കൊച്ചി ∙ കർക്കിടക വാവുബലി തർപ്പണത്തിന് എറണാകുളം ജില്ലയിൽ‍ വിപുലമായ ഒരുക്കങ്ങൾ. മഴ മാറാതെ നിൽക്കുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചു കൊണ്ടുള്ള ഒരുക്കങ്ങളാണ് ജില്ലാ ഭരണകൂടം നടത്തുന്നത്. പ്രകൃതിദുരന്തങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ ബലിതർപ്പണത്തിന് എല്ലാവിധ സുരക്ഷയും ഒരുക്കിയിരിക്കണമെന്ന് ഹൈക്കോടതതി നിർദേശം നൽകിയിട്ടുള്ളതിനാൽ ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചുകൊണ്ടാണ് ഒരുക്കങ്ങൾ.

കൊച്ചി ∙ കർക്കിടക വാവുബലി തർപ്പണത്തിന് എറണാകുളം ജില്ലയിൽ‍ വിപുലമായ ഒരുക്കങ്ങൾ. മഴ മാറാതെ നിൽക്കുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചു കൊണ്ടുള്ള ഒരുക്കങ്ങളാണ് ജില്ലാ ഭരണകൂടം നടത്തുന്നത്. പ്രകൃതിദുരന്തങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ ബലിതർപ്പണത്തിന് എല്ലാവിധ സുരക്ഷയും ഒരുക്കിയിരിക്കണമെന്ന് ഹൈക്കോടതതി നിർദേശം നൽകിയിട്ടുള്ളതിനാൽ ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചുകൊണ്ടാണ് ഒരുക്കങ്ങൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കർക്കിടക വാവുബലി തർപ്പണത്തിന് എറണാകുളം ജില്ലയിൽ‍ വിപുലമായ ഒരുക്കങ്ങൾ. മഴ മാറാതെ നിൽക്കുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചു കൊണ്ടുള്ള ഒരുക്കങ്ങളാണ് ജില്ലാ ഭരണകൂടം നടത്തുന്നത്. പ്രകൃതിദുരന്തങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ ബലിതർപ്പണത്തിന് എല്ലാവിധ സുരക്ഷയും ഒരുക്കിയിരിക്കണമെന്ന് ഹൈക്കോടതതി നിർദേശം നൽകിയിട്ടുള്ളതിനാൽ ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചുകൊണ്ടാണ് ഒരുക്കങ്ങൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കർക്കിടക വാവുബലി തർപ്പണത്തിന് എറണാകുളം ജില്ലയിൽ‍ വിപുലമായ ഒരുക്കങ്ങൾ. മഴ മാറാതെ നിൽക്കുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചു കൊണ്ടുള്ള ഒരുക്കങ്ങളാണ് ജില്ലാ ഭരണകൂടം നടത്തുന്നത്. പ്രകൃതിദുരന്തങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ ബലിതർപ്പണത്തിന് എല്ലാവിധ സുരക്ഷയും ഒരുക്കിയിരിക്കണമെന്ന് ഹൈക്കോടതതി നിർദേശം നൽകിയിട്ടുള്ളതിനാൽ ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചുകൊണ്ടാണ് ഒരുക്കങ്ങൾ. ആലുവ ശിവരാത്രി മണപ്പുറം, പെരുമ്പാവൂർ ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രം, കാലടി പെരിയാറിന്റെ തീരത്തും ബലിതർപ്പണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരികയാണ്.

ആലുവ മണപ്പുറത്ത് വെള്ളപ്പൊക്കത്തെ തുടർന്ന് ചെളി അടിഞ്ഞുകൂടിയതിനാൽ‍ പാർക്കിങ് ഏരിയയിലാണ് ഇത്തവണ ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്. 45 ബലിത്തറകളാണ് ഇവിടെയുള്ളത്. പാർക്കിങ് ഏരിയയിലെ ചെളി നീക്കാനുള്ള നടപടികൾ ഇപ്പോഴും തുടരുന്നുണ്ട്. മഴയും പെയ്യുന്ന സാഹചര്യത്തിൽ ഇവിടെ ബലിതർപ്പണ ചടങ്ങുകൾക്ക് ബുദ്ധിമുട്ടുണ്ടായാൽ മണപ്പുറം, ജിസിഡിഎ റോഡുകളിലേക്കും സമീപമുള്ള പുരയിടങ്ങളിലുമൊക്കെ പിതൃകർമങ്ങൾ നടത്താൻ അനുവദിച്ചേക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഭജനമഠത്തിനു സമീപത്തെ ക്ഷേത്രത്തിൽ ഒരേ സമയം 250 പേർക്ക് ദർശനത്തിനു സൗകര്യമൊരുക്കിയിട്ടുണ്ട്. പെരിയാർ പുഴയിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ അപകട സാധ്യത കണക്കിലെടുത്ത് പുഴയിൽ ഇറങ്ങാൻ ആരെയും അനുവദിക്കില്ല. 

