'ആരാണ് ഇത്തരമൊരു ഗുണ്ടയെ മുഖ്യമന്ത്രിയുടെ വസതിയിൽ പാർപ്പിച്ചത്?'; ബിഭവ് കുമാറിനെതിരെ സുപ്രീം കോടതി
ന്യൂ ഡൽഹി∙ ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സ്വാതി മലിവാളിനെ മർദ്ദിച്ച കേസിൽ പ്രതി ബിഭവ് കുമാറിനെതിരെ സുപ്രീം കോടതി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സഹായിയായ ബിഭവ് കുമാർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ വാദം നടക്കുന്നതിനിടെയാണ് രൂക്ഷമായ ഭാഷയിൽ കോടതി വിമർശനം ഉന്നയിച്ചത്. കാര്യങ്ങൾ നടന്ന രീതി തങ്ങളെ ഞെട്ടിച്ചുവെന്ന് ജാമ്യാപേക്ഷ പരിഗണിക്കവെ സുപ്രീം കോടതി പറഞ്ഞു.

ന്യൂഡൽഹി∙ ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സ്വാതി മലിവാളിനെ മർദ്ദിച്ച കേസിൽ പ്രതി ബിഭവ് കുമാറിനെതിരെ സുപ്രീം കോടതി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ സഹായിയായ ബിഭവ് കുമാർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ വാദം നടക്കുന്നതിനിടെയാണു രൂക്ഷമായ ഭാഷയിൽ കോടതി വിമർശനം ഉന്നയിച്ചത്. കാര്യങ്ങൾ നടന്ന രീതി തങ്ങളെ ഞെട്ടിച്ചുവെന്ന് ജാമ്യാപേക്ഷ പരിഗണിക്കവേ സുപ്രീം കോടതി പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രിയുടെ ബംഗ്ലാവ് സ്വകാര്യ വസതിയാണോയെന്നും ഇത്തരം ഗുണ്ടകളെയാണോ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിർത്തുന്നതെന്നും കോടതി രൂക്ഷമായ ഭാഷയിൽ ചോദിച്ചു. സാധാരണ കൊള്ളക്കാർക്കും കൊലപാതകികൾക്കും വരെ കോടതി ജാമ്യം അനുവദിക്കാറുണ്ട്. എന്നാൽ ബിഭവിനെതിരെയുള്ള ആരോപണങ്ങൾ വളരെ ഗൗരവമേറിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മെയ് 13നായിരുന്നു കേസിനാസ്പദമായ സംഭവം. മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ ഔദ്യോഗിക വസതിയിൽ എത്തിയ ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപിയായ സ്വാതി മലിവാളിനെ ഒരു പ്രകോപനവുമില്ലാതെ ബിഭവ് മർദ്ദിക്കുകയായിരുന്നവെന്നായിരുന്നു ആരോപണം. മേയ് 16ന് സ്വാതി മലിവാൾ നൽകിയ പരാതിയിൽ ഡൽഹി പൊലീസ് കേസ് റജിസ്ടർ ചെയ്യുകയും ചെയ്തു.
പ്രതിക്ക് ഉന്നതതലത്തിൽ സ്വാധീനമുണ്ടെന്നും ഇളവ് അനുവദിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി ജൂലൈ 12ന് ഡൽഹി ഹൈക്കോടതി ബിഭവ് കുമാറിന് ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യത്തിൽ വിട്ടാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും കോടതി അന്ന് ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണു ജാമ്യഹർജിയുമായി ബിഭവ് കുമാർ സുപ്രീം കോടതിയെ സമീപിച്ചത്. ജാമ്യ ഹർജി ഓഗസ്റ്റ് 7ന് കോടതി വീണ്ടും പരിഗണിക്കും.