വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം: ഓണത്തിന് തൃശൂരിൽ ഇത്തവണ പുലിക്കളി ആഘോഷമില്ല
തൃശൂർ∙ ഓണാഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന തൃശൂരിലെ പുലിക്കളി ആഘോഷം ഇത്തവണയില്ല. വയനാട് ദുരന്തത്തിന്റെ പശ്ചാതലത്തിലാണ് തൃശൂർ കോർപറേഷന്റെ സർവകക്ഷി യോഗത്തില്‍ തീരുമാനമെടുത്തത്. ഓണാഘോഷങ്ങളുടെ ഭാഗമായി നടത്താറുള്ള കുമ്മാട്ടിയും വേണ്ടെന്നുവച്ചിട്ടുണ്ട്. സെപ്റ്റംബർ 18ന് ആയിരുന്നു പുലിക്കളി നിശ്ചയിച്ചിരുന്നത്. 11 സംഘങ്ങൾ ഇതിനായി റജിസ്റ്റർ ചെയ്തിരുന്നു.

സംസ്ഥാനത്ത് ഓണാഘോഷം ഇത്തവണ ഉണ്ടാകില്ലെന്ന് ഇന്നലെ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുലിക്കളിയും വേണ്ടെന്നു വച്ചിരിക്കുന്നത്.
ഗോവ രാജ്ഭവനിൽ സ്വാതന്ത്ര്യദിനത്തിൽ നടത്താനിരുന്ന ആഘോഷ പരിപാടികൾ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കുന്നതായി ഗവർണർ പി.എസ്.ശ്രീധരൻപിള്ളയും അറിയിച്ചു. സ്വാതന്ത്ര്യദിനാചരണം ലളിതമായി നടത്തും. ആഘോഷപരിപാടികളുടെ തുക മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസനിധിയിലേക്ക് നൽകും. ഇതിനു പുറമെ ഗവർണറുടെ വ്യക്തിനിഷ്ഠ ഫണ്ടിൽനിന്നുള്ള ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും.