‘ഒരാളും നിയമത്തിന് അതീതരല്ല’: കെ.എസ്.ദിവാകരൻ വധക്കേസിൽ ഹൈക്കോടതിയുടെ നിർണായക വിധി
കൊച്ചി ∙ രാഷ്ട്രീയ വ്യവഹാരങ്ങളിൽ പരസ്പര ബഹുമാനവും ജനാധിപത്യ മര്യാദകളും നിലനിർത്താൻ എല്ലാവരും ബാധ്യസ്ഥരാണ് എന്നു വ്യക്തമാക്കിക്കൊണ്ടാണ് കോൺഗ്രസ് നേതാവും ചേർത്തല നഗരസഭ 32–ാം വാർഡ് പ്രസിഡന്റുമായ കൊച്ചുപറമ്പിൽ കെ.എസ്.ദിവാകരൻ വധക്കേസിലെ പ്രതികളുടെ ശിക്ഷയിന്മേൽ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറഞ്ഞത്.
കൊച്ചി ∙ രാഷ്ട്രീയ വ്യവഹാരങ്ങളിൽ പരസ്പര ബഹുമാനവും ജനാധിപത്യ മര്യാദകളും നിലനിർത്താൻ എല്ലാവരും ബാധ്യസ്ഥരാണ് എന്നു വ്യക്തമാക്കിക്കൊണ്ടാണ് കോൺഗ്രസ് നേതാവും ചേർത്തല നഗരസഭ 32–ാം വാർഡ് പ്രസിഡന്റുമായ കൊച്ചുപറമ്പിൽ കെ.എസ്.ദിവാകരൻ വധക്കേസിലെ പ്രതികളുടെ ശിക്ഷയിന്മേൽ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറഞ്ഞത്.
കൊച്ചി ∙ രാഷ്ട്രീയ വ്യവഹാരങ്ങളിൽ പരസ്പര ബഹുമാനവും ജനാധിപത്യ മര്യാദകളും നിലനിർത്താൻ എല്ലാവരും ബാധ്യസ്ഥരാണ് എന്നു വ്യക്തമാക്കിക്കൊണ്ടാണ് കോൺഗ്രസ് നേതാവും ചേർത്തല നഗരസഭ 32–ാം വാർഡ് പ്രസിഡന്റുമായ കൊച്ചുപറമ്പിൽ കെ.എസ്.ദിവാകരൻ വധക്കേസിലെ പ്രതികളുടെ ശിക്ഷയിന്മേൽ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറഞ്ഞത്.
കൊച്ചി ∙ രാഷ്ട്രീയ വ്യവഹാരങ്ങളിൽ പരസ്പര ബഹുമാനവും ജനാധിപത്യ മര്യാദകളും നിലനിർത്താൻ എല്ലാവരും ബാധ്യസ്ഥരാണ് എന്നു വ്യക്തമാക്കിക്കൊണ്ടാണ് കോൺഗ്രസ് നേതാവും ചേർത്തല നഗരസഭ 32–ാം വാർഡ് പ്രസിഡന്റുമായ കൊച്ചുപറമ്പിൽ കെ.എസ്.ദിവാകരൻ വധക്കേസിലെ പ്രതികളുടെ ശിക്ഷയിന്മേൽ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറഞ്ഞത്. കയർ തടുക്ക് അടിച്ചേൽപ്പിക്കാനുള്ള ശ്രമം ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ, 2009 നവംബർ 29ന് വീടു കയറി ദിവാകരനെ ആക്രമിച്ചു കൊലപ്പെടുത്തി എന്ന വിചാരണ കോടതി വിധിയിന്മേലുള്ള അപ്പീലിൽ വിധി പറയുകയായിരുന്നു ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, എം.ബി.സ്നേഹലത എന്നിവരുടെ ബെഞ്ച്. ഐപിസി 302–ാം വകുപ്പു പ്രകാരമുള്ള കുറ്റം റദ്ദാക്കിയ കോടതി, മരണത്തിനിടയാക്കുന്ന പ്രവൃത്തി, മരണമോ, മരണത്തിനു കാരണമാകുന്ന പരുക്കോ ഏല്‍ക്കാനുള്ള പ്രവൃത്തി എന്നിവയ്ക്കു നൽകുന്ന പത്തുവർഷം തടവു നല്‍കുന്ന വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
കേസിൽ ചേർത്തല സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ച സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും ചേർത്തല മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ആറാം പ്രതി കക്കപറമ്പത്തുവെളി ആർ.ബൈജുവിന്റെ വധശിക്ഷ 10 വർഷം കഠിനതടവാക്കി കുറച്ചു. സെഷൻസ് കോടതി ജീവപര്യന്തം വിധിച്ച അഞ്ചാം പ്രതി ചൂളയ്ക്കൽ എൻ.സേതുകുമാർ (45) ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിട്ടയച്ചു. ഒന്നു മുതൽ 4 വരെ പ്രതികളായ ചേർത്തല നഗരസഭ ചേപ്പിലപ്പൊഴി വി.സുജിത് (38) എന്ന മഞ്ജു, കോനാട്ട് എസ്.സതീഷ് കുമാർ (38) എന്ന കണ്ണൻ, പി.പ്രവീൺ (38), വാവള്ളി എം.ബെന്നി (45) എന്നിവരുടെ ജീവപര്യന്തം 10 വർഷം കഠിന തടവാക്കിയും കുറച്ചു.
