തിരുവനന്തപുരം∙ നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥ ഷിനിയെ എയര്‍ പിസ്റ്റള്‍ കൊണ്ട് വെടിവച്ചു പരുക്കേല്‍പിച്ച കേസില്‍ അറസ്റ്റിലായ കോട്ടയം സ്വദേശി ഡോ. ദീപ്തി മോള്‍ ജോസിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

തിരുവനന്തപുരം∙ നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥ ഷിനിയെ എയര്‍ പിസ്റ്റള്‍ കൊണ്ട് വെടിവച്ചു പരുക്കേല്‍പിച്ച കേസില്‍ അറസ്റ്റിലായ കോട്ടയം സ്വദേശി ഡോ. ദീപ്തി മോള്‍ ജോസിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥ ഷിനിയെ എയര്‍ പിസ്റ്റള്‍ കൊണ്ട് വെടിവച്ചു പരുക്കേല്‍പിച്ച കേസില്‍ അറസ്റ്റിലായ കോട്ടയം സ്വദേശി ഡോ. ദീപ്തി മോള്‍ ജോസിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥ ഷിനിയെ എയര്‍ പിസ്റ്റള്‍ കൊണ്ട് വെടിവച്ചു പരുക്കേല്‍പിച്ച കേസില്‍ അറസ്റ്റിലായ കോട്ടയം സ്വദേശി ഡോ. ദീപ്തി മോള്‍ ജോസിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ഷിനിയുടെ വീട്ടില്‍ എത്താന്‍ ദീപ്തി ഉപയോഗിച്ച കാര്‍ ഭര്‍ത്താവിന്റെ ആയൂരിലെ വീട്ടില്‍നിന്നു പൊലീസ് കണ്ടെത്തി. ഷിനിയെ വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് ഓണ്‍ലൈന്‍ വഴിയാണ് ദീപ്തി വാങ്ങിയതെന്നും കണ്ടെത്തി. 

ഷിനിയുടെ ഭര്‍ത്താവ് സുജീത്തും ദീപ്തിയും സൗഹൃദത്തിലായിരുന്നു. കഴിഞ്ഞ കുറേ നാളുകളായി സുജീത്ത് ഒഴിവാക്കിയതോടെ ദീപ്തി മാനസികമായി തകര്‍ന്നു. പല തവണ വിളിച്ചിട്ടും സന്ദേശങ്ങള്‍ അയച്ചിട്ടും പ്രതികരണം ഉണ്ടായില്ല. ഇതോടെ സുജീത്തിനോട് തോന്നിയ വൈരാഗ്യത്തിന്റെ പേരിലാണ് തിരുവനന്തപുരത്തെ വീട്ടിലെത്തി ഭാര്യയെ വെടിവച്ചത്. ഷിനിയോടു യാതൊരു വിരോധവും ഇല്ലാത്ത ദീപ്തി, സുജീത്തിന് ‘ഷോക്ക്’ കൊടുക്കാന്‍ വേണ്ടിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ വഞ്ചിയൂര്‍ സിഐ ഷാനിഫ് പറഞ്ഞു.

ADVERTISEMENT

കൊല്ലത്ത് ഡോക്ടറായ ഭര്‍ത്താവിനൊപ്പം ക്വര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ദീപ്തി ആയൂരിലെ വീട്ടില്‍നിന്ന് ഭര്‍തൃപിതാവിന്റെ കാര്‍ എടുത്താണ് ഷിനിയുടെ വീട്ടില്‍ എത്തിയത്. കൃത്യം നടത്തിയ ശേഷം കാര്‍ തിരികെ എത്തിച്ച ശേഷം കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്ക് എത്തുകയായിരുന്നു. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ കാറിന്റെ ദൃശ്യങ്ങളും സൈബര്‍ സെല്‍ വഴി ലഭിച്ച വിവരങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ദീപ്തി കുടുങ്ങിയത്.  ഇവര്‍ കൊല്ലത്തേക്കാണു പോയതെന്നു സംഭവം നടന്നു രണ്ടാം ദിവസം തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പള്‍മനോളജിസ്റ്റായ ദീപ്തിയെ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്ന് ചൊവാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു.

