‘ഇന്നലെ രാത്രി പോകേണ്ടതാണ്’; ഒരു ദിവസത്തോളം വിമാനത്താവളത്തിൽ, 150 യാത്രക്കാർ വെറും നിലത്ത്
കൊച്ചി∙ ‘‘നാളെ രാവിലെ ദുബായിൽ ജോലിക്ക് കയറേണ്ടതാണ്. ഒരു ദിവസം നേരത്തേ എത്താമെന്ന് കരുതിയാണ് ഇന്നലെ രാത്രിയുള്ള വിമാനത്തിന് ടിക്കറ്റ് ബുക്ക് ചെയ്തത്. പക്ഷേ, ഇനി അതു പറ്റുമെന്ന് തോന്നുന്നില്ല. വെള്ളവും ഭക്ഷണവുമൊന്നും കാര്യമായി കിട്ടാതെ വെറും നിലത്ത് മണിക്കൂറുകളായി ഇരിക്കുകയാണ്.
കൊച്ചി∙ ‘‘നാളെ രാവിലെ ദുബായിൽ ജോലിക്ക് കയറേണ്ടതാണ്. ഒരു ദിവസം നേരത്തേ എത്താമെന്ന് കരുതിയാണ് ഇന്നലെ രാത്രിയുള്ള വിമാനത്തിന് ടിക്കറ്റ് ബുക്ക് ചെയ്തത്. പക്ഷേ, ഇനി അതു പറ്റുമെന്ന് തോന്നുന്നില്ല. വെള്ളവും ഭക്ഷണവുമൊന്നും കാര്യമായി കിട്ടാതെ വെറും നിലത്ത് മണിക്കൂറുകളായി ഇരിക്കുകയാണ്.
കൊച്ചി∙ ‘‘നാളെ രാവിലെ ദുബായിൽ ജോലിക്ക് കയറേണ്ടതാണ്. ഒരു ദിവസം നേരത്തേ എത്താമെന്ന് കരുതിയാണ് ഇന്നലെ രാത്രിയുള്ള വിമാനത്തിന് ടിക്കറ്റ് ബുക്ക് ചെയ്തത്. പക്ഷേ, ഇനി അതു പറ്റുമെന്ന് തോന്നുന്നില്ല. വെള്ളവും ഭക്ഷണവുമൊന്നും കാര്യമായി കിട്ടാതെ വെറും നിലത്ത് മണിക്കൂറുകളായി ഇരിക്കുകയാണ്.
കൊച്ചി∙ ‘‘നാളെ രാവിലെ ദുബായിൽ ജോലിക്ക് കയറേണ്ടതാണ്. ഒരു ദിവസം നേരത്തേ എത്താമെന്ന് കരുതിയാണ് ഇന്നലെ രാത്രിയുള്ള വിമാനത്തിന് ടിക്കറ്റ് ബുക്ക് ചെയ്തത്. പക്ഷേ, ഇനി അതു പറ്റുമെന്ന് തോന്നുന്നില്ല. വെള്ളവും ഭക്ഷണവുമൊന്നും കാര്യമായി കിട്ടാതെ വെറും നിലത്ത് മണിക്കൂറുകളായി ഇരിക്കുകയാണ്. എപ്പോൾ വിമാനത്തിൽ കയറാൻ പറ്റുമെന്ന് പോലും അറിയില്ല.’’– നെടുമ്പാശേരിയിൽനിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം വൈകി പുറപ്പെടുമെന്ന് അറിയിച്ചതോടെ നന്ദു അടക്കം 150 യാത്രക്കാരാണ് ദുരിതത്തിലായത്.
ജോലി ആവശ്യങ്ങൾക്കും മറ്റ് അത്യാവശ്യത്തിനുമെല്ലാമായി ദുബായിലേക്ക് എത്തേണ്ടവർ 19 മണിക്കൂറായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കാത്തിരിക്കുകയാണ്, എപ്പോൾ യാത്ര തുടങ്ങുമെന്നറിയാതെ. ശനിയാഴ്ച രാത്രി 11.30ന് പുറപ്പെടേണ്ട വിമാനത്തിൽ കയറാനായി എട്ടു മണിയോടെ ചെക്ക് ഇൻ ചെയ്ത് അകത്തു കയറിയ യാത്രക്കാരാണ് ദുരിതത്തിലായത്. സാങ്കേതിക തകരാർ മൂലം അൽപം വൈകിയേ വിമാനം പുറപ്പെടൂ എന്നായിരുന്നു ആദ്യം കിട്ടിയ അറിയിപ്പ്. പുലർച്ചെ 3.40ന് യാത്ര തുടങ്ങുമെന്ന് അറിയിച്ചതോടെ യാത്രക്കാരെല്ലാം കാത്തിരുന്നു. പിന്നീടത് 4.20 ആയി, തൊട്ടുപിന്നാലെ 5 മണിയും 6 മണിയുമാക്കി മാറ്റികൊണ്ടേയിരുന്നു.
