കേരളത്തിലും സ്വർണ വില കുതിച്ചുയരുമെന്ന സൂചനകൾ നൽകി രാജ്യാന്തര വില ചരിത്രത്തിലാദ്യമായി ഔൺസിന് 2​500 ഡോളർ ഭേദിച്ചു. കഴിഞ്ഞമാസം രേഖപ്പെടുത്തിയ 2483 ഡോളർ എന്ന റെക്കോർഡാണ് പഴങ്കഥയായത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ യുഎസിൽ പണപ്പെരുപ്പം താഴ്ന്നത് കണക്കിലെടുത്ത് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടുത്തമാസം അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലുകളാണ് സ്വർണ വിലയിൽ കുതിപ്പുണ്ടാക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് ഇന്ത്യൻ സമയം വൈകിട്ട്, ഒറ്റയടിക്ക് 41 ഡോളറോളം മുന്നേറി 2,​500.16 ഡോളർ വരെ രാജ്യാന്തര വില എത്തി. നിലവിൽ,​ വ്യാപാരം പുരോഗമിക്കുന്നത് 2,​489 ഡോളറിൽ. യുഎസിൽ ജൂലൈയിലെ റീറ്റെയ്ൽ പണപ്പെരുപ്പം 2021ന് ശേഷം ആദ്യമായി മൂന്ന് ശതമാനത്തിന് താഴെ എത്തിയതാണ് പലിശ കുറയ്ക്കാനുള്ള അനുകൂല സാഹചര്യമൊരുക്കുന്നത്. 

ADVERTISEMENT

മാത്രമല്ല,​ കഴിഞ്ഞമാസം യുഎസിൽ ഭവന നി‌ർമാണമേഖലയുടെ പെർമിറ്റ് നിരക്ക് ജൂണിനെ അപേക്ഷിച്ച് 4 ശതമാനവും 2023 ജൂലൈയേക്കാൾ 7 ശതമാനവും ഇടിഞ്ഞിട്ടുണ്ട്. ഇതും പലിശ കുറയ്ക്കാനുള്ള സാധ്യതകൾക്ക് ആക്കം കൂട്ടുകയാണ്. പലിശ കുറയുന്നത് യു.എസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (യുഎസ് ട്രഷറി ബോണ്ട് യീൽഡ്)​ കുറയാനിടയാക്കും. ഡോളറും ദുർബലമാകും.

ഫലത്തിൽ,​ നിക്ഷേപകർ ബോണ്ടിനെയും ഡോളറിനെയും കൈവിട്ട് കൂടുതൽ നേട്ടം കിട്ടുന്ന ഗോൾഡ് ഇടിഎഫ് പോലുള്ള പദ്ധതികളിലേക്ക് നിക്ഷേപം മാറ്റും. നിലവിൽ,​ 10-വർഷ യുഎസ് ട്രഷറി ബോണ്ട് യീൽഡ് 3.904 ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടുണ്ട്. മുൻ മാസങ്ങളിൽ ഇത് 4.5 ശതമാനത്തിനു മുകളിലായിരുന്നു. 

ADVERTISEMENT

കഴിഞ്ഞമാസങ്ങളിൽ യൂറോയും യെന്നും അടക്കം ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡ‌ോളർ ഇൻഡെക്സ് 105ന് മുകളിൽ ആയിരന്നുന്നെങ്കിൽ ഇപ്പോഴത് 102.74ലേക്കും താഴ്‌ന്നിട്ടുണ്ട്. ഇതാണ് സ്വർണ വില കുതിക്കാനിടയാക്കിയത്.  രാജ്യാന്തര വില,​ രൂപയുടെ മൂല്യം തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് കേരളത്തിലും വില നിർണയമെന്നതിനാൽ സംസ്ഥാനത്ത് വരുംദിവങ്ങളിൽ സ്വർണവില ഉയർന്നേക്കാമെന്നാണ് വിപണിയുടെ വിലയിരുത്തൽ. കേരളത്തിൽ നിലവിൽ ഈ മാസത്തെ ഉയർന്ന നിരക്കിലാണ് സ്വർണവിലയുള്ളത്. കേന്ദ്ര ബജറ്റിനു ശേഷം കുറിക്കുന്ന ഏറ്റവും ഉയർന്ന വിലയുമാണിത്.

English Summary:

Record-Breaking Gold Prices, Kerala Market Watches as Prices Surge Globally

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT