ബെംഗളുരു∙ കർണാടകയിലെ 71 വർഷം പഴക്കമുള്ള തുംഗഭദ്ര അണക്കെട്ടിൻ്റെ ക്രസ്റ്റ് ഗേറ്റുകളിലൊന്ന് തകരാറിലായതോടെ ആശങ്കയിലാണ് 2 സംസ്ഥാനങ്ങളിലുള്ളവർ. കർണാടകയിലും ആന്ധ്രാപ്രദേശിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നാണ് നിലവിൽ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. 4 ജില്ലകളിലാണ് പ്രളയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർണാടകയിലെ 71 വർഷം പഴക്കമുള്ള തുംഗഭദ്ര അണക്കെട്ടിന്റെ ഷട്ടർ ഗേറ്റുകളിലൊന്നു തകരാറിലായതോടെ ആശങ്കയിലാണ് 2 സംസ്ഥാനങ്ങളിലുള്ളവർ. കർണാടകയിലും ആന്ധ്രപ്രദേശിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 4 ജില്ലകളിലാണ് പ്രളയ മുന്നറിയിപ്പുള്ളത്. സ്വാതന്ത്ര്യത്തിലേക്ക് രാജ്യം നടന്നടുത്ത കാലത്ത് പണിതീർത്ത തുംഗഭദ്രയ്ക്ക് ആരാണ് തുടക്കമിട്ടത്? സുർക്കി മിശ്രിതം ഉപയോഗിച്ച് പണിത തുംഗഭദ്ര എങ്ങനെയാണ് രണ്ട് സംസ്ഥാനങ്ങളിലുള്ളവർക്ക് ഗുണകരമായത്? പമ്പാ സാഗർ എന്നും അറിയപ്പെടുന്ന തുംഗഭദ്രയുടെ വിശേഷങ്ങൾ അറിയാം.

കർണാടകയിലെ വിജയനഗര, കൊപ്പാൽ ജില്ലകളുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന അണക്കെട്ടാണ് തുംഗഭദ്ര. പ്രദേശത്തെ ജലക്ഷാമവും കൃഷി ആവശ്യങ്ങളും പരിഗണിച്ചാണ് 1860ൽ ബ്രിട്ടിഷുകാർ തുംഗഭദ്ര നദിക്ക് കുറുകെ അണക്കെട്ട് പണിയാൻ തീരുമാനിച്ചത്. പിന്നീട് ഹൈദരാബാദ് രാജ്യവും ബ്രിട്ടിഷ് മദ്രാസ് പ്രവിശ്യയും 1944ൽ ഇതു സംബന്ധിച്ച കരാറിൽ എത്തിയതോടെ അണക്കെട്ടിന്റെ പണി ആരംഭിച്ചു. 1947ൽ ഇന്ത്യയ്ക്കു സ്വാതന്ത്യം ലഭിച്ചതോടെ അണക്കെട്ടിന്റെ കരാർ ഹൈദരാബാദ്, മൈസൂർ സംസ്ഥാനങ്ങൾ തമ്മിലായി. വേപ്പ കൃഷ്ണമൂർത്തി, പള്ളിമല്ലി പാപ്പയ്യ, തിരുമല അയ്യങ്കാർ എന്നിവരായിരുന്നു തുംഗഭദ്രയുടെ ശിൽപികൾ. ഏകദേശം 16.96 കോടി രൂപ ചെലവിൽ പണി തീർത്ത തുംഗഭദ്ര 1953ൽ കമ്മിഷൻ ചെയ്തു.

