സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന; കോടികളുടെ നികുതി വെട്ടിപ്പെന്ന് കണ്ടെത്തൽ
കൊച്ചി∙ സംസ്ഥാന വ്യാപകമായി പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീട്ടിലും സ്ഥാപനങ്ങളിലും ജിഎസ്‌ടി പരിശോധന. ‘ഓപ്പറേഷൻ ഗുവാപ്പോ’ (operation guapo) എന്ന പേരിലാണു പരിശോധന നടത്തുന്നത്. സംസ്ഥാനത്താകെ 35ഓളം കേന്ദ്രങ്ങളിലാണു പരിശോധന നടക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ സ്ഥാപനങ്ങളെയും

കൊച്ചി∙ സംസ്ഥാന വ്യാപകമായി പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീട്ടിലും സ്ഥാപനങ്ങളിലും ജിഎസ്‌ടി പരിശോധന. ‘ഓപ്പറേഷൻ ഗുവാപ്പോ’ (operation guapo) എന്ന പേരിലാണു പരിശോധന നടത്തുന്നത്. സംസ്ഥാനത്താകെ 35ഓളം കേന്ദ്രങ്ങളിലാണു പരിശോധന നടക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ സ്ഥാപനങ്ങളെയും വ്യക്തികളെയും സംസ്ഥാന ജിഎസ്‌ടി ഇന്റലിജൻസ് നിരീക്ഷിച്ചു വരികയായിരുന്നു.
സംസ്ഥാന ചരക്ക് സേവനനികുതി വകുപ്പിന്റെ ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിഭാഗങ്ങൾ സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്. കോടികളുടെ നികുതി വെട്ടിപ്പാണു പ്രാഥമികമായി കണ്ടെത്താൻ കഴിഞ്ഞത്.
സേവന മേഖലകളിലെ വ്യാപകമായി നികുതിവെട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരിശോധന. കൊച്ചി കേന്ദ്രമായുള്ള സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടക്കുന്നത്. റജിസ്ട്രേഷൻ ഇല്ലാതെയും വരുമാനം കുറച്ച് കാണിച്ചുമാണ് ഇവർ വെട്ടിപ്പ് നടത്തുന്നത്.