‘‘തിരുവിതാംകൂറിൽ ഒരു ജ്യോതിർ നിരീക്ഷണാലയമുള്ളത് അഭിമാനകരമാണ്. ദിവസേനയുള്ള കാലസ്ഥിതികളെപ്പറ്റി സിംലായ്ക്കും ബോംബേയ്ക്കും മദ്രാസിനും കമ്പി അയച്ചതു കൂടാതെ പുതിയ യന്ത്രത്തിന്റെ സഹായത്തോടെ മേഘങ്ങളുടെ സ്ഥിതിഗതികളെപ്പറ്റിയുള്ള പട്ടിക തയാറാക്കി ആഗ്രായിലുള്ള നിരീക്ഷണ ശാലയിലേക്ക് മാസം തോറും അയച്ചതായും കഴിഞ്ഞ

‘‘തിരുവിതാംകൂറിൽ ഒരു ജ്യോതിർ നിരീക്ഷണാലയമുള്ളത് അഭിമാനകരമാണ്. ദിവസേനയുള്ള കാലസ്ഥിതികളെപ്പറ്റി സിംലായ്ക്കും ബോംബേയ്ക്കും മദ്രാസിനും കമ്പി അയച്ചതു കൂടാതെ പുതിയ യന്ത്രത്തിന്റെ സഹായത്തോടെ മേഘങ്ങളുടെ സ്ഥിതിഗതികളെപ്പറ്റിയുള്ള പട്ടിക തയാറാക്കി ആഗ്രായിലുള്ള നിരീക്ഷണ ശാലയിലേക്ക് മാസം തോറും അയച്ചതായും കഴിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘തിരുവിതാംകൂറിൽ ഒരു ജ്യോതിർ നിരീക്ഷണാലയമുള്ളത് അഭിമാനകരമാണ്. ദിവസേനയുള്ള കാലസ്ഥിതികളെപ്പറ്റി സിംലായ്ക്കും ബോംബേയ്ക്കും മദ്രാസിനും കമ്പി അയച്ചതു കൂടാതെ പുതിയ യന്ത്രത്തിന്റെ സഹായത്തോടെ മേഘങ്ങളുടെ സ്ഥിതിഗതികളെപ്പറ്റിയുള്ള പട്ടിക തയാറാക്കി ആഗ്രായിലുള്ള നിരീക്ഷണ ശാലയിലേക്ക് മാസം തോറും അയച്ചതായും കഴിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘തിരുവിതാംകൂറിൽ ഒരു ജ്യോതിർ നിരീക്ഷണാലയമുള്ളത് അഭിമാനകരമാണ്. ദിവസേനയുള്ള കാലസ്ഥിതികളെപ്പറ്റി സിംലായ്ക്കും ബോംബേയ്ക്കും മദ്രാസിനും കമ്പി അയച്ചതു കൂടാതെ പുതിയ യന്ത്രത്തിന്റെ സഹായത്തോടെ മേഘങ്ങളുടെ സ്ഥിതിഗതികളെപ്പറ്റിയുള്ള പട്ടിക തയാറാക്കി ആഗ്രായിലുള്ള നിരീക്ഷണ ശാലയിലേക്ക് മാസം തോറും അയച്ചതായും കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിൽ നിന്നും കാണുന്നു. മഴയുടെ അളവ് എടുക്കുന്നതിന് 75 സ്ഥലത്ത് യന്ത്രങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം എന്നീ ഡിവിഷനുകളിൽ മഴ സാമാന്യമായും കോട്ടയത്തും ദേവികുളത്തും സാമാന്യയിൽനിന്ന് അൽപ്പം കുറവും ആയിരുന്നു എന്നു കാണുന്നു.’’ – മലയാള മനോരമ, 1926 സെപ്റ്റംബർ 18

