കലിയടങ്ങാതെ തിരുവനന്തപുരത്തെ ഗുണ്ടാ കുടിപ്പക; വെട്ടിയും കൊന്നും പകയുടെ ഇങ്ങേക്കണ്ണികൾ
കൊച്ചി ∙ തിരുവനന്തപുരം നഗരത്തെ മുള്‍മുനയിൽ നിർത്തിയ വർഷങ്ങൾ നീണ്ട ഗുണ്ടാ കുടിപ്പകയുടേയും അതിന്റെ ഭാഗമായുള്ള കൊലപാതക പരമ്പരയുടെയും ബാക്കിപത്രമാണ് ഇന്ന് ഹൈക്കോടതിയിൽ നിന്നുണ്ടായ വിധി. രണ്ടു ദശകം മുൻപ് ആരംഭിച്ച ഈ കൊലപാതക പരമ്പരയുടെ ഇങ്ങേക്കണ്ണിയായി കഴിഞ്ഞ മാസവും ഒരു കൊലപാതകം നടന്നു എന്നതും ഈ
കൊച്ചി ∙ തിരുവനന്തപുരം നഗരത്തെ മുള്‍മുനയിൽ നിർത്തിയ വർഷങ്ങൾ നീണ്ട ഗുണ്ടാ കുടിപ്പകയുടേയും അതിന്റെ ഭാഗമായുള്ള കൊലപാതക പരമ്പരയുടെയും ബാക്കിപത്രമാണ് ഇന്ന് ഹൈക്കോടതിയിൽ നിന്നുണ്ടായ വിധി. രണ്ടു ദശകം മുൻപ് ആരംഭിച്ച ഈ കൊലപാതക പരമ്പരയുടെ ഇങ്ങേക്കണ്ണിയായി കഴിഞ്ഞ മാസവും ഒരു കൊലപാതകം നടന്നു എന്നതും ഈ
കൊച്ചി ∙ തിരുവനന്തപുരം നഗരത്തെ മുള്‍മുനയിൽ നിർത്തിയ വർഷങ്ങൾ നീണ്ട ഗുണ്ടാ കുടിപ്പകയുടേയും അതിന്റെ ഭാഗമായുള്ള കൊലപാതക പരമ്പരയുടെയും ബാക്കിപത്രമാണ് ഇന്ന് ഹൈക്കോടതിയിൽ നിന്നുണ്ടായ വിധി. രണ്ടു ദശകം മുൻപ് ആരംഭിച്ച ഈ കൊലപാതക പരമ്പരയുടെ ഇങ്ങേക്കണ്ണിയായി കഴിഞ്ഞ മാസവും ഒരു കൊലപാതകം നടന്നു എന്നതും ഈ
കൊച്ചി ∙ തിരുവനന്തപുരം നഗരത്തെ മുള്‍മുനയിൽ നിർത്തിയ വർഷങ്ങൾ നീണ്ട ഗുണ്ടാ കുടിപ്പകയുടേയും അതിന്റെ ഭാഗമായുള്ള കൊലപാതക പരമ്പരയുടെയും ബാക്കിപത്രമാണ് ഇന്ന് ഹൈക്കോടതിയിൽ നിന്നുണ്ടായ വിധി. രണ്ടു ദശകം മുൻപ് ആരംഭിച്ച ഈ കൊലപാതക പരമ്പരയുടെ ഇങ്ങേക്കണ്ണിയായി കഴിഞ്ഞ മാസവും ഒരു കൊലപാതകം നടന്നു എന്നതും ഈ സാഹചര്യത്തിൽ പ്രധാനമാണ്. 2004ൽ ജെറ്റ് സന്തോഷ് എന്ന ഗുണ്ടാ നേതാവിനെ അതിക്രൂരമായി വധിച്ച കേസിൽ വിചാരണക്കോടതി വധശിക്ഷ വിധിച്ച രണ്ടു പ്രതികളേയും ജീവപര്യന്തം ശിക്ഷിച്ച 5 പേരെയും വെറുതെ വിടാനാണ് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.എസ്.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് ഇന്ന് വിധി പറഞ്ഞത്. പ്രോസിക്യൂഷന്റെ ഭാഗത്ത് കേസ് നടത്തിപ്പിലുണ്ടായ വീഴ്ചകളും സാക്ഷിമൊഴികളിലെ പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതിക്ക് സംഭവിച്ച പിഴവുകൾ ഹൈക്കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയത്.
