കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും ബഹുഭാഷാ പണ്ഡിതനുമായ പ്രഫസർ സി.ജി രാജഗോപാൽ അന്തരിച്ചു
തിരുവനന്തപുരം ∙ കവിയും അധ്യാപകനും ബഹുഭാഷാ പണ്ഡിതനുമായ പ്രഫ.സി.ജി.രാജഗോപാൽ (93) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നു രാവിലെ 6 മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. തൈക്കാട് പിആർഎസ് റോഡ് ‘ശാലീന’ത്തിലെ പൊതുദർശനത്തിന് ശേഷം ശാന്തികവാടത്തിൽ സംസ്‌കരിച്ചു.

പാലാ സെന്റ് തോമസ് കോളജിൽ ലക്ചററായി ഔദ്യോഗിക ജീവിതം ആരംഭിച്ച സി.ജി. രാജഗോപാൽ പിന്നീട് വിവിധ സർക്കാർ കോളജുകളിൽ അധ്യാപകനായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഹിന്ദി വിഭാഗം തലവനായിരുന്ന അദ്ദേഹം, തൃശൂർ ഗവ. ആർട്സ് കോളജിൽ നിന്ന് പ്രിൻസിപ്പലായാണു വിരമിച്ചത്. തുടർന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ സംസ്കൃതേതര ഭാരതീയ ഭാഷാ വിഭാഗം ഡീൻ ആയി. തപസ്യയുടെയും ഭാരതീയ വിചാര കേന്ദ്രത്തിന്റെയും അധ്യക്ഷനായി പ്രവർത്തിച്ചു. തലസ്ഥാനത്തെ ‘ദൃശ്യവേദി’യെന്ന കഥകളി ആസ്വാദക സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. അമൃതഭാരതി വിദ്യാപീഠം മുൻ കുലപതിയാണ്.
തുളസീദാസിന്റെ ‘ശ്രീരാമചരിത മാനസം’ ഹിന്ദിയിൽ നിന്നു മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിന് 2019 ലെ കേന്ദ്രസാഹിത്യ അക്കാദമി വിവർത്തന പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. വിവർത്തനത്തിനുള്ള കമല ഗോയങ്ക ഫൗണ്ടേഷന്റെ ‘സത്യനാരായണ ഗോയങ്ക അനുദിത് സാഹിത്യ പുരസ്കാര’വും ലഭിച്ചു. നിഘണ്ടുവും പഠനഗ്രന്ഥങ്ങളുമടക്കം ഒട്ടേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഭാര്യ: ടി.വിജയലക്ഷ്മി. മക്കൾ: പരേതയായ വി.ആർ.ശാലീന, ഡോ.വി.ആർ.ശാരിക (റിട്ട.പ്രഫസർ, ദേവസ്വം ബോർഡ് കോളജ്, തലയോലപ്പറമ്പ്). മരുമക്കൾ: എസ്.ജയരാജ് ( ജനറൽ മാനേജർ,പിആർ, ഹിന്ദുസ്ഥാൻ ലാറ്റക്സ്), ആർ.രാജീവ് (ചീഫ് ന്യൂസ് എഡിറ്റർ, മലയാള മനോരമ, കൊച്ചി).