ഒട്ടാവ∙ സാമൂഹ്യമാധ്യമങ്ങളായ യൂട്യൂബ്, ടിക്ടോക്ക്, ഇൻസ്റ്റഗ്രാമ റെഡ്ഡിറ്റ്, ഫെയ്സ്ബുക്ക് എന്നിവയ്ക്കെതിരെ പരാതി നൽകി കനേഡിയൻ പൗരൻ. സമൂഹമാധ്യമങ്ങൾ അടിമപ്പെടുത്തുന്നുവെന്നും മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതാണെന്നും കാണിച്ചാണ് പരാതി. 2015 മുതൽ താൻ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളുടെ ഉപയോഗം നിമിത്തം ഉൽപാദനക്ഷമതയിലും ശരീര പ്രതിച്ഛായയിലും നിരവധി പ്രശ്നങ്ങൾ അനുഭവപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒട്ടാവ∙ സാമൂഹ്യമാധ്യമങ്ങളായ യൂട്യൂബ്, ടിക്ടോക്ക്, ഇൻസ്റ്റഗ്രാമ റെഡ്ഡിറ്റ്, ഫെയ്സ്ബുക്ക് എന്നിവയ്ക്കെതിരെ പരാതി നൽകി കനേഡിയൻ പൗരൻ. സമൂഹമാധ്യമങ്ങൾ അടിമപ്പെടുത്തുന്നുവെന്നും മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതാണെന്നും കാണിച്ചാണ് പരാതി. 2015 മുതൽ താൻ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളുടെ ഉപയോഗം നിമിത്തം ഉൽപാദനക്ഷമതയിലും ശരീര പ്രതിച്ഛായയിലും നിരവധി പ്രശ്നങ്ങൾ അനുഭവപ്പെട്ടു. ദിവസവും ദിവസവും നാല് മണിക്കൂർ വരെ ഇത്തരം സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിനായി ചെലവഴിക്കുകയാണ്.

പിന്നീടിത് രണ്ടുമണിക്കൂറായി ബോധപൂർവം കുറച്ചെങ്കിലും തന്റെ ഉറക്കത്തെയും ഉല്പാദനക്ഷമതയെയും അത് സ്വാധീനിച്ചുവെന്ന് അദ്ദേഹം പരാതിയിൽ പറയുന്നു. ഇത് ചില പ്രത്യേക വ്യക്തികൾ മാത്രം നേരിടുന്ന പ്രശ്നമല്ലെന്നും വ്യാപകമായ പ്രശ്നമാണെന്നും അതുകൊണ്ട് എല്ലാവർക്കും വേണ്ടിയാണ് നിയമനടപടിക്ക് ഇയാൾ മുതിർന്നത്. പ്രശ്നം സങ്കീർണമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് കേസ് ഏറ്റെടുത്തതെന്ന് കനേഡിയൻ പൗരന് വേണ്ടി കേസേറ്റെടുത്ത നിയമസ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ ഫിലിപ്പ് ബ്രോൾട് അറിയിച്ചു.

ADVERTISEMENT

ഏഴിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള 52 ശതമാനം കനേഡിയൻ കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് ഇവ ഉപയോഗിക്കുന്നവരുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ സമൂഹമാധ്യമ ഉടമകൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ബ്രോൾട് പറഞ്ഞു. മനുഷ്യരുടെ മാനസിക ബലഹീനതകളെയാണ് ഇത്തരം സമൂഹമാധ്യമങ്ങൾ ചൂഷണം ചെയ്യുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇവയുടെ നിരന്തര ഉപയോഗം നിത്യജീവിതത്തിലും ജീവിത ശൈലിയിലും തന്നെ മാറ്റം വരുത്തുകയാണ്. ഇവയുടെ ഉപയോഗത്തിലൂടെ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ കുറിച്ച് ജനങ്ങൾ ബോധവാന്മാരകണമെന്നും ബ്രോൾട് പറഞ്ഞു.

English Summary:

Canada Man Sues YouTube, Meta, TikTok, Reddit For Being Too Addictive

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT