തിരുവനന്തപുരം∙ കുറിയറില്‍ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡ് അയച്ചുകൊടുത്ത് തട്ടിപ്പുകാര്‍ തിരുവനന്തപുരം സ്വദേശിയായ യുവതിയില്‍നിന്നു തട്ടിയെടുത്തത് 22.90 ലക്ഷം രൂപ. കക്കമൂല സ്വദേശിനിയാണ് തട്ടിപ്പിന് ഇരയായത്. കാര്‍ഡ് ഉരച്ചപ്പോള്‍ ലഭിച്ച 8 ലക്ഷം രൂപ സമ്മാനം കിട്ടാനായാണ് യുവതി 22.90 ലക്ഷം രൂപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കുറിയറില്‍ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡ് അയച്ചുകൊടുത്തു തട്ടിപ്പുകാര്‍ തിരുവനന്തപുരം സ്വദേശിയായ യുവതിയില്‍നിന്നു തട്ടിയെടുത്തത് 22.90 ലക്ഷം രൂപ. കക്കമൂല സ്വദേശിനിയാണു തട്ടിപ്പിന് ഇരയായത്. കാര്‍ഡ് ഉരച്ചപ്പോള്‍ ലഭിച്ച 8 ലക്ഷം രൂപ സമ്മാനം കിട്ടാനായാണു യുവതി 22.90 ലക്ഷം രൂപ തട്ടിപ്പുകാര്‍ക്കു നല്‍കിയത്. 2023 ഡിസംബര്‍ മുതലാണു തട്ടിപ്പ് ആരംഭിച്ചത്. 

സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡ് വീട്ടിലേക്ക് അയച്ചിട്ടുണ്ടെന്നു പറഞ്ഞ് ഒരാള്‍ യുവതിയെ ഫോണില്‍ വിളിച്ചു. കാര്‍ഡ് ഉരച്ചപ്പോള്‍ എട്ടു ലക്ഷം രൂപയാണു സമ്മാനമായി കിട്ടിയത്. എട്ടു ലക്ഷം രൂപ കിട്ടാനായി ജിഎസ്ടിയും പ്രോസസിങ് ഫീസും ആദായനികുതിയും മറ്റും നല്‍കണമെന്നു വിളിച്ചയാള്‍ യുവതിയോടു ആവശ്യപ്പട്ടു. ഈ നല്‍കുന്ന തുക സമ്മാനത്തുകയ്ക്ക് ഒപ്പം തിരികെ നല്‍കുമെന്നാണു ഇയാൾ വിശ്വസിപ്പിച്ചത്.  ഇതു വിശ്വസിച്ച യുവതി തട്ടിപ്പുകാര്‍ ആവശ്യപ്പെട്ട പണം നല്‍കുകയായിരുന്നു. ‌

ADVERTISEMENT

അടുത്തിടെ വിവരം പിതാവ് അറിഞ്ഞതോടെയാണ് ഇതു തട്ടിപ്പാണെന്നു മനസിലായത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കാന്‍ പിതാവ് ആവശ്യപ്പെട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary:

Thiruvananthapuram Woman Loses Rs 22.9 Lakh in Scratch-and-Win Scam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT