‘വിമാനം വീഴുന്ന ശബ്ദം; അമ്മയെയും അനുജത്തിയെയും കുഞ്ഞിനെയും കൂട്ടി ഓടി, കൊച്ചാപ്പനെ പിന്നെ കണ്ടതേയില്ല’
കോട്ടയം∙ 2020 ഓഗസ്റ്റ് 6. നിർത്താതെ പെയ്ത മഴ തീരാനോവായി മാറുമെന്ന് അന്നു പെട്ടിമുടിയിലെ ജനങ്ങൾ കരുതിയില്ല. പെട്ടെന്നായിരുന്നു ഉരുൾ പൊട്ടിയത്. കുത്തിയൊഴുകിവന്ന മലവെള്ളവും മണ്ണും പെട്ടിമുടിയെ വിഴുങ്ങി. ആ ദുരന്തത്തിന് ഇന്ന് നാലു വർഷം.
കോട്ടയം∙ 2020 ഓഗസ്റ്റ് 6. നിർത്താതെ പെയ്ത മഴ തീരാനോവായി മാറുമെന്ന് അന്നു പെട്ടിമുടിയിലെ ജനങ്ങൾ കരുതിയില്ല. പെട്ടെന്നായിരുന്നു ഉരുൾ പൊട്ടിയത്. കുത്തിയൊഴുകിവന്ന മലവെള്ളവും മണ്ണും പെട്ടിമുടിയെ വിഴുങ്ങി. ആ ദുരന്തത്തിന് ഇന്ന് നാലു വർഷം.
കോട്ടയം∙ 2020 ഓഗസ്റ്റ് 6. നിർത്താതെ പെയ്ത മഴ തീരാനോവായി മാറുമെന്ന് അന്നു പെട്ടിമുടിയിലെ ജനങ്ങൾ കരുതിയില്ല. പെട്ടെന്നായിരുന്നു ഉരുൾ പൊട്ടിയത്. കുത്തിയൊഴുകിവന്ന മലവെള്ളവും മണ്ണും പെട്ടിമുടിയെ വിഴുങ്ങി. ആ ദുരന്തത്തിന് ഇന്ന് നാലു വർഷം.
കോട്ടയം∙ 2020 ഓഗസ്റ്റ് 6. നിർത്താതെ പെയ്ത മഴ തീരാനോവായി മാറുമെന്ന് അന്നു പെട്ടിമുടിയിലെ ജനങ്ങൾ കരുതിയില്ല. പെട്ടെന്നായിരുന്നു ഉരുൾ പൊട്ടിയത്. കുത്തിയൊഴുകിവന്ന മലവെള്ളവും മണ്ണും പെട്ടിമുടിയെ വിഴുങ്ങി. ആ ദുരന്തത്തിന് ഇന്ന് നാലു വർഷം. ഉറ്റവരെ നഷ്ടപ്പെട്ട സങ്കടത്തിൽ, അധ്വാനിച്ചുണ്ടാക്കിയ വീട് മണ്ണെടുത്തതിന്റെ തീരാവേദനയിൽ കഴിയുന്ന കുറച്ച് ജനങ്ങൾ ഇന്നും പെട്ടിമുടിക്ക് സമീപമുണ്ട്. ഉരുളെടുത്ത മണ്ണിലെ ജീവിതം ഉപേക്ഷിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറിയവരിൽ പലരും ഇടയ്ക്കിടെ പെട്ടിമുടിയിലെത്തും. അവിടെയുറങ്ങുന്ന ഉറ്റവരുടെ ഓർമകൾക്കൊപ്പം അൽപനേരമിരിക്കും.
നാലു വർഷം മുൻപുള്ള മഴക്കാലത്ത് നാടിനെ ഉരുൾ വിഴുങ്ങിയപ്പോൾ പെട്ടിമുടി സ്വദേശി കാർത്തിക്കിന് നഷ്ടപ്പെട്ടത് അച്ഛന്റെ ചേട്ടനും കുടുംബവും ഉൾപ്പെടെ 22 പേരെയാണ്. അപകടത്തില്‍നിന്ന് അന്നു കാര്‍ത്തിക്കും കുടുംബവും രക്ഷപ്പെട്ടെങ്കിലും നാടിനെയും നാട്ടുകാരെയും ഇല്ലാതാക്കിയ ആ ദുരന്തത്തിന്റെ ഓർമ പേറിയാണ് ഇന്നും ജീവിക്കുന്നത്. ദുരന്ത ദിവസത്തെ ഓർമകൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് കാർത്തിക്.
