ക്ഷേമ പെൻഷൻ 2500 രൂപ, വീട്ടമ്മമാർക്കും; വാക്ക് പാലിച്ച്, വോട്ട് ഉറപ്പിക്കാൻ എൽഡിഎഫ്?
തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നര വർഷവും തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് അതിനേക്കാൾ കുറച്ചു സമയവും മാത്രമേ ഉള്ളൂവെന്നിരിക്കെ ക്ഷേമ പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യം എൽഡിഎഫിൽ ശക്തം.
തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നര വർഷവും തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് അതിനേക്കാൾ കുറച്ചു സമയവും മാത്രമേ ഉള്ളൂവെന്നിരിക്കെ ക്ഷേമ പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യം എൽഡിഎഫിൽ ശക്തം.
തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നര വർഷവും തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് അതിനേക്കാൾ കുറച്ചു സമയവും മാത്രമേ ഉള്ളൂവെന്നിരിക്കെ ക്ഷേമ പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യം എൽഡിഎഫിൽ ശക്തം.
തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നര വർഷവും തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് അതിനേക്കാൾ കുറച്ചു സമയവും മാത്രമേ ഉള്ളൂവെന്നിരിക്കെ ക്ഷേമ പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യം എൽഡിഎഫിൽ ശക്തം. ക്ഷേമ പെൻഷൻ 2500 രൂപ ആക്കുന്നതിനൊപ്പം വീട്ടമ്മമാർക്കും പെൻഷൻ അനുവദിക്കുക എന്നത് എൽഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനമാണ്.
രണ്ടാം പിണറായി വിജയൻ സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിനു മുൻപ് ക്ഷേമ പെൻഷൻ 2500 രൂപ ആക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അടുത്ത ബജറ്റിലെങ്കിലും അത് ഉണ്ടായെങ്കിൽ മാത്രമേ മുന്നണിക്ക് തദേശ–നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഗുണമുണ്ടാകൂവെന്നാണ് വിലയിരുത്തൽ. തദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള 2026 ഫെബ്രുവരി മാസത്തിലെ ബജറ്റിൽ പ്രഖ്യാപനം നടത്തിയാൽ തിരഞ്ഞെടുപ്പ് സ്റ്റണ്ടായി മാത്രമേ ജനം കണക്കാക്കൂവെന്നാണ് അഭിപ്രായം. സാമ്പത്തിക പ്രതിസന്ധി മറികടന്ന് പ്രഖ്യാപനങ്ങൾ നടത്താൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ എന്ത് ജാലവിദ്യ പ്രയോഗിക്കുമെന്നാണ് കണ്ടറിയേണ്ടത്.
ക്ഷേമ പെൻഷൻ 2500 രൂപ ആക്കുക, വീട്ടമ്മമാർക്ക് പെൻഷൻ അനുവദിക്കുക തുടങ്ങി പ്രഖ്യാപനങ്ങൾ നടപ്പിലാക്കുന്നത് നിലവിലെ സാമ്പത്തിക പ്രതിസന്ധിയനുസരിച്ച് പ്രതികൂലമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. ‘‘സാമ്പത്തിക പ്രതിസന്ധി അനുകൂലമാകട്ടെ. എല്ലാ പ്രഖ്യാപനങ്ങളും നടപ്പാക്കുക തന്നെ ചെയ്യും. നമുക്ക് നോക്കാം’’ – എം.വി. ഗോവിന്ദൻ പറഞ്ഞു.
പണം വേണം
സംസ്ഥാനത്തെ 62 ലക്ഷം ആളുകള്‍ക്കാണ് സര്‍ക്കാര്‍ സാമൂഹിക സുരക്ഷാപെന്‍ഷന്‍ നല്‍കുന്നത്. രാജ്യത്ത് ഏറ്റവും മികച്ച നിരക്കില്‍ പെന്‍ഷന്‍ നല്‍കിവരുന്ന സംസ്ഥാനമാണ് കേരളം. പ്രതിമാസം 1600 രൂപ നിരക്കില്‍ പെന്‍ഷന്‍ നല്‍കുന്നതിനായി പ്രതിവര്‍ഷം വേണ്ടിവരുന്നത് 9000 കോടി രൂപയാണ്. സാമൂഹിക ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനായി നാമമാത്രമായ സഹായമാണ് കേന്ദ്രം നല്‍കുന്നത്. അതുപോലും കൃത്യമായി ലഭിക്കാത്ത സ്ഥിതിയാണുള്ളത്.
