പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുൽ പി.ഗോപാൽ ഇന്ത്യയിൽ തിരിച്ചെത്തി. രാഹുലിനെ വിമാനത്താവളത്തിൽ തടഞ്ഞുവച്ച ശേഷം വിട്ടയച്ചു. ഇന്ന് പുലർച്ചെയാണ് വിദേശത്ത് നിന്നും ഡൽഹി വിമാനത്താവളത്തിൽ രാഹുൽ‌ എത്തിയത്. ലുക്കൗട്ട് നോട്ടീസ് ഉള്ളതിനാലാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞത്. പിന്നീട് പന്തീരങ്കാവ് പൊലീസിനെ ബന്ധപ്പെട്ടപ്പോൾ രാഹുലിനെതിരെ നടപടിയെടുക്കരുതെന്ന് പറയുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി.ഗോപാൽ ഇന്ത്യയിൽ തിരിച്ചെത്തി. രാഹുലിനെ വിമാനത്താവളത്തിൽ തടഞ്ഞുവച്ച ശേഷം വിട്ടയച്ചു. ഇന്ന് പുലർച്ചെയാണ് വിദേശത്തുനിന്നും ഡൽഹി വിമാനത്താവളത്തിൽ രാഹുൽ‌ എത്തിയത്. ലുക്കൗട്ട് നോട്ടീസ് ഉള്ളതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞു. പിന്നീട് പന്തീരാങ്കാവ് പൊലീസിനെ ബന്ധപ്പെട്ടപ്പോൾ രാഹുലിനെതിരെ നടപടിയെടുക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഗാർഹിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലും കുടുംബാംഗങ്ങളും ഹൈക്കോടതിയെ സമീപിച്ചിരുന്നു. 14ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും അതുവരെ രാഹുലിനെതിരെ നടപടിയെടുക്കരുതെന്നുമാണ് കോടതി നിർദേശം. ഇതേത്തുടർന്നാണ് രാഹുലിനെ വിട്ടയച്ചത്. 

ADVERTISEMENT

എറണാകുളം വടക്കേക്കര സ്വദേശിയായ യുവതി നൽകിയ കേസിൽ രാഹുലിനെതിരെ വധശ്രമത്തിനടക്കം പന്തീരാങ്കാവ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് രാഹുൽ ഒളിവിൽ പോയത്. എന്നാൽ രാഹുലിനെതിരായ ആരോപണങ്ങളെല്ലാം നിഷേധിച്ച് പിന്നീട് യുവതി തന്നെ രംഗത്തെത്തുകയായിരുന്നു.

English Summary:

Rahul, accused in Pantheerankavu case, at Delhi airport; Detained and then released