പത്തനംതിട്ട ∙ കേരളത്തിൽ എത്ര മഴമാപിനികളുണ്ട്? ഈ ചോദ്യത്തിന് ഉത്തരം തരാൻ പെട്ടെന്ന് ആർക്കും പറ്റുമെന്നു തോന്നുന്നില്ല. തിരുവനന്തപുരം ഒബ്സർവേറ്ററി കുന്നിലെ കാലാവസ്ഥാ കേന്ദ്രത്തിലുള്ളതാവാം കേരളത്തിലെ ആദ്യ ഔദ്യോഗിക മഴമാപിനി. എസ്റ്റേറ്റ് തോട്ടങ്ങളിൽ മഴയുടെ അളവു കൃത്യമായി രേഖപ്പെടുത്തി എന്നതിനും ചരിത്രമുണ്ട്. 150 വർഷം പിന്നിടുന്ന ഇന്ത്യൻ കാലാവസ്ഥാ വിഭാഗം (ഐഎംഡി) ആരംഭിക്കുന്നതിനും മുൻപേ കാലാവസ്ഥാ നിരീക്ഷണത്തിനു തിരുവിതാംകൂർ തുടക്കമിട്ടിരുന്നു.

ADVERTISEMENT

184 വർഷത്തെ ചരിത്രമുള്ള ട്രിവാൻഡ്രം ഒബ്സർവേറ്ററിക്ക് 1836 ൽ സ്വാതി തിരുനാൾ മഹാരാജാവിന്റെ കാലത്താണു തുടക്കമിടുന്നത്. അന്ന് കൊൽക്കത്തയിലും മദ്രാസിലും മാത്രമായിരുന്നു അന്തരീക്ഷ –വാനനിരീക്ഷണ സംവിധാനങ്ങൾ ഒന്നിച്ചു നടത്തിയിരുന്നത്. മഴയുടെ ചരിത്രം അടയാളപ്പെടുത്തുന്നതിൽ ഐഎംഡി ഏറെ മുന്നിലാണെങ്കിലും വിവരങ്ങൾ പുറത്തേക്കു വിടാൻ പരിമിതി ഉള്ളതിനാൽ കാലാവസ്ഥാ കാര്യങ്ങളിലേക്ക് ജനശ്രദ്ധ തിരിയുന്നതു ദുരന്തങ്ങളുടെ പെരുമഴക്കാലത്താവും.

∙ പത്തോളം ഏജൻസികൾ; നൂറുകണക്കിനു മാപിനികൾ; ഇല്ലാത്തത് വിവര ഏകോപനം  

കാലാവസ്ഥാ വിഭാഗമായ ഐഎംഡിക്കു പുറമേ പത്തോളം സർക്കാർ ഏജൻസികൾക്കും മറ്റ് സ്വകാര്യ ഏജൻസികൾക്കും എസ്റ്റേറ്റുകൾക്കും വിദ്യാലയങ്ങൾക്കും മറ്റുമായി സംസ്ഥാനത്ത് ഏകദേശം 800 സജീവ മഴമാപിനികളുണ്ടാകാമെന്നാണ് ഒരു കാലാവസ്ഥാ നിരീക്ഷകന്റെ വിലയിരുത്തൽ. എന്നാൽ ഓഖി മുതൽ ചൂരൽമല വരെയുള്ള ദുരന്തങ്ങളെ മുൻകൂട്ടി കണ്ട് വിപത്തുകൾക്കെതിരെ ‘ചൂരലെടുക്കാനും’ കഴിഞ്ഞില്ല.  

ഐഎംഡിയുടെ കീഴിൽ സംസ്ഥാനത്ത് ഏകദേശം 130 മഴമാപിനികൾ ഉണ്ടെന്നാണ് കണക്ക്. സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റിന് സംസ്ഥാനത്ത് ഏകദേശം 94 മഴമാപിനികളുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ കലക്ടറേറ്റുകളുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പ്, വിമാനത്താവളങ്ങൾ, റെയിൽവേ വളപ്പുകൾ, സർവകലാശാലാ ആസ്ഥാനങ്ങളും വകുപ്പുകളും, കൃഷി വകുപ്പ്, ജലസേചന വകുപ്പ്, മരാമത്ത് വകുപ്പ്, വൈദ്യുതി ബോർഡ് അണക്കെട്ടു വിഭാഗം, വനം വകുപ്പ്, ഫോറസ്റ്റ് റിസർച് സ്റ്റേഷൻ, കാർഷിക സർവകലാശാലകൾ, കൊച്ചി സർവകലാശാലാ അന്തരീക്ഷ പഠന വിഭാഗം റഡാർ കേന്ദ്രം, റബർ ബോർഡ്, കൊച്ചി നേവൽ ബേസ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ തുടങ്ങി പല സ്ഥാപനങ്ങളും മഴയുടെ അളവ് എടുക്കുന്നു. രേഖപ്പെടുത്തി വയ്ക്കാമെന്നല്ലാതെ ഇവ ഉപയോഗിച്ച് ജനങ്ങളെ മാറ്റിപാർപ്പിക്കാനോ അതിന് ഉപദേശം നൽകാനോ പോലും ഈ വകുപ്പുകൾക്ക് അവകാശമില്ല. മഴയെപ്പറ്റി പറയാനും ജനങ്ങൾക്കു മുന്നറിയിപ്പു നൽകാനുള്ള അധികാരം ഐഎംഡിക്ക് മാത്രമാണ്. ഡേറ്റയുടെ കൃത്യതക്കുറവു ഭയന്നാണ് കാലാവസ്ഥാ വിഭാഗം മറ്റുള്ളവരുടെ കണക്കുകളൊന്നും കാര്യമായി പരിഗണിക്കാത്തത്.  