രാവിലെ 6 മണിയായിട്ടും യാത്ര തുടങ്ങാത്തതോടെ യാത്രക്കാർ ബഹളം വച്ചു. എയർപോർട്ട് മാനേജറും ജീവനക്കാരുമെല്ലാം പ്രശ്നം പരിഹരിക്കാനെത്തി. സാങ്കേതിക പ്രശ്നം പരിഹരിച്ച് ഇന്ന് വൈകിട്ട് 4 മണിക്ക് വിമാനം പുറപ്പെടുമെന്ന് അറിയിപ്പ് നൽകി. പിന്നീട് 6.30ന് വിമാനം പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും യാത്ര ആരംഭിച്ചില്ല. രാത്രി 11.30ന് വിമാനം പുറപ്പെടുമെന്നാണ് യാത്രക്കാർക്കു ലഭിച്ച പുതിയ അറിയിപ്പ്. എങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ലാത്തതോടെ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധം ആരംഭിച്ചു.
ഡൽഹിയിൽനിന്നും ചെന്നൈയിൽ നിന്നുമുള്ള വിദഗ്ധ സംഘം എത്തി പരിശോധന നടത്തിയാലേ യാത്ര ആരംഭിക്കാനാകൂ. സാങ്കേതിക പ്രശ്നം പരിഹരിക്കാനായില്ലെങ്കിലും വിമാനം റദ്ദ് ചെയ്യാനോ പകരം വിമാനം ഏർപ്പെടുത്താനോ ഇതുവരെയും സ്പൈറ്റ് ജെറ്റ് തയാറായിട്ടില്ല. വിമാനം റദ്ദ് ചെയ്യില്ലെന്നും വേണമെങ്കിൽ നിങ്ങൾ ടിക്കറ്റ് റദ്ദാക്കി മറ്റൊരു വിമാനത്തിൽ യാത്ര ചെയ്തോളൂ എന്നുമാണ് ജീവനക്കാർ പറയുന്നത്. എന്നാൽ ആയിരക്കണക്കിന് രൂപ നൽകിയെടുത്ത ടിക്കറ്റ് സ്വന്തമായി റദ്ദ് ചെയ്യുകയാണെങ്കിൽ ചെറിയൊരു തുക മാത്രമാണ് റീഫണ്ടായി ലഭിക്കുകയെന്നതാണ് യാത്രക്കാരുടെ ആശങ്ക.
‘‘ഇന്നലെ രാതി എത്തിയപ്പോൾ മുതൽ എത്രയും പെട്ടെന്ന് യാത്ര തുടങ്ങുമെന്നാണ് ജീവനക്കാർ പറയുന്നത്. എന്നാല്‍ അതെപ്പോൾ എന്നതിന് ഉത്തരമില്ല. ഇന്നലെ തന്നെ വിമാനം റദ്ദാക്കാൻ സ്പൈസ് ജെറ്റ് തയാറായിരുന്നെങ്കിൽ മറ്റൊരു വിമാനത്തിൽ ദുബായിലെത്താമായിരുന്നു. ഇപ്പോൾ അതിനും പറ്റാത്ത സ്ഥിതിയാണ്. നാളെ രാവിലെ ജോലിക്ക് കയറേണ്ടതുണ്ട്. പക്ഷേ, ഇനി ദുബായിലേക്ക് പോകാനായി മറ്റു വിമാനങ്ങളിലൊന്നും സീറ്റില്ല. 21,000 രൂപയ്ക്കാണ് സ്പൈസ് ജെറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. മറ്റൊരു വിമാനത്തിൽ അവസാന നിമിഷം സീറ്റ് ലഭിക്കാൻ 37,000 രൂപയെങ്കിലും വേണ്ടിവരും. ഇനി അത്രയും തുക മുടക്കി ഒരു ടിക്കറ്റ് എടുക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ല.
ഇന്നലെ രാത്രി മുതൽ ദുരിതം അനുഭവിക്കുകയാണ്. ഭക്ഷണമോ വെള്ളമോ പോലും അവർ നല്‍കിയിട്ടില്ല. വെറും നിലത്താണ് പലരും ഇരിക്കുന്നത്. രാവിലെ 10 മണിക്ക് ശേഷമാണ് ഞങ്ങൾക്ക് ഭക്ഷണം പോലും തന്നത്. വളരെയേറെ ബുദ്ധിമുട്ടിലാണ്. എപ്പോൾ പോകാൻ പറ്റുമെന്ന് അറിയില്ല. ഇനി ഇന്ന് വിമാനം യാത്ര തുടങ്ങാൻ സാധ്യതയില്ലെന്നാണ് ജീവനക്കാർ പറയുന്നത്’’– യാത്രക്കാരൻ നന്ദു മനോരമ ഓൺലൈനിനോട് പറഞ്ഞു. എന്നാൽ പ്രശ്നങ്ങൾ പരിഹരിച്ച് വൈകിട്ട് 6.30ന് വിമാനം പുറപ്പെടുമെന്ന് നെടുമ്പാശേരി എയർപോർട്ട് അധികൃതർ അറിയിച്ചു.