3 കോടിയുമായി മോഹൻലാൽ, 100 വീട് പണിയാൻ രാഹുൽ; ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രിയുടെ കൊച്ചുമകനും നൽകി സംഭാവന
തിരുവനന്തപുരം∙ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുൾപൊട്ടലിൽ നഷ്ടമായ വീടുകള്‍ക്ക് പകരം പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ നിരവധിപേർ രംഗത്ത്. രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വി.ഡി.സതീശന്‍ നേരിട്ട് ചുമതല വഹിക്കുന്ന
തിരുവനന്തപുരം∙ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുൾപൊട്ടലിൽ നഷ്ടമായ വീടുകള്‍ക്ക് പകരം പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ നിരവധിപേർ രംഗത്ത്. രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വി.ഡി.സതീശന്‍ നേരിട്ട് ചുമതല വഹിക്കുന്ന
തിരുവനന്തപുരം∙ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുൾപൊട്ടലിൽ നഷ്ടമായ വീടുകള്‍ക്ക് പകരം പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ നിരവധിപേർ രംഗത്ത്. രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വി.ഡി.സതീശന്‍ നേരിട്ട് ചുമതല വഹിക്കുന്ന
തിരുവനന്തപുരം∙ ഉരുൾപൊട്ടലിനെ തുടർന്ന് വീട് നഷ്ടമായവർക്ക് വീട് നിർമിച്ച് നൽകാൻ രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട നൂറുപേർക്കാണ് രാഹുൽ ഗാന്ധി വീട് നിർമിച്ച് നൽകുക. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്ത സമ്മേളനത്തിൽ ഈ വിവരം പങ്കുവെച്ചത്. ലോക്സഭാ പ്രതിപക്ഷ നേതാവും മുൻ വയനാട് എംപിയുമായ രാഹുൽഗാന്ധി സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വഴിയാണ് നൂറുവീടുകൾ നിർമിച്ചു നൽകുമെന്ന ഉറപ്പു മുഖ്യമന്ത്രിക്ക് നൽകിയത്. ദുരന്തത്തിൽ വീടു നഷ്ട്ടപ്പെട്ട നൂറോളം കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകാൻ കർണാടക സർക്കാരും സന്നദ്ധത അറിയിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ന് ദുരന്ത സ്ഥലം നേരിട്ട് സന്ദർശിച്ച നടൻ മോഹൻലാൽ 3 കോടി രൂപയാണു വാഗ്ദാനം ചെയ്തിരിക്കുന്നത്. വീടുകളുടെയും സ്കൂളിന്റെയും അടക്കം പുനർനിർമാണം ഏറ്റെടുത്ത അദേഹം ആവശ്യമെങ്കിൽ വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇനിയും പണം ചെലവഴിക്കുമെന്ന് അറിയിച്ചു. ദുരിതാശ്വാസ നിധിയിലേക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ കൊച്ചുമകൻ ഇഷാൻ വിജയും 12,530 രൂപ സംഭാവന നൽകി.
ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് അറിയിച്ചു. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നാണു വാഗ്ദാനം നല്‍കിയിരിക്കുന്നത്. ലൈബ്രറി കൗണ്‍സിലിന്‍റെ ജീവനക്കാർ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറും.
നാഷനല്‍ സര്‍വീസ് സ്കീം (എന്‍എസ്എസ്) ദുരിത ബാധിത കുടുംബങ്ങള്‍ക്കായി 150 ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുകയോ അല്ലെങ്കില്‍ അതിന്‍റെ തുക സര്‍ക്കാരിലേക്കു നല്‍കുന്നതിനോ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. വേള്‍ഡ് മലയാളി കൗണ്‍സില്‍ 14 വീടുകള്‍ നിര്‍മിക്കും. ഫ്രൂട്ട്സ് വാലി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി 10 ഏക്കര്‍ ഭൂമിയേറ്റെടുത്തു കൃഷിയോഗ്യമാക്കി 10 മുതല്‍ 15 വരെ കുടുംബങ്ങള്‍ക്കു നല്‍കാന്‍ സന്നദ്ധത അറിയിച്ചു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാർ ദുരിത ബാധിതര്‍ക്കു വീടുകള്‍ വച്ചുനല്‍കാന്‍ സന്നദ്ധത അറിയിച്ചു. കോട്ടക്കല്‍ ആര്യവൈദ്യശാല 10 വീടുകള്‍ നിര്‍മിച്ചു നല്‍കും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കി. ലിന്‍ഡെ സൗത്ത് ഏഷ്യ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപ നൽകും.
