കൊച്ചി ∙ വയനാട് മേപ്പാടിയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലം സന്ദർശിക്കുന്നതിന് ശാസ്ത്രജ്ഞർക്കും സാങ്കേതിക വിദഗ്ധർക്കും വിലക്ക്. ദുരന്തത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ മാനേജ്മെന്റ് അതോറിറ്റിയാണ് ശാസ്ത്ര സാങ്കേതിക വകുപ്പിന് ഇതു സംബന്ധിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ശാസ്ത്രജ്ഞർക്കും സാങ്കേതിക സ്ഥാപനങ്ങള്‍ക്കും മേപ്പാടി പഞ്ചായത്തിൽ വിലക്കെന്ന ഉത്തരവു തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന് അത്തരം നയമില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഉടനെ ഉത്തരവ് പിൻവലിക്കാൻ ആവശ്യപ്പെടണമെന്നും ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദേശിച്ചു.

സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമുണ്ടായി മണിക്കൂറുകൾക്കുള്ളിലാണു കേരളത്തിലെ ശാസ്ത്ര സമൂഹം ഇക്കാര്യങ്ങളെക്കുറിച്ചു മാധ്യമങ്ങളോടു സംസാരിക്കുന്നതിനും ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും ദുരന്ത സ്ഥലം സന്ദർ‍ശിക്കുന്നതും വിലക്കി സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെന്റ് അതോറിറ്റി നിർദേശം പുറത്തിറക്കിയത്. ശാസ്ത്ര സാങ്കേതിക വകുപ്പിനായിരുന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം. മുഖ്യമന്ത്രിയുടെ കീഴിലുള്ളതാണു രണ്ടു വകുപ്പുകളും. ദുരന്ത മേഖലകളിൽ ഏതെങ്കിലും തരത്തിലുള്ള പഠനം നടത്തണമെങ്കിൽ സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെന്റ് അതോറിറ്റിയിൽനിന്ന് മുന്‍കൂർ അനുമതി നേടിയിരിക്കണം എന്നും കത്തിൽ നിർദേശിച്ചിരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശത്തിനെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്നത്. 

ADVERTISEMENT

ദുരന്തത്തിനു കാരണമായവയെക്കുറിച്ചും മറ്റുമുള്ള ചർച്ചകൾ ഉയരുന്ന സാഹചര്യത്തിൽ ഇതിനെ ഇല്ലാതാക്കുക എന്നതു ലക്ഷ്യമിട്ടാണ് ഈ വിലക്കെന്നു ശാസ്ത്രസമൂഹത്തിനുള്ളിൽനിന്നു വിമർശനം ഉയർന്നിരുന്നു. ദുരന്ത മേഖലകളിൽ റോഡുകൾ തകരുകയും മറ്റും ചെയ്യുമ്പോൾ ഇതിന്റെ വിവരങ്ങൾ ശേഖരിക്കുകയും അതു മുന്നോട്ടുള്ള റോഡ് വികസനത്തിലടക്കം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നവരാണ് നാറ്റ്പാക് പോലുള്ള സ്ഥാപനങ്ങൾ. അതുപോലെ കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രത്തിലെ അടക്കമുള്ള ശാസ്ത്രജ്ഞർക്കും വിദഗ്ധർക്കും ദുരന്ത മേഖലകളിൽ ഒട്ടേറെ വിവരങ്ങൾ ശേഖരിക്കാനുണ്ട്. എന്നാൽ‍ ഇതിനെല്ലാം തടയിടാനുള്ള ശ്രമമാണ് സർക്കാർ നടത്തിയതെന്നായിരുന്നു ഇവരുടെ ആരോപണം.