ദുരിതബാധിതർക്ക് കൈത്താങ്ങ്: മുണ്ടക്കൈയിലും ചുരൽമലയിലും സൗജന്യ റേഷൻ
തിരുവനന്തപുരം∙ വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചുരൽമല പ്രദേശങ്ങളിലെ എആർഡി 44, 46 എന്നീ റേഷൻ കടകളിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ഓഗസ്റ്റ് മാസത്തെ റേഷൻ വിഹിതം പൂർണമായും സൗജന്യമായി നൽകുമെന്നു മന്ത്രി ജി.ആർ.അനിൽ. മുൻഗണനാ വിഭാഗക്കാർക്കു നിലവിൽ സൗജന്യമായും മുൻഗണനേതര വിഭാഗക്കാർക്കു ന്യായവിലയ്ക്കുമാണു

തിരുവനന്തപുരം∙ വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചുരൽമല പ്രദേശങ്ങളിലെ എആർഡി 44, 46 എന്നീ റേഷൻ കടകളിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ഓഗസ്റ്റ് മാസത്തെ റേഷൻ വിഹിതം പൂർണമായും സൗജന്യമായി നൽകുമെന്നു മന്ത്രി ജി.ആർ.അനിൽ. മുൻഗണനാ വിഭാഗക്കാർക്കു നിലവിൽ സൗജന്യമായും മുൻഗണനേതര വിഭാഗക്കാർക്കു ന്യായവിലയ്ക്കുമാണു റേഷൻ നൽകി വരുന്നത്. ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചുരൽമല എന്നിവിടങ്ങളിലെ മുൻഗണനേതര വിഭാഗക്കാരായ നീല, വെള്ള കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും കൂടി പൂർണമായും സൗജന്യമായി റേഷൻ വിഹിതം നൽകാനാണു നിർദേശം നൽകിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
അതേസമയം തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനു മുൻപായി ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉണ്ടാവും. മൃതദേഹങ്ങൾക്കു പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുള്‍പ്പെടെയുള്ള വസ്തുക്കളുടെയും ഫോട്ടോ എടുത്തു സൂക്ഷിക്കും. ഡിഎന്‍എ സാംപിള്‍, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ സൂക്ഷിക്കും. ഇത്തരം മൃതദേഹങ്ങള്‍ സംബഡിച്ചുള്ള വിവരം പൊലീസ് മേപ്പാടി പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കണം. മൃതദേഹങ്ങൾ അടക്കം ചെയ്യുന്ന സ്ഥലം മേപ്പാടി പഞ്ചായത്ത് അധികൃതരെ ജില്ലാ ഭരണകൂടം അറിയിക്കണം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ 72 മണിക്കൂറിനകം സംസ്‌കരിക്കണമെന്നും നിർദേശമുണ്ട്.