നെഞ്ചുലയ്ക്കുന്ന കാഴ്ചകളാണ് വയനാട്ടിൽ കാണുന്നത്. ഉറ്റവരെ നഷ്ടപ്പെട്ടവരും ആയുസ്സിന്റെ സമ്പാദ്യം മുഴുവൻ മണ്ണിൽ അലിഞ്ഞു ചേർന്നവരുമെല്ലാം ഇനി എന്ത് എന്നാണ് ഉറ്റുനോക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമുഖത്തുനിന്ന് അവസാനത്തെ ആളെയും രക്ഷപ്പെടുത്തിയെടുക്കാനാണു ശ്രമം. രക്ഷാദൗത്യം ദുഷ്കരമാണെങ്കിലും സാധ്യമായ വഴികളിലൂടെയെല്ലാം പ്രതീക്ഷയോടെ നീങ്ങുകയാണു രക്ഷാസംഘം. പാലം ഒലിച്ചുപോയതോടെ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്കും അട്ടമലയിലേക്കും കൂടുതൽ സംഘങ്ങളെ എത്തിക്കാനായി ബെയ്‌ലി പാലം നിർമിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരിച്ചറിയാൻ ഒരടയാളം പോലും അവശേഷിപ്പിക്കാത്തവർക്കുള്ള യാത്രാമൊഴിയാണിത്. 2019ലെ ഉരുൾപൊട്ടലിന്റെ മുറിവുകൾ പേറുന്ന പുത്തുമലയുടെ മണ്ണിൽ 38 കുഴികളാണ് ഒരുക്കിയത്. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവരിൽ തിരിച്ചറിയാത്തവരെ ഇവിടെയാകും സംസ്കരിക്കുക. ചിത്രം: അരവിന്ദ് വേണുഗോപാൽ / മനോരമ
മുണ്ടക്കൈയില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പരിശോധന നടത്തുന്നു.
ചൂരൽമലയിൽ കുടുങ്ങിയ ബസ് വൈകിട്ട് ബെയ്‍ലി പാലത്തിലൂടെ മടങ്ങുന്നു
ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല മേഖലയിൽ തിരച്ചിൽ നടക്കുന്നതിനിടെ ആരെയെങ്കിലും കണ്ടെത്തിയാൽ കൊണ്ടുപോകുന്നതിനായി സ്ട്രെച്ചറുമായി കാത്തു നിൽക്കുന്ന എൻഡിആർഎഫ് സേനാംഗം. ചിത്രം: മനോരമ
വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടലിൽ തകർന്ന വീട്. രണ്ടു മരങ്ങളാണ് വീട്ടിലേക്ക് ഇടിച്ചുകയറി നിൽക്കുന്നത്. ചിത്രം: മനോരമ
ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ ഗവ. എൽപി സ്കൂൾ. കൂറ്റൻ കല്ലുകൾ വന്നിടിച്ചു കെട്ടിടത്തിന്റെ പിൻവശം പൂർണമായി തകർന്നു. അസ്ഥിപഞ്ജരം മാത്രമായി മാറിയ കെട്ടിടത്തിൽ ഇനി അധ്യയനം സാധ്യമാകില്ല. ചിത്രം: മനോരമ
മനുഷ്യരെത്തേടി... ചൂരൽമല, മുണ്ടക്കൈ ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ മുണ്ടേരി വനത്തിനുള്ളിലെ ചാലിയാറിന്റെ തീരത്തു കണ്ടെത്തിയ മൃതദേഹങ്ങൾ സന്നദ്ധ പ്രവർത്തകർ ചങ്ങാടത്തിൽ കരയ്ക്കെത്തിക്കുന്നു. ചിത്രം: ഫഹദ് മുനീർ / മനോരമ
ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണലായ നടൻ മോഹൻലാൽ, ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിലെ സ്ഥലങ്ങൾ സന്ദർശിക്കാൻ മേപ്പാടി സൈനിക ക്യാംപിലെത്തിയപ്പോൾ. ചിത്രം: മനോരമ

