ന്യൂഡൽഹി∙ ബജറ്റ് ചർച്ചയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അഭിമന്യുവിനെ ചക്രവ്യൂഹത്തിൽ കുരുക്കിയ പോലെയാണ് മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയെ കുരുക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കുരുക്ഷേത്രത്തിൽ കർണനും ദ്രോണരും അശ്വഥാമാവും ശകുനിയും അടങ്ങുന്ന 6 അംഗ സംഘമാണ് അഭിമന്യുവിനെ വധിക്കാൻ കൂട്ടുനിന്നതെങ്കിൽ ഇന്ന് ആ ചക്രവ്യൂഹത്തിന് നേതൃത്വം നൽകുന്നത് മോദിയും, അമിത് ഷായും, മോഹൻ ഭാഗവതും, അംബാനിയും, അദാനിയും, അജിത് ഡോവലുമാണെന്നും അദ്ദേഹം തുറന്നടിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഹുലിന്റെ പ്രസംഗത്തിന് പിന്നാലെ സഭയിൽ ഇല്ലാത്തവരുടെ പേര് പരാമർശിച്ചതിന് ലോക്സഭയിൽ ബിജെപി അംഗങ്ങൾ ബഹളം വച്ചു.  ഇതോടെ വിഷയത്തിൽ സ്പീക്കർ ഓം ബിർള ഇടപെട്ടു. സഭയിൽ ഇല്ലാത്തവരുടെ പേര് പരാമർശിക്കരുതെന്ന് രാഹുലിന് താക്കീതും നല്‍കി. 

ADVERTISEMENT

‘‘ചക്രവ്യൂഹത്തിന്റെ മറ്റൊരു പേരാണ് പത്മവ്യൂഹം. പത്മവ്യൂഹത്തിന്റെ ഈ മാതൃകയാണ് മോദി ഇന്ത്യയിൽ പ്രയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് പത്മവ്യൂഹത്തിന്റെ താമര ചിഹ്നമാണ് മോദി തന്റെ കുർത്തയിൽ ധരിച്ചത്’’– രാഹുൽ പറഞ്ഞു.

ചക്രവ്യൂഹത്തിൽ മാധ്യമങ്ങളെയും നിശബ്ദരാക്കിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ബിജെപിക്ക് ഹിന്ദു ധർമത്തെ കുറിച്ചറിയില്ലെന്ന രാഹുലിന്റെ പരാമർത്തിന്, രാഹുൽ‍ ഹിന്ദുക്കളെ അപമാനിച്ചുവെന്നായിരുന്നു ഭരണപക്ഷത്തിന്റെ മറുപടി. ജനങ്ങൾ നിങ്ങളുടെ ചക്രവ്യൂഹത്തെ ഭേദിക്കുമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.

ADVERTISEMENT

ബിജെപി സർക്കാർ രാജ്യത്ത് ഭയം പടർത്തുകയാണെന്നായിരുന്നു രാഹുലിന്റെ അടുത്ത ആരോപണം. കർഷകർ, തൊഴിലാളികള്‍, യുവജനങ്ങൾ തുടങ്ങി എല്ലാവരെയും ബിജെപി ഭയപ്പെടുത്തുകയാണെന്ന് രാഹുൽ തുറന്നടിച്ചു. ചക്രവ്യൂഹത്തിന്റെ യുദ്ധമുറയായി നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കലും മാറിയെന്നും അദ്ദേഹം പറഞ്ഞു. 

ദരിദ്രർക്ക് പോലും സ്വപ്നം കാണാൻ സാധിക്കുന്നില്ല. അംബാനി – അദാനിമാർക്ക് മാത്രമാണ് മോദിയുടെ ഭരണകാലത്ത് സ്വപ്നം കാണാൻ സാധിക്കുകയുള്ളു എന്ന് പറഞ്ഞതോടെ സ്പീക്കർ വീണ്ടും രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ ഇടപെട്ടു. സഭയിൽ ഇല്ലാത്തവരുടെ പേര് പരാമർശിക്കരുതെന്ന് വീണ്ടും രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പും നൽകി. വാക്കുകളിൽ അച്ചടക്കം പാലിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു.

ADVERTISEMENT

ധനമന്ത്രിയുടെ ബജറ്റ് രാജ്യത്തെ ചക്രവ്യൂഹത്തെ നിയന്ത്രിക്കുന്നവരെ സംരക്ഷിക്കാനാണെന്നായിരുന്നു രാഹുലിന്റെ അടുത്ത ആരോപണം. സകല മേഖലയെയും ചക്രവ്യൂഹത്തിൽ കുരുക്കുകയാണ് മോദി സർക്കാർ. ചക്രവ്യൂഹത്തെ തകർക്കാനാണ് തങ്ങളുടെ ശ്രമമെന്നും അത് സാധ്യമാക്കുമെന്നും പറഞ്ഞാണ് രാഹുൽ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

English Summary:

Rahul Gandhi to Speak During Central Budget Discussion at 2 PM

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT