വൈദ്യുതി നിരക്ക് വർധന: കെഎസ്ഇബി അപേക്ഷയിൽ പൊതുജനാഭിപ്രായം തേടാൻ റെഗുലേറ്ററി കമ്മിഷൻ
വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ കെഎസ്ഇബി നല്‍കിയിരിക്കുന്ന അപേക്ഷയുമായി ബന്ധപ്പെട്ട് കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന് അടുത്ത മാസം പൊതുജനാഭിപ്രായം തേടും. 2024-25 മുതല്‍ 2026-27 വരെ മൂന്നു വര്‍ഷത്തേക്കുള്ള നിരക്കു വര്‍ധന നടപ്പാക്കാനാണ് കെഎസ്ഇബി അപേക്ഷ നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം∙ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ കെഎസ്ഇബി നല്‍കിയിരിക്കുന്ന അപേക്ഷയുമായി ബന്ധപ്പെട്ട് കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന് അടുത്ത മാസം പൊതുജനാഭിപ്രായം തേടും. 2024-25 മുതല്‍ 2026-27 വരെ മൂന്നു വര്‍ഷത്തേക്കുള്ള നിരക്കു വര്‍ധന നടപ്പാക്കാനാണ് കെഎസ്ഇബി അപേക്ഷ നല്‍കിയിരിക്കുന്നത്. പ്രത്യേക വേനല്‍ നിരക്കും പീക് ടൈം നിരക്കും കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് പൊതുജനാഭിപ്രായം തേടാനുള്ള ആദ്യ പബ്ലിക് ഹിയറിങ് സെപ്റ്റംബര്‍ 3ന് കോഴിക്കോട് നളന്ദ ടൂറിസ്റ്റ് ഹോമില്‍ നടക്കും. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിലും എറണാകുളം കോർപറേഷന് ടൗണ്‍ ഹാളിലുമാണ് സെപ്റ്റംബര്‍ 4,5 തീയതികളില്‍ യഥാക്രമം രണ്ടും മൂന്നും യോഗങ്ങള്‍ നടക്കുക. സെപ്റ്റംബര്‍ 10ന് തിരുവനന്തപുരം പ്രിയദര്‍ശിനി പ്ലാനിറ്റോറിയം കോണ്‍ഫറന്‍സ് ഹാളിലാണ് അവസാനയോഗം.
2024-25ല്‍ വൈദ്യുതി നിരക്കില്‍ 30 പൈസയുടെ വര്‍ധനവാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2025 ജനുവരി മുതല്‍ മേയ് വരെ യൂണിറ്റിന് 10 പൈസ വേനല്‍ക്കാല നിരക്ക് ഈടാക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2025-26ല്‍ 20 പൈസയുടെ വര്‍ധനവും വേനല്‍ക്കാല നിരക്കായി യൂണിറ്റിന് 10 പൈസയും ഈടാക്കണം. 2026-27ല്‍ യഥാക്രമം 2 പൈസയും 10 പൈസയുമാണ് ഉയര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മാസം 250 യൂണിറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് നിലവില്‍ 3 സമയക്രമങ്ങളില്‍ വ്യത്യസ്ത നിരക്ക് ഈടാക്കുന്ന ടൈം ഓഫ് ദ് ഡേ (ടിഒഡി) മീറ്ററാണ് സ്ഥാപിച്ചിരിക്കുന്നത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ (പകല്‍ സമയം) സാധാരണ വൈദ്യുതി നിരക്കും, വൈകിട്ട് 6 മുതല്‍ രാത്രി 10 വരെ (പീക് സമയം) സാധാരണ നിരക്കിന്റെ 20% അധികവും, രാത്രി 10 മുതല്‍ രാവിലെ 6 വരെ (ഓഫ് പീക് സമയം) സാധാരണ നിരക്കിന്റെ 10% കുറവുമാണ് ഈടാക്കുന്നത്.
സൗരവൈദ്യുതിയും വില കുറഞ്ഞ വൈദ്യുതിയും ധാരാളമായി ലഭിക്കുന്ന പകല്‍ സമയം, ടിഒഡി മീറ്ററുള്ള ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് സാധാരണ നിരക്കില്‍ 10% ഇളവ് നല്കാന് ശുപാര്‍ശ ചെയ്തതിനൊപ്പമാണ് പീക് സമയത്ത് 5 ശതമാനവും ഓഫ് പീക് സമയത്ത് 10 ശതമാനവും വര്‍ധനയ്ക്കു ശുപാര്‍ശ നല്‍കിയത്. 2.9 ലക്ഷം ഉപയോക്താക്കള്‍ക്കു പുതിയതായി ടിഒഡി മീറ്റര്‍ സ്ഥാപിക്കാനാണു നീക്കം. വീട്ടില്‍ സോളര്‍ സ്ഥാപിച്ച് ഗ്രിഡിലേക്കു വൈദ്യുതി നല്കുന്ന എല്ലാ ഉപയോക്താക്കള്‍ക്കും (പ്രൊസ്യൂമര്‍) അവരുടെ പ്രതിമാസ വൈദ്യുതി ഉപയോഗം കണക്കിലെടുക്കാതെ ടിഒഡി മീറ്റര്‍ സ്ഥാപിക്കുന്നതിന് നെറ്റ് മീറ്ററിങ് റഗുലേഷന് ഭേദഗതിക്കു ശുപാര്‍ശയുണ്ട്.