കൊൽക്കത്ത∙ ബംഗാളിൽ ആർ.ജി.കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതി സഞ്ജയ് റോയ് കൊൽക്കത്ത പൊലീസിൽ വൊളന്റിയറായിരുന്നെന്ന് പൊലീസ്. ട്രാഫിക് നിയന്ത്രണം, ദുരന്തനിവാരണം തുടങ്ങിയ വിവിധ ജോലികളിൽ പൊലീസിനെ സഹായിക്കുന്നതിനായി താൽക്കാലികമായി നിയമിക്കുന്ന കരാർ തൊഴിലാളികളാണ് സിവിക് വൊളന്റിയർമാർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ ബംഗാളിൽ ആർ.ജി.കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതി സഞ്ജയ് റോയ് കൊൽക്കത്ത പൊലീസിൽ വൊളന്റിയറായിരുന്നെന്ന് പൊലീസ്. ട്രാഫിക് നിയന്ത്രണം, ദുരന്തനിവാരണം തുടങ്ങിയ  ജോലികളിൽ പൊലീസിനെ സഹായിക്കാൻ താൽക്കാലികമായി നിയമിക്കുന്ന കരാർ തൊഴിലാളികളാണ് സിവിക് വൊളന്റിയർമാർ. 

2019ലാണ് സഞ്ജയ്വൊ ളന്റിയറായി ചേർന്നത്. 12,000 രൂപയായിരുന്നു മാസ ശമ്പളം. പിന്നീട് ഇയാളെ പൊലീസ് വെൽഫെയർ സെല്ലിലേക്കും തുടർന്ന് ആർ.ജി.കർ മെഡിക്കൽ കോളജിലെ പൊലീസ് ഔട്ട്പോസ്റ്റിലേക്കും മാറ്റി. മെഡിക്കൽ കോളജിലെ എല്ലാ വിഭാഗവും ഇയാൾക്ക് പരിചിതമായിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സ ഉറപ്പാക്കുന്നതിന് രോഗികളുടെ ബന്ധുക്കളിൽനിന്ന് പണം വാങ്ങുന്ന സംഘത്തിലും സഞ്ജയ് ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. മെഡിക്കൽ കോളജിൽ ബെഡ് ഒഴിവില്ലാത്ത സാഹചര്യത്തിൽ സമീപത്തെ നഴ്സിങ് ഹോമുകളിൽ രോഗികൾക്ക് പ്രവേശനം വാഗ്ദാനം ചെയ്തും ഇയാൾ പണം പറ്റാറുണ്ടായിരുന്നു.

ADVERTISEMENT

പൊലീസിന്റെ മറ്റ് അധികാരങ്ങളൊന്നും ഇയാൾക്കുണ്ടായിരുന്നില്ലെങ്കിലും കെ.പി. (കൊൽക്കത്ത പൊലീസ്) എന്ന് രേഖപ്പെടുത്തിയ ടീഷർട്ട് ധരിച്ചാണ് ഇയാൾ നടന്നിരുന്നത്. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തയുടൻ ഒരു പശ്ചാത്താപവുമില്ലാതെ ‘എന്നെ വേണമെങ്കിൽ തൂക്കിക്കൊല്ലൂ’ എന്നാണ്പ്ര തികരിച്ചത്. ഇയാളുടെ മൊബൈൽ ഫോണിൽ നിറയെ അശ്ലീല വിഡിയോകളായിരുന്നെന്നും പൊലീസ് പറഞ്ഞു.

English Summary:

The accused in the case of raping and killing a woman doctor in RG Sarkar Medical College in Bengal was a volunteer with the Kolkata Police