ദീപ്തിയുടെ ഫോണ്‍ നമ്പര്‍ കണ്ടെത്തി സൈബര്‍ സെല്‍ പരിശോധിച്ചിരുന്നു. ഷിനി, ഭര്‍ത്താവ് സുജീത് എന്നിവരുടെ ഫോണ്‍ കോളുകളും പരിശോധിച്ചതില്‍നിന്ന് വനിതാ ഡോക്ടറുമായി ഇവര്‍ക്കു മുന്‍പരിചയമുണ്ടെന്നു മനസ്സിലാക്കി. ഇതോടെ ഡോക്ടര്‍ തന്നെയാണ് പ്രതിയെന്ന് ഉറപ്പിക്കുകയായിരുന്നു. വ്യാജ നമ്പര്‍ പതിച്ച കാറിലെത്തി ഷിനിയെ ആക്രമിച്ച ശേഷം ചാക്ക വഴിയാണ് ദീപ്തി മടങ്ങിയത്. ദീപ്തി ആക്രമണം നടത്തിയത് ആറുമാസത്തെ തയാറെടുപ്പിനൊടുവിലാണ്. സുജീത്തിന്റെ വീട് നേരത്തേ അറിയാമായിരുന്ന ദീപ്തി മാസങ്ങള്‍ക്കു മുന്‍പ് പലതവണ ഇവിടെയെത്തി വീടും പരിസരവും നിരീക്ഷിച്ചു. വീട്ടില്‍ പതിവായി കുറിയര്‍ വരുന്നുണ്ടെന്നു മനസ്സിലാക്കിയത് ഇങ്ങനെയാണ്. എന്‍എച്ച്എം ഉദ്യോഗസ്ഥയായ ഷിനി വീട്ടിലുള്ള ദിവസമായതിനാലാണ് ഞായറാഴ്ച ആക്രമണത്തിനു തിരഞ്ഞെടുത്തത്.

ADVERTISEMENT

പ്രധാന റോഡില്‍ നിന്ന് ഏകദേശം 250 മീറ്റര്‍ ഉള്ളിലേക്ക് കയറിയാണ് വീട്. ഇടവഴിയിലൂടെ കാറിലെത്തിയ പ്രതി വാഹനം ഇവിടെ നിര്‍ത്തിയ ശേഷം വീട്ടിലേക്കു നടന്നു ചെന്നു. ഒരു കാറിനു മാത്രമേ ഒരേ സമയം ഇതുവഴി കടന്നുപോകാനാകൂ. വാഹനവുമായി രക്ഷപ്പെടാന്‍ കണക്കാക്കി കൃത്യമായ സ്ഥലത്തായിരുന്നു കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. 5 പെല്ലറ്റ് ഇവര്‍ കരുതിയിരുന്നു. ഇതില്‍ മൂന്നെണ്ണം ഉപയോഗിച്ചു. ഷിനിയുടെ കയ്യില്‍നിന്നു രക്തം ചിതറിയതു കണ്ട് ഇവര്‍ പതറുകയും ലക്ഷ്യം ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഓണ്‍ലൈന്‍ വഴി എയര്‍ പിസ്റ്റള്‍ വാങ്ങിയ ശേഷം യുട്യൂബ് നോക്കി അത് ഉപയോഗിക്കാന്‍ പരിശീലിക്കുകയായിരുന്നു. 

പള്‍മനോളജിയില്‍ എംഡി എടുത്ത ശേഷം ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യല്‍റ്റിയില്‍ ഫെലോഷിപ് നേടിയിട്ടുണ്ട്. 5 മാസം മുന്‍പാണ് ആശുപത്രിയില്‍ ചേര്‍ന്നതെന്നും ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷലിസ്റ്റ് ആയി സേവനമനുഷ്ഠിക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഞായര്‍ രാവിലെ എട്ടരയോടെ ആയിരുന്നു ആക്രമണം. ഷിനിയുടെ വീട്ടിലെത്തിയ ദീപ്തി എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചു മൂന്നു തവണ വെടിയുതിര്‍ത്തു. ആക്രമണം ചെറുക്കുന്നതിനിടെ മൂന്നാമത്തെ പെല്ലറ്റ് വലതു കൈവെള്ളയില്‍ തുളഞ്ഞു കയറിയാണ് ഷിനിക്കു പരുക്കേറ്റത്. ചികിത്സയിലായിരുന്ന ഷിനി  ആശുപത്രിവിട്ടു.

English Summary:

Arrest Made in Kottayam Air Pistol Shooting of National Health Mission Officer