ADVERTISEMENT

ധാക്ക∙ ബംഗ്ലദേശിൽ ഒരാഴ്ചയോളം നീണ്ടുനിന്ന ആഭ്യന്തര കലാപത്തിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. തിങ്കളാഴ്ച ബംഗ്ലദേശ് സിനിമാതാരമായ ഷാന്റോ ഖാനെയും പിതാവ് സലീം ഖാനെയും പ്രതിഷേധക്കാർ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. പ്രധാനമന്ത്രി പദത്തിൽനിന്ന് ഷെയ്ഖ് ഹസീന രാജിവച്ചൊഴിഞ്ഞു താൽക്കാലിക സർക്കാർ അധികാരത്തിലെത്തിയെങ്കിലും ജനങ്ങളെ കൊള്ളയടിക്കുന്നതും നേരിയ സംഘർഷങ്ങൾ തുടരുന്നുവെന്നുമാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇതിൽനിന്നു രക്ഷ നേടാനായി ജനം സ്വയം ആയുധമെടുത്തു സംരക്ഷണം തീർക്കുകയാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇതിൽ ഒരാളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബംഗ്ലാദേശിലെ പ്രശസ്ത ചലച്ചിത്രനടി അസ്മേരി ഹഖ് ബധോനാണ് അരിവാളുമായി വീടിനു പുറത്തു കാവൽ നിൽക്കുന്നത്. 

അസ്മേരി തന്നെ തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ടതാണ് ചിത്രം. അസ്മേരിയും അയൽവാസിയും അരിവാളും മറ്റുമായി തെരുവിൽ നിൽക്കുന്നതാണ് ചിത്രം. കള്ളന്മാരിൽനിന്നും കൊള്ളക്കാരിൽനിന്നും സമീപവാസികളെയും ബന്ധുക്കളെയും രക്ഷിക്കുന്നതിനായി രാത്രി മുഴുവൻ കാവൽ നിൽക്കുകയാണ് എന്നാണ് ചിത്രത്തിലൂടെ അവർ പറയുന്നത്. ‘‘രാജ്യത്തെ അഭിനേതാക്കൾ ധൈര്യമുള്ളവരണെങ്കിൽ ഇങ്ങനെയാണ്’’ എന്ന രീതിയിൽ അസ്മേരിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തുവന്നത്. 

2023ൽ വിശാൽ ഭരദ്വാജിന്റെ ‘കുഫിയ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അസ്മേരി അരങ്ങേറ്റം കുറിച്ചിരുന്നു. തബുവിനൊപ്പമുള്ള അസ്മേരിയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റി. 2010ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച അസ്മേരിയ നിരവധി ടിവി ഷോകളിലിലൂടെയും സുപരിചിതയായി.

English Summary:

Star Power: Actress Wields Sword to Fight Robbers During Bangladesh Turmoil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com