ഈ സ്ഥിതി മാറ്റുന്നതിന് ന്യൂഡൽഹിയിലെ ഐഎംഡി ആസ്ഥാനമടക്കം എല്ലാവരും ഒന്നിച്ചു നിന്ന് തീരുമാനം എടുക്കണമെന്നും ഇതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചെന്നും തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം മേധാവി നീത കെ.ഗോപാൽ പറഞ്ഞു. കേരളത്തിന്റെ പ്രത്യേക മഴ രീതികൾ കണക്കിലെടുത്ത് വൈകുന്നേരത്തെ മുന്നറിയിപ്പു കുറച്ചു കൂടി മെച്ചപ്പെടുത്തിയെന്നും ഇത് ഐഎംഡി വെബ്സൈറ്റിൽ ലഭ്യമാണെന്നും നീത പറഞ്ഞു.  

ADVERTISEMENT

കൂമ്പാരമേഘങ്ങളിൽനിന്നുള്ള തീവ്രമഴകൾ ദുരന്തം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെങ്കിലും മഴയളവുകളും മുന്നറിയിപ്പുകളും കുറച്ചു കൂടി പരിഷ്കരിക്കുന്നതിനെപ്പറ്റി ആലോചന പുരോഗമിക്കുന്നു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ, മണ്ണിടിച്ചിൽ മുൻകൂട്ടി അറിയാനുള്ള സംവിധാനവും ഈയിടെ ട്രയൽ പ്രവർത്തനം ആരംഭിച്ചു. എന്നിട്ടും ദുരന്തം മുൻകൂട്ടി അറിയാൻ കഴിഞ്ഞില്ല എന്നത് പരിമിതിയായി അവശേഷിക്കുന്നു. ഭാവിയിൽ ഇത് മെച്ചപ്പെട്ട സംവിധാനമാക്കാൻ കഴിയുമെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കേരളത്തിലെ മേധാവി ഡോ. വി.അമ്പിളി വ്യക്തമാക്കി. 

∙ മാതൃകയായി വയനാടിന്റെ ഡിഎം സ്യൂട്ടും ഹ്യൂം സെന്ററും

വയനാട്ടിലെ ദുരന്ത സാധ്യതയുടെ പെയ്തിറക്കം സർക്കാർ ഏജൻസികളെക്കാൾ മുൻപേ തിരിച്ചറിഞ്ഞത് ശാസ്ത്ര– പരിസ്ഥിതി സംഘടനയായ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയാണ്. ജില്ലാ ഭരണകൂടത്തിന്റെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും സഹായത്തോടെ ഇന്ത്യയിലെ തന്നെ ആദ്യ ഡിഎം സ്യൂട്ട് വെബ്സൈറ്റ് അധിഷ്ഠിത മഴമാപിനിക്കു വയനാട്ടിൽ ഈയിടെ തുടക്കമിട്ടതും ലോക ശ്രദ്ധ ആകർഷിച്ചു. വയനാട് കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിന്റെ വലയിൽപെട്ടെങ്കിലും കാര്യങ്ങൾ കാര്യക്ഷമമായി മുന്നോട്ടു പോയാൽ വയനാട് ഡിസാസ്റ്റർ മാനേജ്മെന്റ് സ്യൂട്ട് മികച്ച നൂതന ആശയമായി മറ്റു ജില്ലകളിലേക്കും പകർത്താൻ സാധിച്ചേക്കും. ഹ്യൂം സെന്ററിന് ഇതിനാവശ്യമായ സഹായം തുടർന്നും നൽകുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് പറഞ്ഞു. 200 മഴമാപിനികളാണ് വയനാട്ടിൽ പുതുതായി പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്.  

