കുതിച്ചുയർന്ന് ഇസ്രോയുടെ എസ്എസ്എൽവി-ഡി 3; 14 മിനിറ്റിനുള്ളിൽ ഉപഗ്രഹം ഭ്രമണപഥത്തിൽ– വിഡിയോ
ഐഎസ്ആർഒയുടെ ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്–08ന്റെ വിക്ഷേപണം പൂർണ വിജയം. രാവിലെ 9.17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് ചെറു റോക്കറ്റായ എസ്എസ്എൽവി-ഡി 3 വിക്ഷേപിച്ചത്.

ചെന്നൈ ∙ ഐഎസ്ആർഒയുടെ ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്–08ന്റെ വിക്ഷേപണം പൂർണ വിജയം. രാവിലെ 9.17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് ചെറു റോക്കറ്റായ എസ്എസ്എൽവി-ഡി 3 വിക്ഷേപിച്ചത്.
14 മിനിറ്റിനുള്ളിൽ ഉപഗ്രഹത്തെ നിശ്ചിത ഭ്രമണപഥത്തിൽ എത്തിച്ചു. ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ്, ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം-റിഫ്ലെക്റ്റോമെട്രി, എസ്ഐസി യുവി ഡോസിമീറ്റർ എന്നീ ശാസ്ത്രീയ പരീക്ഷണ ഉപകരണങ്ങളാണ് (പേലോഡ്) ഉപഗ്രഹത്തിലുള്ളത്.