ന്യൂഡൽഹി∙ സെബിക്ക് (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) എതിരായ ഹിൻഡൻബർഗ് ആരോപണങ്ങളിൽ ചോദ്യങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം ന‌ടത്തണമെന്ന കോൺഗ്രസിന്റെ ആവശ്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയപ്പെടുകയാണെന്ന് രാഹുൽ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുകിട, ഇടത്തരം നിക്ഷേപകരുടെ സമ്പത്ത് സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട സെബിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. സെബിയുടെ ചെയർപഴ്‌സനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നിരിക്കെ എന്തുകൊണ്ടാണ് മാധബി പുരി ബുച്ച് രാജിവയ്ക്കാത്തത്? നിക്ഷേപകരുടെ പണം നഷ്‌ടപ്പെ‌ട്ടാൽ മോദിയോ സെബി ചെയർപഴ്‌സനോ ഗൗതം അദാനിയോ ഉത്തരവാദിത്തം ഏറ്റെടുക്കുമോ?. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സുപ്രീം കോടതി ഒരിക്കൽ കൂടി സ്വമേധയാ വിഷയം പരിശോധിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

ADVERTISEMENT

ഹിൻഡൻബർഗ് ആരോപണങ്ങൾ പൂർണമായും തള്ളി സെബി രംഗത്തെത്തി. ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങൾ തെറ്റാണെന്നു സെബി പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറഞ്ഞു. അദാനിക്കെതിരെ സെബി കൃത്യമായ അന്വേഷണം നടത്തിയിട്ടുണ്ട്. ഇത് സുപ്രീം കോടതി അംഗീകരിച്ചതാണ്. അദാനിയെ സഹായിക്കാൻ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയെന്ന ആരോപണം തെറ്റാണ്. അദാനിക്കെതിരെ 24 കേസുകളാണ് സെബി ഇതുവരെ അന്വേഷിച്ചത്. ഇതിൽ 22 എണ്ണം പൂർത്തീകരിച്ചതായി ജനുവരിയിൽ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. മറ്റു രണ്ടു കേസുകളിൽ ഒരെണ്ണം മാർച്ചിൽ പൂർത്തീകരിച്ചു. അവസാനത്തെ കേസിന്റെ അന്വേഷണം അന്തിമ ഘട്ടത്തിലുമാണ്.

അന്വേഷണം അവസാനിപ്പിച്ച കേസുകളിൽ സെബി എൻഫോഴ്സ്മെന്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ നടപടികളെ കുറിച്ച് വിശദീകരിക്കാൻ നിലവിൽ സാധിക്കില്ല. ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടിസ് അയച്ചത് നിയമപ്രകാരമാണ്. നിയന്ത്രണങ്ങളിൽ കാലാകാലങ്ങളിൽ മാറ്റം വരുത്താറുണ്ട്, ഇതെല്ലാം കൂടിയാലോചനകൾക്ക് ശേഷമാണ് നടത്താറുള്ളതെന്നും സെബി വ്യക്തമാക്കി. 

ADVERTISEMENT

സെബി ചെയർപഴ്സൻ മാധബിക്കും ഭർത്താവ് ധവാൽ ബുചിനും അദാനിയുടെ വിദേശത്തെ കടലാസ് കമ്പനിയിൽ (ഷെൽ കമ്പനി) നിക്ഷേപ പങ്കാളിത്തമുണ്ടെന്നാണ് വിസിൽബ്ലോവർ വഴി ലഭിച്ച രേഖകൾ ചൂണ്ടിക്കാട്ടി ഹിൻഡൻബർഗ് ആരോപണം ഉന്നയിച്ചത്. 2023 ജനുവരിയിലായിരുന്നു അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് ആദ്യം ആരോപണം ഉന്നയിച്ചത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനിയുടെ നിയന്ത്രണത്തിൽ ബർമുഡ, മൗറീഷ്യസ് എന്നീ രാജ്യങ്ങളിൽ റജിസ്റ്റർ ചെയ്ത കടലാസ് കമ്പനികൾ വഴി, അദാനി ഗ്രൂപ്പ് സ്വന്തം കമ്പനികളുടെ ഓഹരികളിൽ നിക്ഷേപം നടത്തിയെന്നായിരുന്നു ആരോപണം. കടലാസ് കമ്പനികൾ വഴിയുള്ള നിക്ഷേപം വഴി ഓഹരി വില അനധികൃതമായി പെരുപ്പിക്കുകയും അങ്ങനെ വില കൂടിയ ഓഹരികൾ ഈടുവച്ച് അദാനി നേട്ടമുണ്ടാക്കിയെന്നും ഹിൻഡൻബർഗ് ആരോപിച്ചു.

English Summary:

SEBI rejects Hindenburg allegation on Madhabi buch, Rahul Gandhi Says Modi fears JPC investigation