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ തുടങ്ങിയ ദുരന്തങ്ങൾ കണ്ടെത്തി പ്രതിരോധിക്കാൻ മഴമാപിനി ഉപകരിക്കുമെന്നും  പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി മനസ്സിലാക്കുന്നതിലൂടെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനാകുമെന്നും ദുരന്തനിവാരണ അതോറിറ്റി ചെയർപഴ്സൻ കൂടിയായ കലക്ടർ ഡി.ആർ.മേഘശ്രീ അറിയിച്ചു.  

∙ ഹ്യൂം സെന്റ‍ർ ജനകീയ ശാസ്ത്രീയ മഴയളവ് സംവിധാനം  

അനേകം മഴമാപിനികൾ സ്ഥാപിച്ച് പഠനം നടത്തുന്ന ഹ്യൂം സെന്റർ, മഴയെത്തുടർന്നു വരാൻ പോകുന്ന ദുരന്തത്തെപ്പറ്റി സമയോചിതമായ മുന്നറിയിപ്പാണു നൽകിയത്. എന്നാൽ ഈ നിർണായക വിവരങ്ങൾ പ്രയോജനപ്പെടാതെ പോയി എന്നതാണ് സങ്കടകരം. ഹ്യൂം സെന്റർ മുന്നറിയിപ്പിനെ തുടർന്നാണ് കഴിഞ്ഞ വർഷം ഉരുൾ പൊട്ടൽ ഉണ്ടാകുന്നതിനു മുൻപ് ആളുകളെ മാറ്റി പാർപ്പിച്ചത്.

ADVERTISEMENT

മുണ്ടക്കൈയും ചൂരൽമലയും ഉത്തര കേരളത്തിൽ ലക്കിടിയേക്കാളേറെ മഴ കിട്ടുന്ന പുതിയ മഴപോക്കറ്റുകളാണെന്ന് ആദ്യം മനസ്സിലാക്കിയത് ഹ്യൂം സെന്ററാണ്. ഇതിനായി 25 ചതുരശ്ര കിലോമീറ്റർ ഖണ്ഡങ്ങളുള്ള വയനാടിന്റെ ഭൂപടം നിർമിച്ച് മഴമാപിനി സ്ഥാപിച്ചു. ജൂലൈ അവസാനമായപ്പോഴേ വയനാട്ടിൽ പലയിടത്തും 3000 മില്ലിമീറ്ററിലധികം മഴ ലഭിച്ചിരുന്നതായി സെന്റർ മേധാവി സി.കെ.വിഷ്ണുദാസ് പറഞ്ഞു. ഇങ്ങനെ മഴ കുടിച്ചു വീർത്തുന്ന നിന്ന മണ്ണിലേക്കാണ് ജൂലൈ 29, 30 തീയതികളിലായി 48 മണിക്കൂറിൽ 572 എംഎം മഴ പിന്നെയും പെയ്തത്. എന്നാൽ ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കിൽ ഇന്നലെ വരെ വയനാട്ടിൽ 15% മഴ കുറവാണ്. ഐഎംഡിക്ക് ഇവിടെ പത്തോളം മാപിനികളുണ്ടെങ്കിലും മിക്കതും മലയോര മേഖല വിട്ട് സ്ഥാപിച്ചിരിക്കുന്നതിനാലാണ് ഇത്. ദുരന്ത മഴകളെ അളക്കുന്നതിൽ സർക്കാർ സംവിധാനങ്ങളുടെ അപര്യാപ്തത വ്യക്തമാക്കുന്നതാണ് ഈ കണക്ക്.