‘‘അന്ന് രാത്രി 10.50 നാണ് വീടിന് സമീപം ഉരുള്‍പൊട്ടലുണ്ടായത്. ഞാനും അമ്മയും അനുജത്തിയും അവളുടെ 6 മാസം പ്രായമുള്ള കുട്ടിയും വീട്ടിലായിരുന്നു. ഞങ്ങൾ ഉറങ്ങിയിരുന്നില്ല. വെറുതെ കഥകൾ പറഞ്ഞിരിക്കുകയായിരുന്നു. ഞങ്ങളുടെ ഒപ്പം കൊച്ചാപ്പനും (അച്ഛന്റെ ചേട്ടൻ) ഉണ്ടായിരുന്നു. കനത്ത മഴയുള്ളതു കൊണ്ട് ലയങ്ങളുടെ പിന്നിലുള്ള തോട്ടിൽനിന്നു വെള്ളം അകത്തേക്ക് കയറുമെന്ന് പേടിച്ചാണ് ഉറങ്ങാതിരുന്നത്. കുറച്ച് സമയം കഴിഞ്ഞപ്പോൾ എന്നോട് ഉറങ്ങാൻ പറഞ്ഞ് കൊച്ചാപ്പൻ തൊട്ടപ്പുറത്തുള്ള വീട്ടിലേക്ക് പോയി.
അദ്ദേഹം പോയതിന് ശേഷം ഞാൻ കട്ടിലിൽ വന്ന് ഇരുന്നതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് വലിയ ശബ്ദം കേട്ടത്. വിമാനം വന്ന് താഴെ വീഴുന്നത്ര ശബ്ദം. വീടിന് വലിയൊരു കുലുക്കവുമുണ്ടായി. പെട്ടെന്ന് പുറത്തിറങ്ങി നോക്കിയപ്പോൾ അവിടെയുള്ള പല ലയങ്ങളും കാണാനില്ല. എന്തെങ്കിലും ഉണ്ടെങ്കില്‍ വിളിച്ചാല്‍ മതി എന്നു പറഞ്ഞു പോയ കൊച്ചാപ്പനെ പിന്നെ കണ്ടിട്ടില്ല. അവിടെനിന്ന് എങ്ങനെ രക്ഷപ്പെടുമെന്നു മാത്രമായിരുന്നു പിന്നെയുള്ള ചിന്ത. എന്താണ് സംഭവിച്ചതെന്നു പോലും മനസ്സിലായില്ല. എന്നാലും അമ്മയെയും അനുജത്തിയെയും അവളുടെ കുട്ടിയേയും കൂട്ടി സർവ ശക്തിയുമെടുത്ത് ഓടി. തൊട്ടടുത്ത ടൗണിലെത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്’’– കാർത്തിക് പറഞ്ഞു.
ഉരുളിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട കാർത്തിക്കിന് ആ ദിവസങ്ങൾ ഇന്നലെ നടന്നതുപോലെ ഇപ്പോഴും ഓർമയുണ്ട്. നേരം ഇരുട്ടി വെളുത്തപ്പോൾ, കളിച്ചു വളർന്ന നാടും കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ടു. ‘‘അപകടത്തിനു ശേഷം പെട്ടിമുടിയിലെത്തിയപ്പോഴാണ് എന്താണ് സംഭവിച്ചതെന്ന് മനസ്സിലായത്. ദൈവമാണ് അന്ന് അവിടെനിന്ന് ഓടി രക്ഷപ്പെടാനുള്ള ധൈര്യം നൽകിയത്. ഇപ്പോഴും ഇടയ്ക്ക് സ്വന്തം നാട്ടിൽ പോയി നോക്കാറുണ്ട്. എല്ലാം ഇല്ലാതായ പെട്ടിമുടി ഇന്ന് കാടു പിടിച്ചു കിടക്കുകയാണ്. ഒരുകാലത്ത് മനുഷ്യവാസമുണ്ടായിരുന്നു എന്നു പോലും അവിടുത്തെ പലയിടങ്ങളും കണ്ടാൽ മനസ്സിലാകില്ല. ഇപ്പോഴും ഒരു നോവാണ് പെട്ടിമുടി. ഓരോ തവണ അവിടെയെത്തുമ്പോഴും മണ്ണിലാണ്ടു പോയവരെയാണ് ഓർമ വരുക. ഇന്നും ഞങ്ങളുടെ കുടുംബത്തിലെ 3 പേരെ കണ്ടെത്താനുണ്ട്’’– കാര്‍ത്തിക് പറഞ്ഞു.
