സിപിഎം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫിസിനു നേരേ ഇന്നലെ രാത്രി ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചു പേർ പൊലീസ് പിടിയിൽ. പല ക്രിമിനല്‍ കേസുകളിലും പ്രതികളായവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 2 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇവര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സിപിഎം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫിസിനു നേരേ തിങ്കളാഴ്ച രാത്രി ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ പിടിയില്‍. ഇവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരണെന്നു പൊലീസ് പറഞ്ഞു. പൂവച്ചല്‍ സ്വദേശി അല്‍അമീന്‍, മുനീര്‍, നിഷാദ്, തൂങ്ങാമ്പാറ സ്വദേശി അല്‍അമീന്‍, ഹാജ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 2 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇവര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

എസ്ഡിപിഐ പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചിരുന്നു. ഇന്നലെ എസ്ഡിപിഐ പ്രവര്‍ത്തകനായ കിള്ളി സ്വദേശി ഹാജയ്ക്ക് ആദ്യം വെട്ടേറ്റിരുന്നു. ഇയാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ഇയാളെ ആക്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അഖില്‍, അമല്‍ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ADVERTISEMENT

ജനുവരിയില്‍ കിള്ളിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീട് ആക്രമിച്ച കേസിലെ പ്രതിയെ ഇന്നലെ വൈകിട്ട് കിള്ളിയിലെ ടര്‍ഫില്‍ വച്ച് ആക്രമിക്കാന്‍ ശ്രമിച്ചതാണ് സംഭവങ്ങള്‍ക്കു തുടക്കമെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് എത്തുന്നതിനിടെയാണ് ഹാജയ്ക്ക് വെട്ടേറ്റത്. ഇതിനു പിന്നാലെയാണ് സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിനു നേരെ ആക്രമണം നടന്നത്. ബൈക്കിലെത്തിയ സംഘം സിപിഎം ഓഫിസിലേക്ക് ഇരച്ചുകയറി ആക്രമിക്കുകയായിരുന്നു.

English Summary:

Five Arrested in Attack on CPM Office in Kattakkada