∙ മീനച്ചിൽ മാതൃകയിൽ ജനകീയ കൂട്ടായ്മ

മീനച്ചിൽ നദീതടത്തിൽ പ്രളയ വിവരങ്ങൾ അറിയിക്കുന്ന ജനകീയ സമിതി ഇക്കാര്യത്തിൽ മാതൃകയാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിലെ ഡോ. റോക്സി മാത്യു കോൾ പറയുന്നു. എബി ഇമ്മാനുവൽ പൂണ്ടിക്കുളത്തിന്റെ നേതൃത്വത്തിൽ മീനച്ചിലാറിന്റെ തീരങ്ങളിലും തുടക്കത്തിലും മഴ മാപിനികളും മറ്റും സ്ഥാപിക്കുന്ന ജോലികളും സജീവമായി തുടരുന്നു. പുണെയിലും പശ്ചിമഘട്ടത്തിന്റെ പല ഭാഗത്തും ഇത്തരം സംഘടനകൾ ഉണ്ട്. ഇവരെയും ദുരന്ത നിവാരണത്തിന്റെ ഭാഗമാക്കാമെന്നും റോക്സി പറഞ്ഞു. മലപ്പുറവും പാലായും മികച്ച ദുരന്ത പ്രതിരോധ മഴ മുന്നറിയിപ്പു മാതൃകകളാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സാക്ഷ്യപ്പെടുത്തുന്നു.

കൊച്ചി സർവകലാശാല അന്തരീക്ഷ പഠന വിഭാഗത്തിലെ ഡോ. എസ്.അഭിലാഷ്, ഡോ. എം.ജി.മനോജ് തുടങ്ങിയവർ ഇത്തരം ചർച്ചകൾക്കും സാമൂഹിക മാധ്യമ കൂട്ടായ്മകൾക്കും നേതൃത്വം നൽകുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും തത്സമയ മുന്നറിയിപ്പുകൾ നൽകുന്നു. ഡാം തുറക്കലും അവധി കാര്യങ്ങളും ഉൾപ്പെടെ ജില്ലാ കലക്ടർ തലത്തിലും വിവരകൈമാറ്റം സജീവമാണ്.

ദുരന്ത നിവാരണത്തിലെ ജനകീയ അറിവിനെ സർക്കാർ സംവിധാനങ്ങളുമായി കോർത്തിണക്കണമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ദുരന്ത സാധ്യതാ പ്രദേശങ്ങളിലെ ഓരോ ഗ്രാമത്തിലും ക്ലൈമറ്റ് മാനേജർമാർ നൽകുന്ന വിവരം കൂടി ഉൾപ്പെടുത്തുന്ന സർക്കാർ സംവിധാനമാണ് മാറിയ കാലാവസ്ഥയിൽ കേരളത്തിന് അനുയോജ്യമെന്ന് പരിസ്ഥിതി പ്രവർത്തകനായ എൻജിനീയർ ശ്രീധർ രാധാകൃഷ്ണൻ പറയുന്നു. 

∙ കേരളം മാറ്റിവരയ്ക്കണം ദുരന്ത സാധ്യതാ ഭൂപടം

കേരളത്തിന്റെ ദുരന്ത നിവാരണ ഭൂപടം മാറ്റിയെഴുതേണ്ട കാലമായി എന്ന് ജല–ഭൗമ ഗവേഷകനായ ഡോ. സുഭാഷ് ചന്ദ്രബോസ് പറയുന്നു. ഇപ്പോൾ ദുരന്ത നിവാരണ വകുപ്പിനു ഭൂപടമില്ല. 1: 50000 എന്ന തോതിൽ ജിഎസ്ഐ തയാറാക്കിയ ദുരന്തസാധ്യതാ ഭൂപടമാണ് ഉപയോഗത്തിലുള്ളത്. എന്നാൽ 1: 4000 തോതിൽ വില്ലേജ് വിഭവ കഡസ്ട്രൽ ഭൂപടവും ജലഭൂപടവും ലഭ്യമാണ്. ദുരന്ത സാധ്യതാ മേഖല കൂടി ചേർത്ത് ഇത് പരിഷ്കരിച്ചാൽ ഓരോ 40 മീറ്റർ സ്ഥലത്തെ കാര്യങ്ങൾ ഒരു സെ.മീ.യിൽ കാണിക്കാൻ കഴിയും.  