ജെറ്റ് സന്തോഷ്, മൊട്ട അനി, പാറശാല അനി, തങ്കുട്ടൻ, കരമന നെടുങ്കാട് സജി... 2004ൽ ആരംഭിച്ച ഈ കൊലപാതക പരമ്പരയില്‍ ആദ്യത്തേതിന്റെ കാര്യത്തിൽ മാത്രമാണ് ഇന്ന് തീർപ്പുണ്ടായത്. കേസിലെ നാലാം പ്രതിയും പിന്നീട് മാപ്പുസാക്ഷിയുമായ നാസറുദീന്റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ കേസ് വിചാരണ കോടതിയിൽ എത്തിച്ചത് എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിൽ മാപ്പുസാക്ഷിയായി നാസറുദീനെ ഉൾപ്പെടുത്തിയതിലെ സാഹചര്യങ്ങളും കോടതി ചോദ്യം ചെയ്തു. നാസറുദീന്റെ അറസ്റ്റിന്റെ സമയമുൾപ്പെടെയുള്ള കാര്യങ്ങളിലെ വൈരുധ്യവും കോടതി ചൂണ്ടിക്കാട്ടി. പ്രതിയായിരുന്നപ്പോഴും മാപ്പുസാക്ഷിയായപ്പോഴും നാസുറുദീന്റെ മൊഴികളിലുണ്ടായ വൈരുധ്യവും കോടതി എടുത്തു പറഞ്ഞു.
പ്രതികൾ സന്തോഷിന്റെ കാലും കൈയും വെട്ടിയെടുക്കുന്നത് കണ്ടു എന്ന് പറഞ്ഞ നാസറുദീൻ, ക്രോസ് വിസ്താരത്തിൽ പറഞ്ഞത്, താൻ ഇക്കാര്യമറിഞ്ഞത് പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് എന്നാണ്. നാസറുദീന്‍ പറയുന്ന കാര്യങ്ങൾ നിലനിൽക്കുന്നതാണോ എന്ന് സ്വതന്ത്രമായി പരിശോധിക്കാൻ വിചാരണക്കോടതി തയാറായിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്. നാലാം പ്രതിയായിരുന്ന നാസറുദീന് നടന്ന സംഭവങ്ങളിലുള്ള പങ്ക് പ്രോസിക്യൂഷന്റെ ഭാഗത്തുണ്ട്. എന്നാൽ ഇതെല്ലാം കേസന്വേഷണത്തിന്റെ ഒടുവിൽ മാറിമറിയുന്നെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. മറ്റു സാക്ഷികളൊന്നും പ്രതികളെ തിരിച്ചറിയാതിരുന്നിട്ടും നാസറുദീൻ മാത്രമാണ് തിരിച്ചറിഞ്ഞത്. നാസറുദീന്റെ വാദങ്ങൾ ശരിയാണെന്നതിനെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും മുന്നോട്ടു വയ്ക്കാതെയാണ് വധശിക്ഷ അടക്കമുള്ളവ വിധിച്ചിരിക്കുന്നത് എന്നും കോടതി പറഞ്ഞു.