തുടക്കത്തിൽ കേസ് അന്വേഷിച്ച ചേർത്തല പൊലീസ് കേസിൽ ഒന്നു മുതൽ 4 വരെയുള്ള പ്രതികൾക്കെതിരെ മാത്രമാണ് കേസെടുത്തത്. തുടര്‍ന്ന് കേസ് അന്വേഷിച്ച മാരാിക്കുളം സിഐ കേസന്വേഷണം ശരിയായ ദിശയിലല്ലെന്ന് തോന്നിയതിനെ തുടർന്ന് ദിവാകരന്റെ ഭാര്യ, മകൻ, മകന്റെ ഭാര്യ തുടങ്ങിയവരുടെയും മൊഴികൾ മജിസ്ട്രേട്ട് മുൻപാകെ രേഖപ്പെടുത്തി. പിന്നാലെ കോടതി ഉത്തരവിെന തുടർന്നാണ് പ്രാദേശിക സിപിഎം നേതാവിന്റെ മകനെ അഞ്ചാം പ്രതിയും സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയായിരുന്ന ബൈജുവിനെ കേസിൽ ആറാം പ്രതിയുമാക്കിയത്.
കേസിൽ ഒന്നാം സാക്ഷിയായ ദിവാകരന്റെ മകൻ ദിലീപിന്റെ ഭാര്യ, ദിവാകരന്റെ ഭാര്യ എന്നിവരുടെ മൊഴി 5, 6 പ്രതികൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു എന്നത് സ്ഥിരീകരിക്കുന്നില്ല എന്ന് കോടതി വ്യക്തമാക്കി. ഇവരുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥനോട് തങ്ങൾക്ക് അറിയാമായിരുന്നവരായിട്ടു കൂടി 5, 6 പ്രതികളുടെ സാന്നിധ്യത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. പിന്നീട് മജിസ്ട്രേറ്റ് മുമ്പാകെയാണ് ഇവർക്കെതിരെ മൊഴി നല്‍കിയത്. തങ്ങൾ ആദ്യ മൊഴി നല്‍കിയപ്പോൾ തന്നെ ഇരുവരുടെയും പേരുകൾ പറഞ്ഞിരുന്നു എന്നും എന്നാൽ പൊലീസ് ഉദ്യോഗസ്ഥന് ഇത് രേഖപ്പെടുത്തിയില്ല എന്നുമാണ് ഇരുവരും പറയുന്നത്. അതേ സമയം, മൊഴി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനു പുറമെ കേസ് തുടക്കത്തിൽ അന്വേഷിച്ച ഉദ്യോഗസ്ഥനോടും ഇക്കാര്യങ്ങൾ പറഞ്ഞിട്ടില്ല. തന്നോട് ഇരുവരുടേയും പേരുകൾ പറഞ്ഞിട്ടില്ല എന്നായിരുന്നു ഉദ്യോഗസ്ഥന്‍ വാദിച്ചത്. അതുപോലെ അടച്ചിട്ട മുറിക്കകത്ത് ഉണ്ടായിരുന്ന മകൻ അഞ്ചാം പ്രതി പിതാവിന്റെ വയറ്റിൽ ചവിട്ടുന്നതായി കണ്ടു, ജനാലച്ചില്ലുകൾ അടിച്ചു പൊട്ടിച്ചു എന്ന മൊഴിയും കണക്കിലെടുക്കാൻ പറ്റില്ലെന്ന് കോടതി വ്യക്തമാക്കി. അതേ സമയം, കേസിലെ 1 മുതൽ 4 വരെയുള്ള പ്രതികളുടെ പങ്കാളിത്തം വിവിധ സാക്ഷിമൊഴികളിൽ നിന്ന് വ്യക്തമാണെന്നും കോടതി വ്യക്തമാക്കി.
