ആംബുലൻസും ഡോക്ടറുമില്ല, യുവതിയുടെ പ്രസവമെടുത്ത് ശുചീകരണ തൊഴിലാളി; കുഞ്ഞ് മരിച്ചു
ഭോപാൽ∙ മധ്യപ്രദേശിൽ കൃത്യസമയത്ത് ആംബുലൻസിന്റെയും ഡോക്ടർമാരുടെയും സേവനം കിട്ടാത്തതോടെ യുവതിയുടെ പ്രസവമെടുത്തത് ശുചീകരണത്തൊഴിലാളിയായ സ്ത്രീ. കുഞ്ഞ് മരിച്ചു. ശിവ്പുരി ജില്ലയിലെ ഖരായിയിലാണ് സംഭവം. 32കാരിയായ റാണി എന്ന യുവതിയുടെ കുഞ്ഞാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒൻപതോടെ പ്രസവവേദന അനുഭവപ്പെട്ട യുവതിയും

ഭോപാൽ∙ മധ്യപ്രദേശിൽ കൃത്യസമയത്ത് ആംബുലൻസിന്റെയും ഡോക്ടർമാരുടെയും സേവനം കിട്ടാത്തതോടെ യുവതിയുടെ പ്രസവമെടുത്തത് ശുചീകരണത്തൊഴിലാളിയായ സ്ത്രീ. കുഞ്ഞ് മരിച്ചു. ശിവ്പുരി ജില്ലയിലെ ഖരായിയിലാണ് സംഭവം. 32കാരിയായ റാണി എന്ന യുവതിയുടെ കുഞ്ഞാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒൻപതോടെ പ്രസവവേദന അനുഭവപ്പെട്ട യുവതിയും വീട്ടുകാരും ആംബുലൻസ് വിളിച്ചെങ്കിലും എത്തിയില്ല.
പിന്നീട് മറ്റൊരു വാഹനം സംഘടിപ്പിച്ച് അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയെങ്കിലും അവിടെ ഡോക്ടറോ നഴ്സുമാരോ ഉണ്ടായിരുന്നില്ല. തുടർന്ന് ആശുപത്രിയിലുണ്ടായിരുന്ന ശുചീകരണത്തൊഴിലാളിയാണ് യുവതിയെ പരിചരിക്കാനെത്തിയത്. എന്നാൽ പ്രസവത്തെത്തുടർന്ന് കുട്ടി മരിച്ചു.
യുവതിയെ പരിചരിച്ചത് താനാണെന്നും സംഭവസമയത്ത് ആശുപത്രിയിൽ ഡോക്ടറില്ലായിരുന്നെന്നും ശുചീകരണത്തൊഴിലാളിയായ സ്ത്രീ നാട്ടുകാരോട് സമ്മതിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഞായറാഴ്ച അവധിയായിരുന്നെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ നഴ്സ് എവിടെയാണെന്നതിനെക്കുറിച്ച് സൂചനയില്ല. ശുചീകരണത്തൊഴിലാളിയെ ജോലിയിൽനിന്ന് പുറത്താക്കി. അതേസമയം ഡോക്ടർക്കും നഴ്സിനുമെതിരെ നടപടിയുണ്ടായോ എന്നതിൽ വ്യക്തതയില്ല.