ADVERTISEMENT

മണപ്പുറത്തുള്ള അമ്പലത്തിൽ നിന്നും 50 മീറ്റർ ചുറ്റളവിൽ യാതൊരുവിധ വഴിയോര കച്ചവടങ്ങളും അനുവദിക്കുന്നതല്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. കുളിക്കടവിലും പുഴയിലും ലൈഫ് ബാഗ് ഉൾപ്പെടെ പൊലീസ്, ഫയർഫോഴ്സ് ബോട്ടുകൾ പട്രോളിങ് നടത്തും. ആവശ്യത്തിനുള്ള ആംബുലൻസ് സർവീസ്, മെഡിക്കൽ ഓഫിസര്‍മാരുടെ നേതൃത്വത്തിൽ ഏർപ്പാടാക്കിയിട്ടുണ്ട്. മോഷ്ടാക്കളെയും റൗഡികളെയും മറ്റും നിരീക്ഷിക്കുന്നതിനായി പ്രത്യേക സ്ക്വാഡും രൂപീകരിച്ചതായി പൊലീസ് അറിയിച്ചു. ആലുവ റെയിൽവേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിനു പ്രത്യേകമായി പൊലീസിനെ വിന്യസിക്കും. പ്രധാനപ്പെട്ട ജങ്ഷനുകളിലും തിരക്കുള്ള സ്ഥലങ്ങളിലും സാമൂഹ്യവിരുദ്ധരെ നിരീക്ഷിക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 

ശ്രീനാരായണ ഗുരു സ്ഥാപിച്ച ആലുവ അദ്വൈതാശ്രമത്തിലും ശനിയാഴ്ച പുലർച്ചെ 3 മണി മുതൽ ബലിതർപ്പണം നടത്താം. ഇവിടെ ഒരേ സമയം 500 പേർക്ക് ബലിതർപ്പണം നടത്താൻ സാധിക്കും. ഇവിടെ ഞായറാഴ്ചയും ബലിയിടാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. പെരുമ്പാവൂർ ചേലാമറ്റം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ പുലർച്ചെ ഒന്നിനു തുടങ്ങുന്ന ബലിതർപ്പണം ഞായറാഴ്ച ഉച്ചവരെ നീളും. 30 ബലിത്തറകളിലായി ആയിരത്തോളം പേർക്ക് ഒരേസമയം തർപ്പണം നടത്താം. ക്ഷേത്രത്തിലേക്ക് അങ്കമാലി, പെരുമ്പാവൂർ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്ന് സ്പെഷൽ സർവീസും ഏർപ്പാടാക്കിയിട്ടുണ്ട്. സൗജന്യ പ്രഭാത ഭക്ഷണവും പ്രസാദ ഊട്ടും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT

∙ ഗതാഗത സംവിധാനങ്ങൾ

ആലുവ മണപ്പുറത്തേക്ക് ആലുവ പാലസ് ഭാഗത്ത് നിന്നുമുള്ള പാലം വഴി ആളുകളെ കടത്തിവിടില്ല. പാലം പൂർണമായും അടച്ചിടും. ആലുവ മണപ്പുറത്തേക്കുള്ള ആളുകളെ കാൽനടയായി മാത്രം തോട്ടയ്ക്കാട്ടുകര മണപ്പുറം റോഡിൽ കൂടി അനുവദിക്കും. ഭക്തജനങ്ങൾ ജിസിഡിഎ സൗത്ത് എൻഡിൽ നിന്നുമുള്ള പ്രവേശനകവാടത്തിൽ കൂടി കടന്ന് ആൽത്തറ ജങ്ഷൻ കൂടി മണപ്പുറത്ത് സജ്ജീകരിച്ചിരിക്കുന്ന ബലിത്തറകളിൽ ബലിയിട്ട ശേഷം ദേവസ്വം മെസ് ഹാളിലൂടെ മുകളിലേക്ക് കയറി താത്കാലിക ക്ഷേത്രത്തിൽ എത്തി ദർശനം നടത്തി പുറത്തേക്ക് ജിസിഡിഎ സൗത്ത് എൻഡിൽ കൂടി തന്നെ പോകേണ്ടതാണ്. 