ഈ സാഹചര്യത്തിൽ ക്ഷേമ പെൻഷൻ ഉയർത്തുകയും വീട്ടമ്മമാർക്ക് പെൻഷൻ പ്രഖ്യാപിക്കുകയും ചെയ്താൽ സർക്കാരിന്റെ കയ്യിൽ കാര്യങ്ങൾ നിൽക്കാതെ വരും. എങ്കിലും അടുത്തവര്‍ഷം മുതലെങ്കിലും കൃത്യമായി പെന്‍ഷന്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് സിപിഐ ഉൾപ്പെടെയുള്ള കക്ഷികൾ ആവശ്യപ്പെടുന്നത്. ക്ഷേമ പെൻഷൻ വർധിപ്പിക്കുന്ന സമയത്ത് മാസങ്ങളോളം പെൻഷൻ വിതരണം മുടങ്ങി കിടന്നാൽ പ്രഖ്യാപനത്തിന്റെ ശോഭ കെടുമെന്നാണ് നേതാക്കൾ പറയുന്നത്.
കേന്ദ്രനയം മൂലമാണ് സംസ്ഥാനത്തെ ക്ഷേമപെന്‍ഷന്‍ വിതരണം കൃത്യമായി വിതരണം ചെയ്യുന്നതില്‍ വീഴ്ച സംഭവിക്കുന്നതെന്നാണ് ധനവകുപ്പിന്റെ അഭിപ്രായം. പെന്‍ഷന്‍ കമ്പനിയിലൂടെ പുതിയതായി പെന്‍ഷന്‍ സമാഹരണം നടത്തി ക്ഷേമപെന്‍ഷന്‍ സമയബന്ധിതമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ല. പെന്‍ഷന്‍ കമ്പനിയുടെ ഈ ധനസമാഹരണത്തെ സര്‍ക്കാരിന്റെ പൊതുകടമായി കണക്കാക്കി പെന്‍ഷന്‍ വിതരണത്തിനു തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.
കഴിഞ്ഞ ബജറ്റിനു മുൻപ്
ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ വർധന പ്രഖ്യാപിക്കണമെന്ന് എൽഡിഎഫിൽനിന്നു സമ്മർദം ശക്തമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് അവതരിപ്പിക്കുന്ന ബജറ്റായതിനാൽ ക്ഷേമപെൻഷൻ കൂട്ടണമെന്ന ആവശ്യം സിപിഎമ്മിൽനിന്നും ഉയർന്നിരുന്നു. താഴെത്തട്ടിൽ പാർട്ടി പ്രവർത്തകർ നേരിടുന്ന ഏറ്റവും വലിയ വിമർശനം ക്ഷേമ പെൻഷൻ കൃത്യമായി ലഭിക്കുന്നില്ല എന്നതാണ്. തിരഞ്ഞെടുപ്പു പ്രചരണത്തിൽ ഈ വിമർശനം നേരിടാൻ പെൻഷൻ വർധന കൊണ്ട് ഒരു പരിധി വരെ കഴിയുമെന്ന വിലയിരുത്തലും ഉണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎം–സിപിഐ സംസ്ഥാന സെക്രട്ടറിമാർ ക്ഷേമ പെൻഷൻ മുടങ്ങിയത് തിരിച്ചടിയായെന്ന് പരസ്യമായി സമ്മതിച്ചു.
അവസാന വർധന
2021ൽ ഒന്നാം പിണറായി സർക്കാർ അവതരിപ്പിച്ച അവസാന ബജറ്റിലാണ് ക്ഷേമപെൻഷൻ 100 രൂപ കൂട്ടി 1,600 ആക്കിയത്. കെ.എൻ. ബാലഗോപാൽ ഇതുവരെ നാലു ബജറ്റ് അവതരിപ്പിച്ചു. ക്ഷേമപെൻഷൻ 2,500 രൂപയാക്കും എന്നാണ് ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമെങ്കിലും ഇതുവരെ ഒരു രൂപ പോലും കൂട്ടാനായിട്ടില്ല.