കേസിലെ രണ്ടാം സാക്ഷി ബാർബർ ഷോപ്പ് ഉടമയും മൂന്നാം സാക്ഷിയായ ഓട്ടോറിക്ഷ ഡ്രൈവറും തുടങ്ങിയവരും കൂറുമാറി. പ്രതികളെ തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നായിരുന്നു ഇവരുടെ നിലപാട്. പ്രതികൾ എത്തിയ വാഹനം എന്നാണ് പിടിച്ചെടുത്തത് എന്നതു സംബന്ധിച്ചും പൊരുത്തക്കേടുകളുണ്ട്. കേസിൽ തുടക്കത്തിലുണ്ടായിരുന്ന രണ്ടു പ്രതികളെ ഒഴിവാക്കുകയും എന്നാൽ അതേ കുറ്റം ചെയ്ത നാസറുദീനെ പ്രതിയാക്കുകയും പിന്നീട് മാപ്പുസാക്ഷിയാക്കുകയും ചെയ്തു തുടങ്ങി പ്രോസിക്യൂഷന്റെ കേസും അത് വിചാരണ കോടതി പരിഗണിച്ചതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. കേസിൽ ഏഴാം പ്രതിയായ അമ്മയ്‌ക്കൊരു മകൻ സോജു എന്ന അജിത് കുമാർ, ഒന്നാം പ്രതി ജാക്കി എന്ന അനിൽ കുമാർ എന്നിവരുടെ വധശിക്ഷയും പത്താം പ്രതി സി.എൽ.കിഷോർ, അഞ്ചാം പ്രതി സുര എന്ന സുരേഷ് കുമാർ, രണ്ടാം പ്രതി പ്രാവ് ബിനു എന്ന ബിനുകുമാർ, ഒമ്പതാം പ്രതി ബിജുക്കുട്ടൻ എന്ന ബിജു, എട്ടാം പ്രതി കൊച്ചു ഷാജി എന്ന ഷാജി എന്നിവരുടെ ജീവപര്യന്തവുമാണ് ഹൈക്കോടതി റദ്ദാക്കിയത്.
2004 നവംബർ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. ഇക്കഴിഞ്ഞ ജൂണിൽ കളിയിക്കാവിളയിൽ ക്രഷർ ഉടമ ദീപുവിനെ കാറിൽവച്ച് കഴുത്തറുത്ത കൊന്ന കേസിലെ പ്രതി ചൂഴാറ്റുകോട്ട അമ്പിളി എന്ന സജികുമാറിന്റെ സുഹൃത്തായിരുന്നു കൊല്ലപ്പട്ടെ ജെറ്റ് സന്തോഷ്. സ്പിരിറ്റ് കടത്തും ചാരായ നിർമാണവുമായി മുക്കുന്നിമല പ്രദേശം ഭരിച്ചിരുന്ന സമയം മൊട്ട അനി എന്നയാളായിരുന്നു സഹായി. ഇതിനിടെ അനി അമ്പിളിയുമായി തെറ്റി. അമ്പിളിയുമായി തെറ്റിയതോടെ മൊട്ട അനി ചാരായ കടത്ത് അടക്കമുള്ളവ ഒറ്റി. ഇത് അമ്പിളിക്ക് വലിയ നഷ്ടം വരുത്തിവച്ചു. ഇതാണ് ജെറ്റ് സന്തോഷിന്റെ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളുടെ പശ്ചാത്തലം.
പ്രോസിക്യൂഷൻ കേസിനെക്കുറിച്ച് ഹൈക്കോടതി പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്: തിരുവനന്തപുരം നഗരത്തിന്റെ അതിർത്തിയിലാണ് സംഭവങ്ങൾ നടക്കുന്നത്. അനിയുടെ ജ്യേഷ്ഠനായ സുര എന്ന സുരേഷ് കുമാറിന്റെ ഭാര്യയുമായി ജെറ്റ് സന്തോഷിന് അവിഹിത ബന്ധമുണ്ടെന്ന സംശയം ഉയർന്നതിനെ തുടർന്ന് സന്തോഷിനെ ഭാര്യയെക്കൊണ്ട് സുരയും മൊട്ട അനിയും വീട്ടിലേക്ക് വിളിപ്പിച്ചു. സന്തോഷുമായി മുൻവൈരാഗ്യമുണ്ടായിരുന്ന ജാക്കി എന്ന അനിൽ കുമാറിനെയും കൂടെക്കൂട്ടി. അവിടെ നിന്ന് സുരയും അനിയും ചേർന്ന് സന്തോഷിനെ അടുത്തുള്ള ബാർബർ ഷോപ്പിൽ മുടി വെട്ടിക്കാൻ കയറ്റി. ശേഷം കേസിലെ മറ്റു പ്രതികളെയും വിളിച്ചു വരുത്തി. അനി വിവാഹം കഴിച്ചിരിക്കുന്നത് അമ്മയ്ക്കൊരു മകൻ സോജുവിന്റെ സഹോദരിയെയാണ്.