ആലുവ മണപ്പുറത്തേക്കുള്ള വാഹനങ്ങൾ സെമിനാരിപ്പടി റോഡ് വഴിയും പറവൂർ കവല മണപ്പുറം റോഡ് വഴിയും മണപ്പുറത്തേക്ക് പോകാവുന്നതാണ്. മണപ്പുറത്തു നിന്നും തിരികെ വരുന്ന വാഹനങ്ങൾ പറവൂർ കവല റോഡിൽ കൂടി മാത്രമേ അനുവദിക്കുകയുള്ളൂ. തോട്ടയ്ക്കാട്ടുകരയിൽ നിന്നും മണപ്പുറം റോഡിൽ കൂടി ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ അനുവദിക്കില്ല. പറവൂർ കവല മണപ്പുറം റോഡിൽ ‘Y’ ജങ്ഷൻ ഭാഗം ഇടുങ്ങിയതാകയാൽ ഈ ഭാഗത്ത് വൺവേ ഏർപ്പെടുത്തി. മണപ്പുറം പാർക്കിങ് ഗ്രൗണ്ടിൽ നിന്നും വരുന്ന വാഹനങ്ങൾ പാർക്കിങ് ഗ്രൗണ്ട് റോഡിൽ ട്രാൻസ്ഫോർമർ ജങ്ഷൻ ഭാഗത്ത് നിന്നും ഇടത്തേക്ക് തിരിഞ്ഞ് ജിസിഡിഎ റോഡിൽകൂടി പറവൂർ കവല റോഡിൽ പ്രവേശിച്ച് തിരികെ വരേണ്ടതാണ്. ശനിയാഴ്ച പുലർച്ചെ മുതൽ പമ്പ് ജങ്ഷനിൽ നിന്നും ബാങ്ക് ജങ്ഷൻ ഭാഗത്തേക്ക് ഇരുചക്രവാഹനം ഒഴികെയുള്ള വാഹനങ്ങൾ അനുവദിക്കില്ല. 

ADVERTISEMENT

ബാങ്ക് ജങ്ഷൻ ഭാഗത്ത് പങ്കജം റോഡിന്റെ വശത്തും സിവിൽ സ്റ്റേഷൻ റോഡിന്റെ വശത്തും ഗുഡ് ഷെഡ് ഗ്രൗണ്ട് ഭാഗത്തും കൂടാതെ ജീവാസ് സ്കൂൾ ഗ്രൗണ്ടിലും ശിവഗിരി സ്കൂൾ ഗ്രൗണ്ടിലും (അദ്വൈതാശ്രമത്തിന് എതിർവശം) കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. പാർക്ക് ചെയ്യേണ്ട വാഹനങ്ങൾ ഗ്രാൻഡ് ജങ്ഷനിൽ നിന്നും പ്രവേശിക്കേണ്ടതാണ്. ബലിതർപ്പണത്തിനായി ദേശീയപാതയിലൂടെ എറണാകുളം, നോർത്ത് പറവൂർ, അങ്കമാലി ഭാഗങ്ങളിൽ നിന്നും വരുന്നവരുടെ വാഹനങ്ങൾ പറവൂർ കവല, സെമിനാരിപ്പടി ഭാഗത്തുള്ള ഡ്രൈവിംഗ് സ്കൂൾ ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യാവുന്നതാണ്. പുലർച്ചെ ബൈപ്പാസ് - പമ്പ് ജങ്ഷൻ റോഡ് ബ്ലോക്ക് ആയാൽ ദേശീയപാതയിൽ നിന്നും ടൗണിലേക്കുള്ള വാഹനങ്ങൾ ബൈപ്പാസിൽ നിന്നും പുളിഞ്ചോട് വഴി തിരിച്ചു വിടുമെന്നും അധികൃതർ വ്യക്തമാക്കി. 

കർക്കിടക വാവ് പ്രമാണിച്ച് വെള്ളി, ശനി ദിവസങ്ങളിൽ കൊച്ചി മെട്രോയും സർവീസ് സമയം വർധിപ്പിച്ചു. ഇന്ന് തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയിലേക്ക് രാത്രി 11നും 11.30നും സർവീസ് ഉണ്ടാകും. നാളെ ആലുവയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് പുലർച്ചെ 5നും 5.30നും സർവീസ് ഉണ്ടാകും.

English Summary:

Highcourt directive Karkidaka Vavubali security