ADVERTISEMENT

2.45 കിലോമീറ്റർ നീളത്തിൽ 49.5 മീറ്റർ ഉയരത്തിലാണ് തുംഗഭദ്ര അണക്കെട്ട്. പാറ അടുക്കി അതിലേക്ക് സുർക്കി മിശ്രിതം ചേർത്താണു നിർമാണം. മുല്ലപ്പെരിയാർ കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ സുർക്കി ഡാമായ തുംഗഭദ്ര, പാറ അടുക്കി നിർമിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ഡാമാണ്. 132 ടിഎംസിയാണ് തുംഗഭദ്രയുടെ ആകെ ശേഷി. രാജ്യത്തെ ആദ്യത്തെ സുർക്കി ഡാമായ കേരളത്തിലെ മുല്ലപ്പെരിയാറിന് 15.65 ടിഎംസിയാണു ശേഷി. 378 ചതുരശ്ര കിലോമീറ്ററാണ് ഡാമുൾപ്പെടുന്ന മേഖലയുടെ ആകെ വിസ്തൃതി. 1957ല്‍ തുംഗഭദ്രയിൽ ജലവൈദ്യുത പദ്ധതിക്ക് തുടക്കം കുറിച്ചു. 9 മെഗാവാട്ട് ശേഷിയായിരുന്നു തുടക്കത്തിൽ തുംഗഭദ്രയിൽ ഉണ്ടായിരുന്നത്. പിന്നീടിത് ഘട്ടംഘട്ടമായി വർധിപ്പിച്ചു. നിലവിൽ 127 മെഗാവാട്ടാണ് ആകെ ശേഷി.

അണക്കെട്ടിനോട് ചേർന്നാണ് പൈതൃക നഗരമായ ഹംപി സ്ഥിതി ചെയ്യുന്നത്. റിസർവോയറിന്റെ ഇടതു ഭാഗത്തുനിന്ന് ആരംഭിക്കുന്ന കനാലുകളിലൂടെയാണ് കർണാടകയിലേക്ക് ജലസേചനത്തിന് ആവശ്യമായ വെള്ളം നൽകുന്നത്. റിസർവോയറിന്റെ വലതുഭാഗത്ത് നിന്നാരംഭിക്കുന്ന രണ്ട് കനാലുകളിൽ ഒന്ന് കർണാടകയിലേക്കും മറ്റൊന്ന് ആന്ധ്രപ്രദേശിലെ റായലസീമ മേഖലയിലേക്കും പോകുന്നുണ്ട്. കനാലുകളുടെ തുടക്കത്തിലാണ് ജലവൈദ്യുത യൂണിറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. തുംഗഭദ്ര നദിയിൽ സ്ഥിതി ചെയ്യുന്ന രാജോലിബന്ദ, സുങ്കേസുല എന്നീ ബാരേജുകളിലേക്ക് വെള്ളം എത്തിക്കാനും ഈ റിസർവോയറിൽ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നുണ്ട്. കൃഷ്ണ നദീജല തർക്ക ട്രൈബ്യൂണൽ 220 ടിഎംസി വെള്ളമാണ് രണ്ട് സംസ്ഥാനങ്ങൾക്കുമായി വീതിച്ച് നൽകുന്നത്. ഇതിൽ കർണാടകയ്ക്ക് 151 ടിഎംസിയും ആന്ധ്രയ്ക്ക് 79 ടിഎംസി ജലവുമാണ് അനുവദിച്ചിരിക്കുന്നത്.

ADVERTISEMENT

അണക്കെട്ടിൽ ആകെ 34 ഷട്ടർ ഗേറ്റുകളാണ് ഉള്ളത്. ഇതിൽ 19–ാം ഗേറ്റാണ് ശനിയാഴ്ച രാത്രിയോടെ തകരാറിലായത്. ഗേറ്റിനെ നിയന്ത്രിക്കുന്ന ചങ്ങല പൊട്ടിയതാണ് തകരാറിലാകാൻ കാരണം. അപകടമുണ്ടാകുമ്പോൾ 105 ടിഎംസിയായിരുന്നു ഡാമിലെ ജലനിരപ്പ്. ഇത് 55ലേക്ക് കുറച്ചാൽ മാത്രമേ ഷട്ടറിന്റെ അറ്റക്കുറ്റപ്പണികൾ സാധ്യമാകൂ. ഇതിന് നാല് ദിവസമോ അതിൽ കൂടുതലോ എടുത്തേക്കാമെന്നാണ് നിലവിലെ കണക്കുകൂട്ടൽ. നിലവിൽ 22 ഗേറ്റുകൾ തുറന്നുവച്ച് ഒരു ലക്ഷം ക്യുസെക്‌സ് വെള്ളം നദിയിലേക്ക് ഒഴുക്കി വിട്ടിരിക്കുകയാണ്.

English Summary:

Unveiling Tungabhadra's Legacy: How This 71-Year-Old Dam Continues to Quench Thirst and Bolster Agriculture