മണ്ണിടിച്ചിൽ സാധ്യത: പ്രവചിക്കാൻ എഐയുമായി കോഴിക്കോട് ജലവിഭവ കേന്ദ്രം
പത്തനംതിട്ട ∙ മണ്ണിടിച്ചിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനത്തെപ്പറ്റിയുള്ള ഗവേഷണങ്ങൾ ത്വരിതപ്പെടുത്തി കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം.
പത്തനംതിട്ട ∙ മണ്ണിടിച്ചിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനത്തെപ്പറ്റിയുള്ള ഗവേഷണങ്ങൾ ത്വരിതപ്പെടുത്തി കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം.
പത്തനംതിട്ട ∙ മണ്ണിടിച്ചിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനത്തെപ്പറ്റിയുള്ള ഗവേഷണങ്ങൾ ത്വരിതപ്പെടുത്തി കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം.
പത്തനംതിട്ട ∙ മണ്ണിടിച്ചിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനത്തെപ്പറ്റിയുള്ള ഗവേഷണങ്ങൾ ത്വരിതപ്പെടുത്തി കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം. കേന്ദ്ര ശാസ്ത്രവകുപ്പിന്റെ നേതൃത്വത്തിൽ സൂരത്കല്ലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി ചേർന്ന് ഇതിന്റെ ആദ്യ സെൻസറുകൾ കേരളത്തിലെ മലയോരങ്ങളിൽ സ്ഥാപിക്കാനാണ് പദ്ധതിയെന്ന് ഡയറക്ടർ ഡോ. മനോജ് പി. സാമുവൽ പറഞ്ഞു.
നിർമിത ബുദ്ധി (എഐ) പ്രയോജനപ്പെടുത്തുന്ന പദ്ധതിക്ക് ഡോ. എം.തേന്മൊഴി, ഡോ. പി.ആർ.അരുൺ, വി.പി.ദേവപ്രിയ എന്നിവരുടെ നേതൃത്വത്തിൽ പഠനം പുരോഗമിക്കുന്നു. ഹിമാലയത്തിൽ റൂർക്കി ഐഐടിയും മൂന്നാറിൽ അമൃത സർവകലാശാലയും ഇതു സംബന്ധിച്ച സംവിധാനം രൂപപ്പെടുത്തിയിരുന്നു..
ഭൂസങ്കേത്, ഭൂ സ്കലൻ ആപ്പുകളും വൈകാതെ
ഭൂസങ്കേത് എന്ന വെബ് സൈറ്റും ഭൂസ്കലൻ എന്ന ആപ്പും മണ്ണിടിച്ചിൽ പ്രവചനത്തിനായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പുറത്തിറക്കി. വൈകാതെ ഇതു പ്രവർത്തനം ആരംഭിക്കുമെന്ന് ജിഎസ്ഐ കേന്ദ്രങ്ങൾ പറഞ്ഞു. മലയിടിച്ചിൽ സാധ്യതയുള്ള ഡാൽജിലിങ്ങിലെ കലിംപോങ്, നീലഗിരി, വയനാട് എന്നീ സ്ഥലങ്ങളെ ഉൾപ്പെടുത്തി ഉരുൾപൊട്ടൽ മുന്നറിയിപ്പ് തൽസമയം നൽകാനുള്ള പദ്ധതിക്കാണ് കൊൽക്കത്തയിലെ ആസ്ഥാനത്ത് ജിഎസ്ഐ തുടക്കമിട്ടത്. നാഷനൽ ലാൻഡ് സ്ലൈഡ് ഫോർകാസ്റ്റിങ് സെന്റർ (എൻഎൽഎഫ്സി) അടുത്ത ആറു വർഷത്തിനുള്ളിൽ രാജ്യവ്യാപകമാക്കാനാണ് പദ്ധതിയെങ്കിലും വയനാട് സംഭവത്തോടെ തീരുമാനം ത്വരിതപ്പെടുത്തിയേക്കും.
ഹിമാലയവും പശ്ചിമഘട്ടവുമാണ് പദ്ധതിയുടെ ആദ്യ പരിഗണനയിലുള്ളത്. കേരളത്തിൽനിന്ന് ഇതിൽ ഉൾപ്പെട്ട ജില്ലകൾ വയനാടും ഇടുക്കിയും. മഴയളവ്, ഭൗമ–അന്തരീക്ഷ വിവരങ്ങൾ, റിമോട്ട് സെൻസിങ്, ഭൂമിയിൽ എവിടൊക്കെ എന്തെല്ലാം ഉണ്ട് എന്നറിയാൻ പറ്റുന്ന ഇൻവെൻട്രി മാപ്പിങ്, ആകാശ യുഎവി ഫോട്ടോ തുടങ്ങിയവയെ യോജിപ്പിച്ച് മെഷീൻ ലേണിങ് അൽഗോരിതങ്ങൾ വഴി ദുരന്തപ്രവചനം അത്യാധുനികമാക്കണമെന്ന് കേരള സർവകലാശാലാ ജിയോളജി മേധാവി ഡോ. ഇ. ഷാജി പറഞ്ഞു.