സംഭവത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച കോടതി ഇക്കാര്യത്തിൽ പൊലീസിന് യഥാസമയം സാക്ഷിമൊഴികൾ രേഖപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നും വിലയിരുത്തി. എങ്കിലും മരിച്ച ദിവാകരന്റെ അയൽവാസിയായ ഏഴാം സാക്ഷി ആറു പ്രതികളേയും അഞ്ചാം പ്രതിയുടെ വീടിനു മുമ്പിൽ കണ്ടു എന്ന മൊഴി വിശ്വസനീയമാണെന്ന് കോടതി വ്യക്തമാക്കി. നാലു പ്രതികളും സിപിഎം പ്രവർത്തകരും ആറാം പ്രതി ഇവരുടെ നേതാവുമാണ്. കയർ തടുക്ക് വിൽക്കാൻ ദിവാകരന്റെ വീട്ടിൽ വന്ന കാര്യവും അവിടെ വച്ച് ഇരുകൂട്ടരും മുഷിഞ്ഞു സംസാരിച്ചതും പിന്നീട് മുൻസിപ്പൽ കൗൺസിൽ യോഗത്തില്‍ വച്ച് ഇക്കാര്യം ചോദിച്ച ദിവകാരന്റെ മകനോടും ആറാം പ്രതി കയര്‍ത്തു എന്നത് തെളിഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ ഇവരെ വീടുകയറി ആക്രമിക്കാനുള്ള ഗൂഡാലോചന നടന്നു എന്ന പ്രോസിക്യൂഷൻ വാദം നിലനില്‍ക്കും.
എന്നാൽ അഞ്ചാം പ്രതിയുെട വീടിനു മുന്നിലാണ് ആറുപേരും കൂടി നിന്നത് എന്നതുകൊണ്ട് അഞ്ചാം പ്രതിക്കും ഗൂഡാലോചനയിൽ പങ്കുണ്ടെന്ന പ്രോസിക്യൂഷൻ വാദം നിലനിൽക്കില്ല. അഞ്ചാം പ്രതി സ്വന്തം വീടിന്റെ മുന്നിലാണ് നിന്നത്. ഇതല്ലാതെ അഞ്ചാം പ്രതിക്ക് ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് തെളിയിക്കുന്നതൊന്നും കണ്ടെത്താൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല എന്ന് കോടതി വ്യക്തമാക്കി. പ്രതികൾ ദിവാകരനെ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെയാണ് വന്നത് എന്നത് തെളിയിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ദിവാകരന്റെ വീടിനു മുന്നിൽ നിന്ന് മകനെ പുറത്തേക്ക് വിളിച്ചപ്പോൾ പ്രതികളെ അകത്തേക്ക് വിളിക്കുകയാണ് മകൻ ചെയ്തത്. തുടർന്ന് അവർ കുഴപ്പമുണ്ടാക്കിയതും ആക്രമിച്ചതും മകനെയാണ്. അതും അതേ വീട്ടില്‍ക്കിടന്ന രണ്ടു തടിക്കക്ഷണങ്ങൾ കൊണ്ട്. അവർ കൊലപ്പെടുത്താനാണ് വന്നതെങ്കിൽ മറ്റു മാരകായുധങ്ങൾ കരുതുമായിരുന്നു. അതുകൊണ്ടു തന്നെ ദിവാകരനെ കൊലപ്പെടുത്താനായി വന്നതല്ല എന്നത് വ്യക്തമാണെന്ന് കോടതി പറയുന്നു.