തുടർന്ന് സോജുവും സംഘവും സന്തോഷിനെ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തട്ടിക്കൊണ്ടു പോവുകയും പലയിടങ്ങളിലായി എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. ഒരു കാലും കൈയും മുറിച്ചു നീക്കിയ നിലയിലായിരുന്നു വെട്ടും കുത്തുമേറ്റ സന്തോഷിന്റെ മൃതദേഹം പിന്നീട് കണ്ടെത്തിയത്. സോജു അടക്കം 10 പ്രതികൾ കേസിൽ അറസ്റ്റിലായി. ആറാം പ്രതി സതീഷ് കുമാർ ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോൾ കൊല്ലപ്പെട്ടു. വിചാരണ കോടതി 2018ൽ മൂന്നാം പ്രതി സുരയുടെ ഭാര്യയേയും 12ാം പ്രതിയേയും വെറുതെ വിട്ടു. പ്രതികൾ സഞ്ചരിച്ച വാഹനം ഓടിച്ചിരുന്ന നാലാം പ്രതി മാപ്പുസാക്ഷിയായി. സോജുവിനും ജാക്കിക്കും വധശിക്ഷയും സുര ഉൾപ്പെടെ 5 പേർക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ചു. ഇതാണ് ഇന്ന് ഹൈക്കോടതി റദ്ദാക്കിയത്.
ഇതിന്റെ കേസ് നടപടികൾ ഒരുവഴിക്ക് നടന്നപ്പോൾ 2004ൽ നടന്ന കൊലപാതകത്തിന് പിന്നാലെ കുടിപ്പകയുടെ നാളുകളും ആരംഭിച്ചു. തന്റെ സ്പിരിറ്റ് കടത്ത് ഒറ്റിയതിന് അമ്പിളി കണക്കുതീർത്തത് 2006ൽ മൊട്ട അനിയെ വെട്ടിക്കൊലപ്പെടുത്തിക്കൊണ്ടാണ്. എതിർ സംഘം വൈകാതെ പ്രതികാരം തീർത്തു എന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. മൊട്ട അനിയെ കൊലപ്പടുത്തിയ സംഘത്തിലുണ്ടായിരുന്ന പാറശാല ബിനുവിനെ അതേ വർഷം തന്നെ കൊലപ്പെടുത്തി. തങ്കൂട്ടൻ എന്ന അമ്പിളിയുടെ സംഘാംഗത്തെ തന്നെയാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. ഇതിനും തിരിച്ചടിയുണ്ടായി. 2011ൽ ബിനുവിന്റെ സഹോദരൻ മുരുകന്റെ നേതൃത്വത്തിൽ കഴക്കൂട്ടത്തു നിന്നെത്തിയ സംഘം നടുറോഡിൽ ബോംബെറിഞ്ഞ ശേഷം തങ്കുട്ടനെ വെട്ടിക്കൊലപ്പെടുത്തി. 100 വെട്ടുകളാണ് തങ്കുട്ടന്റെ ശരീരത്തിലുണ്ടായിരുന്നത് എന്നാണ് പൊലീസ് പറയുന്നത്.
