ഭീകരരുമായി ഏറ്റുമുട്ടൽ: ജമ്മുകശ്മീരിൽ സൈനിക ക്യാപ്റ്റന് വീരമൃത്യു
സ്വാതന്ത്ര്യദിനത്തലേന്ന് ജമ്മുകശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനിക ക്യാപ്റ്റന് വീരമൃത്യു. 48 രാഷ്ട്രീയ റൈഫിൾസ് ക്യാപ്റ്റൻ ദീപക് സിങ്ങാണ് വീരമൃത്യു വരിച്ചത്.ദോഡ ജില്ലയിലെ അസർ മേഖഴയിൽ ബുധനാഴ്ച രാവിലെ നാല് ഭീകരർ സൈനികർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ഒരു സാധാരണക്കാരനും പരുക്കേറ്റു.

ശ്രീനഗർ∙ ജമ്മുകശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനിക ക്യാപ്റ്റന് വീരമൃത്യു. 48 രാഷ്ട്രീയ റൈഫിൾസ് ക്യാപ്റ്റൻ ദീപക് സിങ്ങാണു വീരമൃത്യു വരിച്ചത്.ദോഡ ജില്ലയിലെ അസർ മേഖലയിൽ ബുധനാഴ്ച രാവിലെ 4 ഭീകരർ സൈനികർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ഒരു സാധാരണക്കാരനും പരുക്കേറ്റു.
ശിവ്ഗഢ്–അസർ മേഖലയിലെ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനായി നടന്ന തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പിൽ ഒരു ഭീകരനു പരുക്കേറ്റിരുന്നു. ഇയാൾക്കായി തിരച്ചിൽ നടത്തുകയാണെന്നു സൈന്യം അറിയിച്ചു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് അമേരിക്കൻ നിർമിത എം4 തോക്കും ചോരപ്പാടുകളുള്ള ബാഗുകളും കണ്ടെത്തിയിട്ടുണ്ട്. മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടർന്നു ചൊവ്വാഴ്ച വൈകിട്ടോടെ തിരച്ചിലിനു സൈന്യം ഇറങ്ങുകയായിരുന്നു.