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിക്കുന്നു.
രാഹുൽ ഗാന്ധി വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിക്കുന്നു.
മുണ്ടക്കൈ ഗ്രാമത്തിലേക്കെത്താൻ നിർമിച്ച ബെയ്‌ലി പാലത്തിലൂടെ സൈന്യത്തിന്റെ വാഹനം കടന്നുപോകുന്നു.
വയനാട്ടിലെ ദുരന്തബാധിത മേഖലകള്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചപ്പോൾ. ചിത്രം: സ്‍പെഷൽ അറേഞ്ച്‍മെന്റ്
വയനാട്ടിലെ ദുരന്തബാധിത മേഖലകളിൽ എത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജനങ്ങളെ ആശ്വസിപ്പിക്കുന്നു. ചിത്രം: സ്‍പെഷൽ അറേഞ്ച്‍മെന്റ്
വയനാട്ടിലെ ദുരന്തബാധിത മേഖലകളിൽ എത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജനങ്ങളെ ആശ്വസിപ്പിക്കുന്നു. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സമീപം. ചിത്രം: സ്‍പെഷൽ അറേഞ്ച്‍മെന്റ്
വയനാട്ടിലെ ദുരന്തബാധിത മേഖലകളിൽ എത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജനങ്ങളെ ആശ്വസിപ്പിക്കുന്നു. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സമീപം. ചിത്രം: സ്‍പെഷൽ അറേഞ്ച്‍മെന്റ്
മുണ്ടക്കൈ ഗ്രാമത്തിലേക്കെത്താൻ നിർമിച്ച ബെയ്‌ലി പാലത്തിലൂടെ സൈന്യത്തിന്റെ വാഹനം കടന്നുപോകുന്നു.
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എത്തിയപ്പോൾ. Image Credit: Special Arrangement
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എത്തിയപ്പോൾ. Image Credit: Special Arrangement
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും എത്തിയപ്പോൾ. Image Credit: Special Arrangement
വയനാട് ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടകൈയിലെ ദൃശ്യം. ചിത്രം∙ മനോരമ

ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് സൈന്യം ബെയ്‌ലി പാലം നിർമിക്കുന്നു. ചിത്രം മനോരമ
ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലേക്ക് ചൂരൽമലയിൽ നിന്നും നിർമിക്കുന്ന ബെയ്‍ലി പാലം. ചിത്രം∙ മനോരമ
മുണ്ടക്കൈയിലേക്ക് ചൂരൽമലയിൽ നിന്നും നിർമിക്കുന്ന താൽക്കാലിക പാലം
ചൂരൽമല ദുരന്തമുണ്ടായ പ്രദേശത്തിന്റെ ഹെലിക്യാം ചിത്രം∙പിആർഡി
മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ
മുണ്ടക്കൈയിൽ ജെസിബി എത്തിച്ചപ്പോൾ
ഉരുൾപൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈയിൽ സൈന്യവും ദുരന്തനിവാരണ സേനയും ചേർന്ന് നടത്തുന്ന രക്ഷാപ്രവർത്തനം. ചിത്രം ∙ പിആർഡി

ഉരുൾപൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ചിത്രം ∙ മനോരമ

ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ രക്ഷാപ്രവർത്തനം. ചിത്രം∙ മനോരമ
വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനം. ചിത്രം∙മനോരമ
ഉരുൾപൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ചിത്രം∙മനോരമ
ഉരുൾപൊട്ടൽ തകർത്ത മുണ്ടക്കൈ. ചിത്രം∙മനോരമ
മുണ്ടക്കൈയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന രക്ഷാപ്രവർത്തനം. Photo: Manorama
വയനാട്ടിൽ ഉരുൾപൊട്ടിയ പ്രദേശത്ത് നടന്ന രക്ഷാപ്രവർത്തനം. Photo: Special Arrangement

ചെറിയ മണ്ണുമാന്തി യന്ത്രം കടന്നുപോകാൻ സാധിക്കുന്ന തരത്തിലുള്ള പാലം നിർമിക്കാനാണ് സൈന്യത്തിന്റെ ശ്രമം. ഡൽഹിയിൽനിന്നു വ്യോമസേനാ വിമാനത്തിലാണു പാലത്തിന്റെ വിവിധ ഭാഗങ്ങൾ കണ്ണൂരിൽ എത്തിച്ചത്. അവിടെനിന്ന് 17 ട്രക്കുകളിലായി സാമഗ്രികൾ മുണ്ടക്കൈയിലെത്തിച്ചു. കണ്ണൂർ പ്രതിരോധ സുരക്ഷാസേനയിലെ  (ഡിഎസ്‌സി) ക്യാപ്റ്റൻ പുരൻസിങ് നഥാവത് ആണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. വ്യാഴാഴ്ചയേ പാലത്തിന്റെ നിർമാണം പൂർത്തിയാകൂ എന്നാണ് ചീഫ് സെക്രട്ടറിയുടെ അറിയിപ്പ്.

ADVERTISEMENT

എന്താണ് ബെയ്‌ലി പാലം?