തുടർന്ന്, പ്രതികൾ ദിവാകരനെ കൊലപ്പെടുത്തി എന്ന കുറ്റം സംശയാതീതമായി നിലനിൽക്കുമോ എന്നാണ് പരിശോധിക്കേണ്ടത് എന്നു വ്യക്തമാക്കിയ കോടതി ഇതു സംബന്ധിച്ച തെളിവുകൾ പരിശോധിച്ചു. ഒന്നാം പ്രതി ദിവാകരന്റെ തലയ്ക്കും രണ്ടാം പ്രതി ദേഹത്തിനിട്ടും തടിക്കക്ഷ്ണം ഉപയോഗിച്ച് അടിച്ചു എന്നത് വ്യക്തമാണ്. എന്നാൽ പ്രതികൾ ദിവാകരനെ കൊലപ്പെടുത്താൻ വന്നതല്ല, മറിച്ച് മകനെ പരുക്കേൽപ്പിക്കാനും വീട്ടില്‍ മറ്റു കുഴപ്പങ്ങളുണ്ടാക്കാനും വന്നതാണ് എന്നത് ഇതിനകം തന്നെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ടു തന്നെ 1 മുതൽ 4 വരെയുള്ള പ്രതികൾക്കെതിരെ മരണത്തിനിടയാക്കുന്ന പ്രവൃത്തി, മരണമോ, മരണത്തിന് കാരണമാകുന്ന പരുക്കോ ഏല്‍ക്കാനുള്ള പ്രവൃത്തി എന്നിവയ്ക്കു നൽകുന്ന പത്തുവർഷം തടവ് ശിക്ഷ വിധിക്കുന്നു. ക്രിമിനൽ ഗൂഢാലോചന, വീടുകയറി മാരകായുധം ഉപയോഗിച്ച് ആക്രമിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരം അഞ്ചുവർഷം തടവിനും പ്രതികളെ ശിക്ഷിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി. ക്രിമിനൽ ഗൂഡാലോചന പ്രകാരമുണ്ടാകുന്ന കുറ്റകൃത്യം നടന്ന സാഹചര്യത്തിൽ കേസിെല ആറാം പ്രതിയും ഇതേ വകുപ്പുകൾ പ്രകാരം 10 വര്‍ഷം തടവിനും ഗൂഡാലോചനാ കുറ്റത്തിനും അർഹനാണെന്നും കോടതി വ്യക്തമാക്കി. കുറ്റങ്ങളൊന്നും തെളിയിക്കാൻ സാധിക്കാത്തതിനാൽ അഞ്ചാം പ്രതിയെ വെറുതെ വിടാനും കോടതി ഉത്തരവിട്ടു.
കേസിലെ 1 മുതല്‍ 4 വരെയുള്ള പ്രതികൾക്ക് കൊല്ലപ്പെട്ടയാളോട് ഏതെങ്കിലും വിധത്തിലുള്ള വ്യക്തിവൈരാഗ്യമോ മറ്റോ ഇല്ല. എന്നാൽ ആറാം പ്രതിയുടെ നിർബന്ധത്താലാണ് അവർ കുറ്റകൃത്യം ചെയ്തിട്ടുള്ളത്. ആറാം പ്രതിയുടെ ഈഗോയും വിമർശനങ്ങളെ അംഗീകരിക്കാനുള്ള മടിയുമാണ് ഇത്തരമൊരു കുറ്റകൃത്യത്തിന് കാരണമായത്. ഇത്തരം സ്വഭാവം രാഷ്ട്രീയവ്യവഹാരങ്ങളിലെ ജനാധിപത്യ തത്വങ്ങളെ കാറ്റില്‍പ്പറത്തുന്നതും പരസ്പര ബഹുമാനം ഇല്ലാതാക്കുന്നതുമാണ്. ഒരാളും നിയമത്തിന് അതീതരല്ല, രാഷ്ട്രീയ നേട്ടത്തിനു വേണ്ടി അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് കൃത്യമായി തന്നെ ശിക്ഷിക്കപ്പെടേണ്ടതാണ്. അത് സമൂഹത്തിന് പാഠവുമാകണം, കോടതി വ്യക്തമാക്കി.