സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ ശിക്ഷ ഉടൻ വേണം: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി∙ കൊൽക്കത്തയിലെ ആശുപത്രിയിൽ യുവഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ബംഗാളിലെ മമത ബാനർജി സർക്കാർ രൂക്ഷ വിമർശനം ഏറ്റുവാങ്ങുന്നതിനിടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 78–ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് മോദി വിഷയത്തിൽ പ്രതികരിച്ചത്. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ സമൂഹത്തിൽ ശക്തമായ പ്രതിഷേധം ഉണ്ടെന്നും സംസ്ഥാന സർക്കാർ ഇതിൽ ഗൗരവപൂർവമായ നടപടികൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ന്യൂഡൽഹി∙ കൊൽക്കത്തയിലെ ആശുപത്രിയിൽ യുവഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ബംഗാളിലെ മമത ബാനർജി സർക്കാർ രൂക്ഷ വിമർശനം ഏറ്റുവാങ്ങുന്നതിനിടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 78–ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണു മോദി വിഷയത്തിൽ പ്രതികരിച്ചത്. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ സമൂഹത്തിൽ ശക്തമായ പ്രതിഷേധം ഉണ്ടെന്നും സംസ്ഥാന സർക്കാർ ഇതിൽ ഗൗരവപൂർവമായ നടപടികൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
‘‘കര, വ്യോമ, നാവിക, ബഹിരാകാശ മേഖലകളിൽ സ്ത്രീകൾ ഉയർന്നുവരുന്നതിനു രാജ്യം സാക്ഷ്യം വഹിക്കുകയാണ്. എന്നാൽ ഭയപ്പെടുത്തുന്ന കാര്യങ്ങളും വർധിക്കുന്നു. സമൂഹമെന്ന നിലയിൽ നമ്മൾ ഇക്കാര്യത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കണം. നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കുമെതിരായ അതിക്രമങ്ങളിൽ പൊതുജനത്തിനിടയിൽ പ്രതിഷേധം ശക്തമാണ്. ഈ രാജ്യവും സമൂഹവും സംസ്ഥാന സർക്കാരുകളും ഇക്കാര്യം ഗൗരവമായി എടുക്കണം. സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾ എത്രയും പെട്ടെന്ന് അന്വേഷിക്കണം. ഇത്രയും നീചമായ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് എത്രയും പെട്ടെന്ന് ശിക്ഷ ലഭിക്കണം. സമൂഹത്തിന് വിശ്വാസം വരണമെങ്കിൽ എത്രയും പെട്ടെന്ന് ഇതു നടപ്പാക്കണം’’ – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയായ ആർ.ജി. കാർ മെഡിക്കൽ കോളജിലെ പിജി മെഡിക്കൽ വിദ്യാർഥിനിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ നിലയിൽ ആശുപത്രിയിലെ സെമിനാർ ഹാളിൽ കണ്ടെത്തിയത്. കഴുത്തിന്റെ എല്ല് പൊട്ടിയ നിലയിലായിരുന്നു മൃതദേഹം. ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നാണു പ്രാഥമിക റിപ്പോർട്ട്. രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ പൊലീസ് സിവിക് വൊളന്റിയർ സഞ്ജയ് റോയി ആണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. കൽക്കട്ട ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കേസന്വേഷണം സിബിഐ ഏറ്റെടുത്തു.