കോഴിക്കോട് കാപ്പാട് നിന്നുമുള്ള യൂസുഫ് പുരയില്‍ തന്‍റെ അഞ്ച് സെന്‍റ് സ്ഥലം ദുരിതബാധിതര്‍ക്ക് വീട് വെച്ച് നല്‍കാനായി വിട്ടുനൽകുമെന്ന് അറിയിച്ചു. ചലച്ചിത്ര താരം നയന്‍താര 20 ലക്ഷം രൂപയും സിനിമാ നടന്‍ അലന്‍സിയര്‍ 50,000 രൂപയും നല്‍കി. കിംസ് ഹോസ്പിറ്റൽ ഒരു കോടി രൂപയും പോത്തീസ് റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡ് 50 ലക്ഷം രൂപയും നൽകി.
വയനാട്ടിലേക്ക് ഇന്നു ലഭിച്ച മറ്റു സഹായങ്ങൾ
മുഹമ്മദ് അലി, സീഷോർ ഗ്രൂപ്പ് - 50 ലക്ഷം രൂപ
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് (ടിസിസി) - 20 ലക്ഷം രൂപ
അൽ മുക്താദിർ ഗ്രൂപ്പ് - 10 ലക്ഷം രൂപ
തൃക്കാക്കര സഹകരണ ആശുപത്രി - 10 ലക്ഷം രൂപ
പള്ളുരുത്തി സർവീസ് സഹകരണ ബാങ്ക് - 10 ലക്ഷം രൂപ
കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ - 10 ലക്ഷം രൂപ
സാഹിത്യകാരൻ ടി.പത്മനാഭൻ - അഞ്ച് ലക്ഷം രൂപ
സിപിഎം എംഎൽഎമാർ ഒരു മാസത്തെ വേതനമായ 50,000 രൂപ വീതം
സിപിഎം എംപിമാർ ഒരുമാസത്തെ ശമ്പളം ഒരു ലക്ഷം രൂപ വീതം
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളമായ 50,000 രൂപ
സിനിമാതാരം ജോജു- അഞ്ച് ലക്ഷം
ഗായിക റിമി ടോമി - 5 ലക്ഷം
യുട്യൂബർമാരായ ജിസ്മയും വിമലും - രണ്ട് ലക്ഷം രൂപ
ജോസ് ഗോൾഡ്, കോട്ടയം - രണ്ട് ലക്ഷം രൂപ
അറ്റ്ലസ് കിച്ചൺ ആൻഡ് കമ്പനി സ്ഥാപകന്‍ ഷാജഹാനും ഇന്റീരിയർ എം.ഡി. ഷാജിത ഷാജിയും ചേര്‍ന്ന് - ഒന്നര ലക്ഷം രൂപ
കൊച്ചിൻ കാൻസർ സെന്റർ - ഒരു ലക്ഷം രൂപ
സർക്കാർ ഡെന്റൽ കോളജ് വിദ്യാർഥി യൂണിയൻ, കോട്ടയം - 45,000 രൂപ
പുതുശേരി കതിർകാമം മണ്ഡലം എംഎല്‍എ കെപിഎസ് രമേഷ് ഒരു മാസത്തെ ശമ്പളം 48,450 രൂപ
മുന്‍ എംപി എ.എം. ആരിഫ് ഒരു മാസത്തെ പെന്‍ഷന്‍ തുക 28,000 രൂപ
പ്രശസ്ത സിനിമാതാരവും പടന്ന ഗ്രാമപഞ്ചായത്ത് മെംബറുമായ പി.പി. കുഞ്ഞി കൃഷ്ണൻമാസ്റ്റർ - ഒരുമാസത്തെ പെൻഷൻ തുക.