മേപ്പാടി∙ ഉരുള്‍പൊട്ടിയ മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധസംഘം ഇന്ന് പരിശോധന നടത്തും. ദുരന്തപ്രദേശത്തെയും അനുബന്ധ മേഖലകളിലെയും അപകടസാധ്യത വിലയിരുത്തുന്ന സംഘം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറും. ഉരുള്‍പൊട്ടലുണ്ടായ മേഖലയിലെ ഭൂവിനിയോഗം എങ്ങനെയായിരിക്കണമെന്നും ഇവര്‍ ശുപാര്‍ശ ചെയ്യും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേപ്പാടി∙ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ അതിശക്തമായ മഴയിൽ മലവെള്ളപ്പാച്ചിൽ. സൈന്യം നിർമിച്ച താൽക്കാലിക നടപ്പാലം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. പുഴമുറിച്ചു കടക്കാൻ ശ്രമിച്ച പശു കുത്തൊഴുക്കിൽപ്പെട്ടു. ഇതിനിടെ പശുവിന്റെ കാൽ നടപ്പാലത്തിന്റെ കമ്പിയിൽ കുടുങ്ങിയതോടെ രക്ഷിക്കാൻ സാധിക്കാതെ വന്നു. അഗ്നിരക്ഷാസേന പശു ഒഴുകിപ്പോകാതിരിക്കാൻ കയർ ഇട്ട് കെട്ടി വയ്ക്കുകയായിരുന്നു. തുടർന്ന് പശുവിനെ രക്ഷിച്ചു. 

ശക്തമായ മഴ പെയ്യുന്നതിനാൽ ബെയ്‌ലി പാലം അടച്ചു. ഉച്ചവരെ ചൂരൽമലയിലും മുണ്ടക്കൈയിലും വെയിലായിരുന്നു. ഉച്ചകഴിഞ്ഞാണ് അതിശക്തമായ മഴയും മലവെള്ളപ്പാച്ചിലുമുണ്ടായത്. ബെയ്‌ലി പാലത്തിന് സമാന്തരമായാണ് ആളുകൾക്ക് നടന്നുപോകാൻ സാധിക്കുന്ന തരത്തിൽ സൈന്യം ചെറിയൊരു പാലം കൂടി നിർമിച്ചത്. ഈ പാലമാണ് ശക്തമായ കുത്തൊഴുക്കിൽ തകർന്നത്.

ADVERTISEMENT

സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസംഘം ദുരന്ത  മേഖലകളില്‍ പരിശോധന ആരംഭിച്ചു. ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞൻ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഉച്ചവരെ  പരിശോധന നടത്തിയത്.  പ്രതികൂല കാലവസ്ഥയായതിനാൽ ഉച്ചയ്ക്ക് ശേഷം പരിശോധന അവസാനിപ്പിച്ചു. 15 വരെ പരിശോധന തുടരും. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടവും അനുബന്ധ പ്രദേശവും സംഘം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. പ്രദേശത്തെ മണ്ണിന്റെയും പാറകളുടെയും സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

ദുരന്തം സംഭവിച്ചതെങ്ങനെയെന്നും ഉരുള്‍പൊട്ടലില്‍ സംഭവിച്ച പ്രതിഭാസങ്ങളും സംഘം വിലയിരുത്തും. ദുരന്ത പ്രദേശത്തെയും അനുബന്ധ മേഖലകളിലേയും അപകട സാധ്യതകൾ ‌വിലയിരുത്തി സർക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ വാട്ടര്‍ റിലേറ്റഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് (സി.ഡബ്ല്യു.ആര്‍.ഡി.എം.) പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും മേധാവിയുമായ ഡോ. ടി.കെ.ദൃശ്യ, സൂറത്ത്കല്‍ എന്‍ഐടി അസോഷ്യേറ്റ് പ്രഫസര്‍ ഡോ. ശ്രീവല്‍സ കൊളത്തയാര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ താരാ മനോഹരന്‍, കേരള ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് അനലിസ്റ്റ് ജി.എസ്. പ്രദീപ് എന്നിവരാണ് വിദഗ്ധ സംഘത്തിലുള്ളത്.

ADVERTISEMENT

ചൂരൽമല, മുണ്ടക്കൈ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് നിലമ്പൂർ ചാലിയാർ തീരത്തെ ഇന്നത്തെ ജനകീയ തിരച്ചിൽ അവസാനിച്ചു. അഞ്ചിടങ്ങളിലായി വിശദമായ തിരച്ചിലാണു നടന്നത്. മുണ്ടേരി ഫാം മുതല്‍ പരപ്പാന്‍പാറ വരെയുള്ള അഞ്ചു കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഒരു സംഘത്തിന്റെ തിരച്ചില്‍. എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാ സേന, സിവില്‍ ഡിഫന്‍സ് സേന, പൊലീസ്, തണ്ടര്‍ബോള്‍ട്ട്, വനംവകുപ്പ് എന്നീ സേനകള്‍ അടങ്ങുന്ന 60 അംഗ സംഘമാണ് തിരച്ചിൽ നടത്തിയത്. ഇനിയും 130 മൃതദേഹങ്ങളാണ് കണ്ടെത്താനുള്ളത്. വനമേഖലയായ പാണന്‍കായത്തില്‍ 10 സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 50 അംഗ സംഘവും പാണന്‍കായ മുതല്‍ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതല്‍ ചാലിയാര്‍ മുക്കുവരെയും 20 സന്നദ്ധപ്രവര്‍ത്തകരും 10 പൊലീസുകാരും അടങ്ങുന്ന 30 അംഗ സംഘങ്ങളും തിരച്ചിൽ നടത്തി. 

English Summary:

Wayanad Landslide Search Operation Updates