മുൻകൂട്ടി നിർമിക്കപ്പെട്ട ഘടകങ്ങൾ കൂട്ടിയോജിപ്പിച്ചു എളുപ്പത്തിൽ നിർമിക്കാവുന്നതും എടുത്തുമാറ്റാവുന്നതുമായ പാലങ്ങളാണ് ബെയ്‌ലി പാലങ്ങൾ. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന ബെയ്‌ലി പാലങ്ങൾ എന്ന ആശയം ബ്രിട്ടിഷ് സർക്കാരിൽ ഉദ്യോഗസ്ഥനായിരുന്ന ഡോണാൾഡ് ബെയ്‌ലിയുടേതാണ്. അദ്ദേഹത്തിനു പാലം നിർമാണം  ഹോബിയായിരുന്നു. പലപ്പോഴായി പല പാലങ്ങളുടെ മാതൃക അദ്ദേഹം നിർമിച്ചിട്ടുണ്ട്. അതിൽ ഒരു മാതൃകയാണ് ബെയ്‌ലി പാലത്തിന്റെ പിറവിക്കു കാരണമായത്. രണ്ടാം ലോകയുദ്ധ കാലത്ത് ഉത്തര ആഫ്രിക്കയിലാണു ബ്രിട്ടിഷ് സൈന്യം ബെയ്‌ലി മോഡൽ പാലം ആദ്യമായി പരീക്ഷിച്ചത്. ദുർഘടമായ മലനിരകളിലൂടെ ശത്രുരാജ്യത്തേക്കു പാറ്റൺ ടാങ്കുകളിൽ കുതിക്കാൻ ഏറ്റവും അനുയോജ്യമാണെന്ന് അറിഞ്ഞതോടെ ആ സാങ്കേതികവിദ്യയ്ക്ക് ആരാധകരേറെയായി. അങ്ങനെ കടൽ കടന്ന് ലോകം മുഴുവൻ ബെയ്‌ലി പാലങ്ങളെത്തി. 

പാലത്തിന്റെ പ്രത്യേകത

ഉരുക്കും തടിയുമാണ് പാലത്തിന്റെ പ്രധാന ഘടകങ്ങൾ. എന്നാൽ ഇതു താൽക്കാലിക സംവിധാനം മാത്രമാണ്. താരതമ്യേന ഭാരക്കുറവുള്ള ഘടകങ്ങളായതുകൊണ്ടു ട്രക്കുകളിൽ നിർമാണ സാമഗ്രികൾ എത്തിക്കാൻ എളുപ്പമാണ്. പാലം നിർമാണത്തിനു ചില ചിട്ടവട്ടങ്ങളുണ്ട്. പാലത്തിന്റെ സാധ്യതകൾ പരിശോധിക്കുകയാണ് ആദ്യപടി. പിന്നെ പാലത്തിനുള്ള രൂപകൽപന തയാറാക്കും. താരതമ്യേന ഭാരക്കുറവുള്ള ഘടകങ്ങൾ ട്രക്കുകളിൽ നിർമാണ സ്ഥലത്ത് എത്തിക്കുന്നതാണ് അടുത്തത്.

പിന്നീട് പാലത്തിന്റെ നിർമാണം തുടങ്ങും. ഭാരമുള്ള വസ്തുക്കളോ പ്രത്യേക ഉപകരണങ്ങളോ പാലം നിർമിക്കാൻ ആവശ്യമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ക്രെയിനിന്റെ സഹായമില്ലാതെ ചെറിയ ട്രക്കുകളിൽ ഉപകരണങ്ങൾ എത്തിക്കാം. താൽക്കാലികമാണെന്നു കരുതി ഭാരമുള്ള വസ്തുക്കൾ കയറ്റാൻ പറ്റില്ല എന്നു കരുതേണ്ട. സാധാരണ വാഹനങ്ങൾ മുതൽ കനമേറിയ ടാങ്കറുകൾ വരെ പാലത്തിൽ കയറ്റാനാകും. വശങ്ങളിലെ പാനലുകളാണ് പാലത്തിനു ബലം നൽകുന്നത്. 

ADVERTISEMENT

ആദ്യമായല്ല കേരളത്തിൽ 

സിവിലിയൻ ആവശ്യങ്ങൾക്കായാണ് ഇന്ത്യയിലാദ്യമായി ബെയ്‌ലിപാലം നിർമിച്ചത്. കശ്മീരിലെ ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയിൽ നിർ‌മിച്ച പാലമാണ് ഇന്ത്യയിലാദ്യമായി സൈനിക ആവശ്യത്തിന് ഉപയോഗിച്ചത്. 1996 ജൂലൈ 29നു പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ പാലം തകർന്നപ്പോഴാണ് കേരളത്തിൽ ആദ്യമായി ബെയ്‌ലി പാലം നിർമിച്ചത്. കരസേനയുടെ സഹായത്തോടെ നിർമിച്ച പാലം പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയായതോടെ പൊളിച്ചു മാറ്റി.

790 ദിവസമാണു റാന്നിയിലെ ബെയ്‌ലി പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോയത്. ശബരിമല സന്നിധാനത്തു 2011 നവംബർ ഏഴിനു നിർമാണം പൂർത്തിയായ ബെയ്‌ലിപാലം ഇപ്പോഴും നിലവിലുണ്ട്. 90 ലക്ഷം രൂപ ചെലവിട്ടു റെക്കോർഡ് സമയത്തിലാണു പാലം നിർമിച്ചത്. ബലക്ഷയമുണ്ടായ ഏനാത്ത് പാലത്തിനു പകരമായും സൈന്യം ബെയ്‌ലി പാലം നിർമിച്ചിരുന്നു.

English Summary:

Wayanad Landslide Bailey bridge construction