സംസ്ഥാനത്ത് 12 ജില്ലകളിലും മഴ മുന്നറിയിപ്പ്; ഹിൻഡൻബർഗ് ആഘാതത്തിൽ അദാനി ഗ്രൂപ്പ്– പ്രധാന വാർത്തകൾ
തിരുവനന്തപുരം∙ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ 2 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്,
തിരുവനന്തപുരം∙ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ 2 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്,
തിരുവനന്തപുരം∙ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ 2 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്,
തിരുവനന്തപുരം∙ സംസ്ഥാനത്ത് 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്. രാത്രിയും അതിതീവ്ര മഴയാണു പ്രവചിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴയും കാസർകോടും ഒഴികെ മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്ര മഴ പെയ്യും. യെലോ അലർട്ടാണ് ഈ ജില്ലകളിൽ പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്ടിൽ കനത്ത മഴയാണ് പെയ്യുന്നത്. ജില്ലയിൽ അഞ്ച് പഞ്ചായത്തുകളിലാണ് കനത്ത മഴ പെയ്യുന്നത്. വയനാട് ദുരന്തം നടന്ന മേപ്പാടി, മൂപ്പൈനാട്, പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ മഴ. കടച്ചിക്കുന്ന്, വടുവൻചാൽ മേഖലയിൽ മൂന്നു മണിക്കൂറിനിടെ 100 മില്ലിമീറ്റർ മഴ പെയ്തെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ ഹ്യൂം അറിയിച്ചിട്ടുണ്ട്. കുറുമ്പാലക്കോട്ടയിൽ അതിശക്തമായ മഴയാണ്. മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നും ഹ്യൂം പ്രവചിക്കുന്നു.
വായിക്കാം: 12 ജില്ലകളിലും മഴ മുന്നറിയിപ്പ്; 3 ഇടത്ത് ഓറഞ്ച് അലർട്ട്, വയനാട്ടിൽ 5 പഞ്ചായത്തുകളിൽ കനത്ത മഴ
കോട്ടയം ∙ ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ ‘സെബി’ മേധാവി മാധബി ബുച്ചിനെതിരായ ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ സെൻസെക്സിനെയും നിഫ്റ്റിയെയും ഉലച്ചില്ല. നഷ്ടത്തോടെയായിരുന്നു വ്യാപാരത്തിന്റെ തുടക്കമെങ്കിലും പിന്നീട് സൂചികകൾ നേട്ടത്തിന്റെ ട്രാക്ക് പിടിക്കുകയായിരുന്നു. ഇന്നത്തെ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോൾ സെൻസെക്സ് 238 പോയിന്റ് (+0.30%) ഉയർന്ന് 79,943ലും നിഫ്റ്റി 57 പോയിന്റ് (+0.24%) നേട്ടവുമായി 24,425ലുമാണുള്ളത്. നിഫ്റ്റി 85 പോയിന്റും സെൻസെക്സ് 228 പോയിന്റും ഇടിഞ്ഞായിരുന്നു ഇന്ന് വ്യാപാരം ആരംഭിച്ചത്.
വായിക്കാം: ഹിൻഡൻബർഗ് ആഘാതത്തിൽ അദാനി ഗ്രൂപ്പ്; കുലുക്കമില്ലാതെ ഓഹരി വിപണി മുന്നോട്ട്
തിരുവനന്തപുരം∙ വയനാട് ജില്ലയിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വായ്പകൾ എഴുതിത്തള്ളി കേരള ബാങ്ക്. ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതിത്തള്ളുന്നതിനു ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു.
വായിക്കാം:മുണ്ടക്കൈ ദുരിതബാധിതർക്ക് ആശ്വാസം; ചൂരൽമല ശാഖയിലെ വായ്പകൾ എഴുതിത്തള്ളി കേരള ബാങ്ക്
തിരുവനന്തപുരം ∙ വിജിലന്‍സിന്റെ പുതിയ മേധാവിയായി എഡിജിപി യോഗേഷ് ഗുപ്ത ചുമതലയേറ്റു. ഡയറക്ടറായിരുന്ന ടി.കെ.വിനോദ് കുമാര്‍ സ്വയം വിരമിച്ചതിനെ തുടര്‍ന്നാണു യോഗേഷ് ഗുപ്തയെ ഡയറക്ടറായി നിയമിച്ചത്. ബവ്‌റിജസ് കോര്‍പറേഷന്റെ സിഎംഡി സ്ഥാനത്തു നിന്നാണ് വിജിലന്‍സ് ഡയറക്ടര്‍ പദവിയിലേക്കു യോഗേഷ് എത്തിയത്. എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിലും (ഇ.ഡി) സിബിഐയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ടി.കെ.വിനോദ് കുമാര്‍ വിരമിച്ചതോടെ ഇദ്ദേഹത്തിനു ഡിജിപി പദവി കിട്ടിയേക്കും.
വായിക്കാം: വിജിലന്‍സ് മേധാവിയായി ചുമതലയേറ്റ് യോഗേഷ് ഗുപ്ത; ഡിജിപി പദവി കിട്ടിയേക്കും
പത്തനംതിട്ട ∙ വയനാട് മേപ്പാടി പഞ്ചായത്തിലെ ഉരുൾപൊട്ടൽ ബാധിച്ച സ്ഥലങ്ങളിലും പുനരധിവാസത്തിനായി കണ്ടെത്തിയ സ്ഥലങ്ങളിലും സൂക്ഷ്മ പരിശോധന നടത്താൻ സംസ്ഥാന സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. തിരുവനന്തപുരം ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം മുൻ ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിൽ കോഴിക്കോട് ജലവിഭവ വിനിയോഗ കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റും സെന്റർ ഫോർ എക്സലൻസ് ഇൻ വാട്ടർ റിലേറ്റഡ് ഡിസാസ്റ്റർ മാനേജ്മെന്റ് മേധാവിയുമായ ഡോ. ടി.കെ.ദൃശ്യ, സൂരത്‌കൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സിവിൽ എൻജിനീയറിങ് വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ. ശ്രീവൽസ കോലതയാർ, വയനാട് ജില്ലാ മണ്ണുസംരക്ഷണ ഓഫിസർ താരാ മനോഹരൻ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ ഹസർഡ് അനലിസ്റ്റ് ജി.എസ്.പ്രദീപ് എന്നിവരാണു സംഘത്തിലുള്ളത്.
വായിക്കാം: വയനാട്ടിൽ പുനരധിവാസ ഭൂമി പരിശോധിക്കാൻ വിദഗ്ധ സമിതി; ദുരന്തസ്ഥലം ഇനി ജനവാസയോഗ്യമാണോ എന്നും പരിശോധന