുടർന്ന് തൃശൂർ, വയനാട്, പാലക്കാട്, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അതതു ജില്ലകളിലെ കലക്ടർമാർ അവധി പ്രഖ്യാപിച്ചു.

വായിക്കാം: സംസ്ഥാനത്ത് പരക്കെ മഴ, മലവെള്ളപ്പാച്ചിൽ; വടക്കൻ കേരളത്തിൽ വ്യാപക നാശം; വിവിധ ഡാമുകൾ തുറന്നു

ADVERTISEMENT

കോഴിക്കോട്∙ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിയായ നാലു വയസുകാരനാണ് പുതുച്ചേരിയിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയില്‍ ഈ കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. നേരത്തെ തന്നെ ചികിത്സ ആരംഭിച്ചിരുന്നതിനാൽ അപകടനില തരണം ചെയ്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ‌ജർമനിയിൽ നിന്നെത്തിച്ച മിൽറ്റിഫോസിൻ എന്ന മരുന്നുൾപ്പെടെയാണ് നൽകുന്നത്.

വായിക്കാം: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; നാലു വയസുകാരന് രോഗം സ്ഥിരീകരിച്ചു

ADVERTISEMENT

കാരക്കാസ് ∙ തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിക്കോളാസ് മഡുറോയ്ക്ക് വിജയം. 51.20 ശതമാനം വോട്ടുകൾ നേടിയാണ് മഡുറോയുടെ വിജയം. തുടർച്ചയായ മൂന്നാം തവണയാണ് അദ്ദേഹം വെനസ്വേലയുടെ പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നത്. എതിർ സ്ഥാനാർഥിയായ എഡ്മുണ്ടോ ഗോൺസാലസിൻ 44.02 ശതമാനം വോട്ടാണ് നേടിയത്. സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയാണ് ജനം വോട്ടു ചെയ്തതെന്ന് മഡുറോ പറഞ്ഞു.

വായിക്കാം: മഡുറോ വീണ്ടും വെനസ്വേല പ്രസിഡന്റ്; വോട്ടെണ്ണലിൽ ക്രമക്കേടെന്ന് പ്രതിപക്ഷം

ADVERTISEMENT

ന്യൂഡൽഹി∙ ബജറ്റ് ചർച്ചയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അഭിമന്യുവിനെ ചക്രവ്യൂഹത്തിൽ കുരുക്കിയ പോലെയാണ് മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയെ കുരുക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കുരുക്ഷേത്രത്തിൽ കർണനും ദ്രോണരും അശ്വഥാമാവും ശകുനിയും അടങ്ങുന്ന 6 അംഗ സംഘമാണ് അഭിമന്യുവിനെ വധിക്കാൻ കൂട്ടുനിന്നതെങ്കിൽ ഇന്ന് ആ ചക്രവ്യൂഹത്തിന് നേതൃത്വം നൽകുന്നത് മോദിയും, അമിത് ഷായും, മോഹൻ ഭാഗവതും, അംബാനിയും, അദാനിയും, അജിത് ഡോവലുമാണെന്നും അദ്ദേഹം തുറന്നടിച്ചു.

വായിക്കാം: ഇന്ത്യയ്ക്ക് ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവിന്റെ അവസ്ഥ; നിയന്ത്രിക്കുന്നത് 6 പേർ ചേർന്ന് : രാഹുൽ

ന്യൂഡൽഹി∙ കനത്തമഴയിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലന കേന്ദ്രത്തിൽ വെള്ളംകയറി മലയാളിയുൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ അന്വേഷണ സമിതിയെ നിയോഗിച്ചു. നഗരകാര്യ മന്ത്രാലയം അഡീഷനൽ സെക്രട്ടറി, ആഭ്യന്തര മന്ത്രാലയം പ്രിൻസിപ്പൽ സെക്രട്ടറി, ഡൽഹി സർക്കാർ, പൊലീസ്–അഗ്നിരക്ഷാ വിഭാഗം പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്. അന്വേഷണം നടത്തി 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നും ആഭ്യന്തര മന്ത്രാലയം സമിതിക്ക് നിർദേശം നൽകി. അതിനിടെ, ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നൽകുമെന്ന് ഡൽഹി ലഫ്റ്റനന്റ് ജനറലിന്റെ ഓഫിസ് പ്രഖ്യാപിച്ചു.

വായിക്കാം: കോച്ചിങ് സെന്റർ ദുരന്തം: അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച് കേന്ദ്രം; കൂടുതൽ പേർ മരിച്ചെന്ന് വിദ്യാർഥികൾ

English Summary:

Daily news Wrap: July 29

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT