നേരത്തേ എത്തി, വൈകി മടങ്ങി; ദുരന്തമുഖത്ത് ആശ്വാസമായി പ്രധാനമന്ത്രി; ഒപ്പമുണ്ടെന്ന് വാക്ക്– ചിത്രങ്ങൾ
മേപ്പാടി∙ വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാംപുകളിലുമെത്തി ദുരന്തത്തിന്റെ തീവ്രത നേരിട്ടു മനസ്സിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. സന്ദർശനം സംബന്ധിച്ച സമയക്രമം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരുന്നെങ്കിലും അരമണിക്കൂർ നേരത്തേ പ്രധാനമന്ത്രി ദുരന്തഭൂമിയിലെത്തി. വ്യോമസേനയുടെ ഹെലികോപ്റ്ററിൽ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലളിൽ ആകാശ നിരീക്ഷണം നടത്തിയ ശേഷം ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി ദുരന്തഭൂമിയിലേക്ക് ഉദ്യോഗസ്ഥർക്കൊപ്പം നടന്നു.

മേപ്പാടി∙ വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാംപുകളിലുമെത്തി ദുരന്തത്തിന്റെ തീവ്രത നേരിട്ടു മനസ്സിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. സന്ദർശനം സംബന്ധിച്ച സമയക്രമം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരുന്നെങ്കിലും അരമണിക്കൂർ നേരത്തേ പ്രധാനമന്ത്രി ദുരന്തഭൂമിയിലെത്തി. വ്യോമസേനയുടെ ഹെലികോപ്റ്ററിൽ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലളിൽ ആകാശ നിരീക്ഷണം നടത്തിയ ശേഷം ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി ദുരന്തഭൂമിയിലേക്ക് ഉദ്യോഗസ്ഥർക്കൊപ്പം നടന്നു. അമ്പതു മിനിറ്റ് സമയമെടുത്ത്, ഓരോ സ്ഥലവും നടന്നുകണ്ട്, വിവരങ്ങൾ ഉദ്യോഗസ്ഥരോട് ചോദിച്ചു ദുരന്തത്തിന്റെ ആഴം മനസ്സിലാക്കി.
നൂറുകണക്കിന് ആളുകളുടെ സ്വപ്നം തകർത്ത പ്രകൃതി ദുരന്തമെന്നാണ് ഉരുൾപൊട്ടലിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ക്യാംപിലെത്തി സർവവും നഷ്ടപ്പെട്ട ഒരു ജനതയുടെ ദുഃഖത്തിന്റെ ആഴം തിരിച്ചറിഞ്ഞു. ജീവൻമാത്രം ബാക്കി ലഭിച്ചവരുടെ സങ്കടങ്ങൾ ക്ഷമയോടെ കേട്ട് സമാശ്വസിപ്പിച്ചു. സംഭവിച്ച ദുരന്തത്തിന്റെ ആഴം പ്രതിഫലിക്കുന്നതായിരുന്നു സെന്റ് ജോസഫ് ദുരിതാശ്വാസ ക്യാംപിലുള്ള ഓരോരുത്തരുടെയും പ്രതികരണങ്ങൾ. പ്രധാനമന്ത്രിയെ കണ്ട് അവർ കൈകൂപ്പി, സങ്കടങ്ങൾ പറഞ്ഞു, ചിലർക്ക് വാക്കുകളിടറി, ഉരുൾ കവർന്ന പ്രിയപ്പെട്ടവരെ കുറിച്ചു വീണ്ടും പറയുമ്പോൾ പ്രതീക്ഷയറ്റ അവരുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു, മുഖം കുനിച്ചു കരഞ്ഞു. കൈകൂപ്പി എല്ലാം ദൈവഹിതമെന്നു പറഞ്ഞവരുണ്ട് അവരിൽ. മറ്റുചിലർ ഒരുവാക്കുപോലും ഉരിയാടാനാകാതെ നിസംഗരായിരുന്നു. സംഭവിച്ച ദുരന്തത്തിന്റെ വ്യാപ്തിയേൽപ്പിച്ച ദുഃഖത്തിന്റെ ആഴം കൃത്യമായി വെളിവാക്കുന്നതായിരുന്നു ഉരുൾപൊട്ടൽ അതിജീവിച്ചവരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച.
ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ചു. ഡോക്ടർമാരുമായി സംസാരിച്ചു. വാത്സല്യത്തോടെ, കുഞ്ഞുങ്ങളുടെ കവിളിൽ തലോടിയും തലയിൽ തൊട്ടും അവരോട് സംസാരിച്ചും മറ്റുള്ളവരോട് ആരോഗ്യവിവരങ്ങൾ അന്വേഷിച്ചും അൽപ്പസമയം ആശുപത്രിയിൽ അദ്ദേഹം ചെലവഴിച്ചു. പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം വലിയ ആശ്വാസമാണ് ആ ജനതയ്ക്കേകിയത്. പിന്നീട് കൽപറ്റയിലെ കലക്ടറേറ്റിലെത്തി പത്തുമിനിറ്റോളം നീണ്ട അവലോകനയോഗം.
കേരളത്തിന്റെ ആവശ്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചു. കേരളം ഒറ്റയ്ക്കല്ല രാജ്യം ഒപ്പമുണ്ടെന്നും പുനരധിവാസത്തിന് പണം ഒരു പ്രശ്നമാകില്ലെന്നും ഉറപ്പുനൽകി ഒടുവിൽ പ്രധാനമന്ത്രി മടങ്ങുമ്പോൾ മുൻനിശ്ചയിച്ചതിനേക്കാൾ രണ്ടുമണിക്കൂർ വൈകിയിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ചീഫ് സെക്രട്ടറി വി.വേണു, ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ, എഡിജിപി എം.ആർ.അജിത് കുമാർ എന്നിവർ പ്രധാനമന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചു.