ADVERTISEMENT

കൊച്ചി ∙  ഏറെ കോളിളക്കം സൃഷ്ടിച്ച കൊല്ലം ഓയൂർ കുട്ടിയെ തട്ടിക്കൊണ്ടുപോകൽ കേസിൽ മൂന്നാംപ്രതി അനുപമ പദ്മകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബെംഗളുരുവിൽ എൽഎൽബിക്ക് പഠിക്കുന്നതിന് ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം. തുടർന്ന് ജസ്റ്റിസ് സി.എസ്.ഡയസ്സിന്റെ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. 

അനുപമയാണ് കേസിന്റെ പ്രധാന ആസൂത്രക എന്ന വാദമുയർത്തി സർക്കാർ ജാമ്യാപേക്ഷയെ എതിർത്തു. എന്നാൽ മറ്റാരുടെയെങ്കിലും ജാമ്യാപേക്ഷയാണ് പരിഗണിച്ചിരുന്നത് എങ്കിൽ അവരാണ് ആസൂത്രകർ എന്ന വാദമുയർത്തിയായിരിക്കും സർക്കാർ ജാമ്യാപേക്ഷയെ എതിർക്കുക. ഇത് അനുപമയുടെതായതു കൊണ്ട് ആസൂത്രണം അനുപമയാണെന്ന് പറയുന്നു. ഈ കേസുമായി അനുപമയ്ക്ക് യാതൊരു ബന്ധവുമില്ല. േകസിലെ ഒന്നും രണ്ടും പ്രതികൾ മാതാപിതാക്കളാണ്. പഠനാവശ്യത്തിനു വേണ്ടിയാണ് ജാമ്യം ആവശ്യപ്പെടുന്നത് എന്നും അനുപമയുടെ അഭിഭാഷകൻ വാദിച്ചു. തുടർന്ന് കൊല്ലം ജില്ലയിൽ‍ പ്രവേശിക്കരുത്, പാസ്പോർട്ട് സറണ്ടർ ചെയ്യണം, എല്ലാ മാസവും മൂന്നാമത്ത ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. 

കഴിഞ്ഞ വർഷം നവംബർ ഒടുവിലാണ് ഓയൂർ ഓട്ടുമലയിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവമുണ്ടാകുന്നത്. കാറിൽ തട്ടിക്കൊണ്ടു പോയ കുട്ടിയെ തൊട്ടടുത്ത ദിവസം കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഡിസംബർ ഒന്നിന് പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതരാജിൽ കെ.ആർ.പത്മകുമാർ (51), ഭാര്യ എം.ആർ.അനിതകുമാരി (39), മകൾ പി.അനുപമ (21) എന്നിവർ‍ പിടിയിലാവുകയായിരുന്നു.

English Summary:

High Court Grants Bail to Anupama Padmakumar in Kollam Child Abduction Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com