ജെറ്റ് സന്തോഷ് വധം: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരടക്കം എല്ലാ പ്രതികളെയും വെറുതെവിട്ടു
കൊച്ചി∙ തിരുവനന്തപുരത്തെ ഗുണ്ടാ നേതാവ് ജെറ്റ് സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അമ്മയ്ക്കൊരുമകൻ സോജു എന്ന അജിത് കുമാർ, ജാക്കി എന്ന അനിൽ കുമാർ എന്നിവരെ ഉൾപ്പെടെയാണു വെറുതെ വിട്ടത്.

കൊച്ചി∙ തിരുവനന്തപുരത്തെ ഗുണ്ടാ നേതാവ് ജെറ്റ് സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അമ്മയ്ക്കൊരുമകൻ സോജു എന്ന അജിത് കുമാർ, ജാക്കി എന്ന അനിൽ കുമാർ എന്നിവരെ ഉൾപ്പെടെയാണു വെറുതെ വിട്ടത്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.എസ്.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞത്.
പത്താം പ്രതി സി.എൽ.കിഷോർ, അഞ്ചാം പ്രതി സുര എന്ന സുരേഷ് കുമാർ, രണ്ടാം പ്രതി പ്രാവ് ബിനു എന്ന ബിനുകുമാർ, ഒൻപതാം പ്രതി ബിജുക്കുട്ടൻ എന്ന ബിജു, എട്ടാം പ്രതി കൊച്ചു ഷാജി എന്ന ഷാജി എന്നിവർക്ക് വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയും ഹൈക്കോടതി റദ്ദാക്കി. കേസിലെ ഒന്നാം സാക്ഷിയായിരുന്ന നാസിറുദീന്റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലായിരുന്നു പ്രോസിക്യൂഷന്‍ കേസെന്നും ഇതു വിശ്വസനീയമല്ലെന്നും കോടതി വ്യക്തമാക്കുന്നു. കേസിൽ നാലാം പ്രതിയായിരുന്ന നാസിറുദ്ദീൻ മാപ്പുസാക്ഷിയായി. കേസിൽ മാപ്പുസാക്ഷിയായ നാലാം പ്രതിയുടെ മൊഴിയും വിശ്വസനീയമല്ലെന്നു കോടതി വ്യക്തമാക്കി.
2004 നവംബർ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. പുന്നശ്ശേരി സ്വദേശി ജെറ്റ് സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് കുമാറിനെ മുടിവെട്ടുന്നതിനിടെ ബാര്‍ബര്‍ഷോപ്പില്‍നിന്നു ബലമായി തട്ടിക്കൊണ്ടു പോയി കയ്യും കാലും വെട്ടിമാറ്റി കൊലപ്പെടുത്തിയെന്നാണു കേസ്. പിന്നീട് വാളിയോട്ടുകോണം ചന്തയ്ക്കു സമീപം ഓട്ടോറിക്ഷയില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. നഗരത്തിലെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണം. ഗുണ്ടയായ സോജുവിന്റെ എതിർ സംഘാംഗമായിരുന്നു കൊല്ലപ്പെട്ട ജെറ്റ് സന്തോഷ്. 2012ൽ കരമന സജിയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് സോജു.