പയേതുങ്താൻ ഷിനവത്ര പുതിയ തായ്ലൻഡ് പ്രധാനമന്ത്രി; രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രി
ബാങ്കോക്ക് ∙ തായ്‌ലൻഡിൽ പാർലമെന്റ് പയേതുങ്താൻ ഷിനവത്രയെ (37) പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്രയുടെ മകളാണ് ഷിനവത്ര. സർക്കാരിനു നേതൃത്വം നൽകുന്ന ഫിയു തായ് പാർട്ടിയുടെ സ്ഥാനാർഥിയായ പയേതുങ്താന് പാർലമെന്റിൽ 319 വോട്ട് ലഭിച്ചു. നിലവിൽ പ്രധാനമന്ത്രിയായിരുന്ന സ്രദ്ദ

ബാങ്കോക്ക് ∙ തായ്‌ലൻഡിൽ പാർലമെന്റ് പയേതുങ്താൻ ഷിനവത്രയെ (37) പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്രയുടെ മകളാണ് ഷിനവത്ര. സർക്കാരിനു നേതൃത്വം നൽകുന്ന ഫിയു തായ് പാർട്ടിയുടെ സ്ഥാനാർഥിയായ പയേതുങ്താന് പാർലമെന്റിൽ 319 വോട്ട് ലഭിച്ചു. നിലവിൽ പ്രധാനമന്ത്രിയായിരുന്ന സ്രദ്ദ തവിസിനെ അഴിമതിക്കേസിൽ സുപ്രീം കോടതി ബുധനാഴ്ച പുറത്താക്കിയതിനു പിന്നാലെയാണ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തത്. പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും രണ്ടാമത്തെ വനിതയുമാണ് പയേതുങ്താൻ.
പുതിയ പദവി ബഹുമതിയായി കരുതുന്നുവെന്നും രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാൻ കഴിയുമെന്നും ഷിനവത്ര പറഞ്ഞു. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ബിസിനസ് നടത്തുകയായിരുന്നു പയേതുങ്താൻ.
പ്രധാനമന്ത്രി ആയിരുന്ന തക്സിനെ 2006 ലാണ് അഴിമതി ആരോപിച്ച് പട്ടാളം പുറത്താക്കിയത്. 2011 മുതൽ 2014 വരെ യിങ്‌ലക് പ്രധാനമന്ത്രിയായി. വിദേശത്തു താമസമാക്കിയ തക്സിൻ കഴിഞ്ഞ വർഷമാണ് തായ്‌ലൻഡിൽ തിരിച്ചെത്തി രാഷ്ട്രീയത്തിൽ സജീവമായത്. 493 അംഗ പാർലമെന്റിൽ ഫിയു തായ് പാർട്ടി നേതൃത്വം നൽകുന്ന 11 കക്ഷികളുടെ മുന്നണിക്ക് 314 അംഗങ്ങളുണ്ട്.