ഉരുൾപൊട്ടൽ വലിയ ദുരന്തമുണ്ടാക്കിയ പെട്ടിമുടിയിൽ അന്ന് ബാക്കിയുണ്ടായിരുന്നത് കാർത്തിക്കിന്റെ വീട് മാത്രമായിരുന്നു. ഡ്രൈവറായിരുന്ന കാർത്തിക് സ്വന്തം വാഹനമോടിച്ചാണ് ജീവിച്ചത്. എന്നാൽ ജീവൻ ബാക്കി വച്ച ഉരുൾ ജീവിതോപാധിയും ഇല്ലാതാക്കി. അപകടത്തിന് പിന്നാലെ സർക്കാർ മറ്റൊരിടത്ത് വീട് വച്ച് നൽകി. എന്നാൽ ഒരായുസ്സു കൊണ്ട് ഉണ്ടാക്കിയെടുത്ത മറ്റു പല സമ്പാദ്യങ്ങളും ഇല്ലാതായതോടെ ജീവിതം മുന്നോട്ട് നീങ്ങാൻ പെടാപ്പാട് പെടേണ്ടി വന്നു. സ്വന്തം വാഹനം ഇല്ലാതായതോടെ മറ്റൊരാളുടെ വാഹനത്തിൽ ഡ്രൈവറായാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.
വയനാട്ടിലെ ഉരുള്‍പൊട്ടലിനെ പറ്റി കേട്ടപ്പോൾ വല്ലാത്തൊരു ആധിയായിരുന്നു കാർത്തിക്കിന്. ‘‘ഞങ്ങളുടെ നാട്ടിലെ 70 പേരാണ് അന്ന് മരിച്ചത്. ആ ദുരിതം അനുഭവിച്ചറിഞ്ഞതാണ്. ഒറ്റ ദിവസം കൊണ്ട് ഉറ്റവരില്ലാതാകുന്നതിന്റെ സങ്കടം നന്നായി അറിയാം. മറ്റൊരാൾക്കും അത്തരത്തിലൊരു ബുദ്ധിമുട്ട് വരുത്തരുതേ എന്നാണ് ദിവസവും പ്രാർഥിക്കാറുള്ളത്. പക്ഷേ, വയനാട്ടിലെ ആ മനുഷ്യരും ഞങ്ങളനുഭവിച്ച അതേ മാനസികാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്’’. ഇപ്പോഴും കണ്ണടച്ചാൽ കാർത്തിക്കിന് ആ ദുരന്തമാണ് മനസ്സിൽ നിറയാറുള്ളത്. മണ്ണും ചെളിയും വെള്ളവുമൊക്കെ നിറഞ്ഞ ആ രാത്രി ഒരു ദുഃസ്വപ്നം പോലെ ഇപ്പോഴും വേട്ടയാടുന്നുണ്ട്. ഇനി അതുപോലൊരു അനുഭവത്തിന് ഇടയാക്കരുതേ എന്നു മാത്രമാണ് പ്രാർഥന.
പെട്ടിമുടി ദുരന്തത്തിൽ മരിച്ച 66 പേരുടെ മൃതദേഹങ്ങളാണ് 19 ദിവസം നീണ്ടുനിന്ന തിരച്ചിലിൽ കണ്ടെടുത്തത്. 4 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർ മരിച്ചതായി കണക്കാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. അപകടത്തിൽനിന്ന് 8 കുടുംബങ്ങളാണ് രക്ഷപ്പെട്ടത്. മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ 5 ലക്ഷം രൂപ വീതം അന്ന് നഷ്ടപരിഹാരം നൽകി. മരിച്ചവരുടെ ബന്ധുക്കൾക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 2 ലക്ഷം രൂപ വീതമുള്ള ധനസഹായം ഇതുവരെ നൽകിയിട്ടില്ല.