ഇതിനിടെ ചൂഴാറ്റുകോട്ട അമ്പിളിയും അമ്മയ്ക്കൊരുമകൻ സോജുവും പരസ്പരം പേടിച്ചാണ് കഴിഞ്ഞത്. രഹസ്യമായാണ് ഇരുവരും തങ്ങളുടെ താവളങ്ങളിൽ കഴിഞ്ഞത്. കൊലപാതകം ഉൾപ്പെടെ 50ഓളം കേസുകളിൽ പ്രതിയാണ് അമ്പിളിയെങ്കിൽ കൊലപാതകം ഉൾപ്പെടെ 24ഓളം കേസുകളാണ് സോജുവിന്റെ പേരിലുണ്ടായിരുന്നത്. ജയിലിൽ പോക്കും മടങ്ങിവരവുമൊക്കെ ഇതിനിടെ നടന്നു. ഇതിനിടയിലാണ് 2012ൽ കരമന നെടുങ്കാട് സജി എന്ന സജീവൻ കൊല്ലപ്പെടുന്നത്. സജിയുടെ കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങൾ പൊലീസ് പറയുന്നത് ഇങ്ങനെഃ ടിപ്പർ ഡ്രൈവറായിരുന്ന സജി അമ്പിളിയുടെ വലംകൈയായിരുന്നു. സജിയും മറ്റൊരു ്രൈഡവറായ മണികണ്ഠനും തിരുമലയിലെ ബാറിൽ മദ്യപിക്കാൻ എത്തി. അമ്പിളിെയ തേടി നടക്കുകയായിരുന്ന സോജുവും സംഘവും ഇതൊരു അവസരമായി കണ്ടു. ആദ്യം മണികണ്ഠനെ പുറത്തേക്ക് വിളിച്ച് അമ്പിളിയെക്കുറിച്ച് തിരക്കി. അമ്പിളിയെ വിളിച്ചു വരുത്തുകയായിരുന്നു ലക്ഷ്യം. ഇത് നടക്കാതെ വന്നതോടെ മണികണ്ഠന്റെ ദേഹമാസകലം കത്തികൊണ്ടു വരഞ്ഞും കുത്തിയും മുറിവേൽപ്പിച്ചു. പിന്നീട് മണികണ്ഠനെക്കൊണ്ട് സജിയെ വിളിച്ചുവരുത്തി. സജിയുടെ ഫോണിൽ നിന്ന് അമ്പിളിയെ വിളിച്ചെങ്കിലും അപകടം മണത്ത അമ്പിളി എത്തിയില്ല. തുടർന്ന് രണ്ടു ബൈക്കുകളിലായി എത്തിയ ഗുണ്ടാ സംഘം സജിയെ ക്രൂരമായി മർദിച്ചു. പല്ലുകൾ ഇടിച്ചിളക്കി. ശരീരമാസകലം കത്തികൊണ്ടു മുറിവേൽപ്പിച്ചു. തുടർന്ന് വഴിയിൽ ഉപേക്ഷിച്ച സജിയെ പത്രവിതരണക്കാരാണ് പുലർച്ചെ ചോരവാർന്ന നിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്കകം മരിച്ചു. സോജുവടക്കം ഒമ്പതു പേരാണ് ഈ കേസിലെ പ്രതികൾ. ജെറ്റ് സന്തോഷ് വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശേഷം ജയിലിൽ കഴിയുമ്പോഴായിരുന്നു ഈ കേസിലെ വിചാരണ.
വധശിക്ഷ വിധി ലഭിച്ച് സോജു ജയിലിൽ ആയതോടെ അമ്പിളിയുടെ ഭയം നീങ്ങി. അമിത മദ്യപാനിയായ ഇയാളുടെ കരളിനും കിഡ്നിയുമൊക്കെ അസുഖം ബാധിച്ചതോടെ ഗുണ്ടാപരിപാടികൾക്ക് അറുതിയായി എന്നായിരുന്നു പൊലീസ് കരുതിയത്. പണമിടപാടുകളും ക്വാറികൾക്ക് സംരക്ഷണവുമൊക്കെയായിരുന്നു ഇടപാടുകളെന്നും റിപ്പോർട്ടുകൾ പറയുന്നു. അതിനിടെയാണ് ഏവരേയും ഞെട്ടിച്ചു കൊണ്ട് ഇക്കഴിഞ്ഞ ജൂണിൽ ക്രഷർ ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്പിളി അറസ്റ്റിലാകുന്നത്. ദീപുവിന്റെ കൈയിലുണ്ടായിരുന്ന 10 ലക്ഷം രൂപയ്ക്കു വേണ്ടിയായിരുന്നു കൊലപാതകമെന്ന് പറയുമ്പോഴും മറ്റാർക്കെങ്കിലും വേണ്ടിയുള്ള ക്വട്ടേഷൻ ആയിരുന്നോ എന്ന സംശയം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പിടിക്കപ്പെട്ടാലും സോജുവും മറ്റുമുള്ള തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് പോകാതെ തമിഴ്നാട് ജയിലിലേക്ക് പോകാൻ അമ്പിളി തീരുമാനിച്ചതിന്റെ ഫലമായിരുന്നോ തമിഴ്നാട് അതിർത്തിക്കുള്ളിൽ കേവലം 200 മീറ്റർ അകലത്തില്‍ കൊലപാതകം നടത്തിയത് എന്നതും ഉത്തരം കിട്ടേണ്ട ചോദ്യമാണ്.