∙ മലയിടിച്ചിൽ സാധ്യത: കേരളം മൂന്നാമത്  

ഇന്ത്യയിലെ ഏറ്റവും കൂടുതൽ മലയിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടികയിൽ കേരളം മൂന്നാമതാണെന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തക മേധാ പട്കർ കൂടി അംഗമായ നാഷനൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റ്സ് (എൻഎപിഎം). മണ്ണിടിച്ചിൽ ഭീഷണിയിൽ മുൻപന്തിയിൽ നിൽക്കുന്ന ലോകത്തെ അഞ്ച് രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. 1998 നും 2022 നും ഇടയിൽ ഇന്ത്യയിൽ ഉണ്ടായ ഉരുൾ– മണ്ണിടിച്ചിൽ– മല വെടിച്ചു കീറൽ– മലയിരുത്തൽ സംഭവങ്ങളുടെ എണ്ണം 80000 ആണെന്ന് കണക്കാക്കുന്നു. 17 സംസ്ഥാനങ്ങളിലെ 147 ജില്ലകളിലാണ് ഇവയിലേറെയും. ഉത്തരാഖണ്ഡ്, കേരളം, ജമ്മു കശ്മീർ, മിസോറം, ത്രിപുര, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നിവയാണ് ആ സംസ്ഥാനങ്ങൾ. വയനാട്ടിലെ മണ്ണിടിച്ചിലിനു കാരണമായതായി സംശയിക്കുന്ന പ്രവർത്തനങ്ങളുടെ പട്ടിക ഉടൻ നൽകാൻ ദേശീയ ഹരിത ട്രൈബ്യൂണൽ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ശക്തമായ ഉത്തരവുകൾ പുറത്തുവരുമെന്നാണ് നിയമവിദഗ്ധരുടെ പക്ഷം. 

∙ നഷ്ടപരിഹാരം നൽകണം; മികച്ച രീതിയിൽ പുനരധിവാസം വേണം  

ദുരന്തത്തിന് ഇരകളായവർ മിക്കവരും പാവപ്പെട്ട എസ്റ്റേറ്റ് തൊഴിലാളികളും കൃഷിക്കാരും മറ്റു തൊഴിൽ ചെയ്തു ജീവിക്കുന്നവരും അതിഥിത്തൊഴിലാളികളും മറ്റും ആയതിനാൽ തർക്കങ്ങൾ ഉപേക്ഷിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൈകോർത്ത് ജനങ്ങൾക്കു നഷ്ടപരിഹാരം നൽകി പുനഃരധിവസിപ്പിക്കാൻ നടപടി എടുക്കണമെന്നും എൻഎപിഎം ആവശ്യപ്പെട്ടു. ഒഴിവാക്കാമായിരുന്ന ഈ ദുരന്തത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. 

∙ സൂക്ഷ്മ കാലാവസ്ഥ മാറി; വയനാട്ടിലെ മണ്ണ് ഉണങ്ങി

കാലാവസ്ഥാ മാറ്റം വയനാടിന്റെ പരിസ്ഥിതിയെയും സൂക്ഷ്മ കാലാവസ്ഥയെയും സാരമായി ബാധിച്ചെന്ന് ലണ്ടൻ ഇംപീരിയൽ കോളജിലെ റിസർച് അസോഷ്യേറ്റും മലയാളിയുമായ മറിയം സക്കറിയ പറഞ്ഞു. വരണ്ട കാലാവസ്ഥ വ്യാപിക്കുന്നതിനാൽ മണ്ണിന്റെ നനവും ജൈവസ്വഭാവവും മാറി. കനത്ത മഴ പെയ്യുമ്പോൾ പിടിച്ചു നിൽക്കാനാവാതെ വെള്ളം അപ്പാടെ താഴേക്ക് ഒഴുകുകയാണെന്നും ഇത് മണ്ണിടിച്ചിലിലേക്കു നയിക്കുകയാണെന്നും ക്ലൈമറ്റ് ട്രെൻഡ്സിനു വേണ്ടി നടത്തിയ പ്രസ്താവനയിൽ അവർ കൂട്ടിച്ചേർത്തു.

English Summary:

Kerala's Meteorological Evolution: From Trivandrum Observatory to Modern Innovations