ജെഎംഎമ്മിൽ അസ്വാരസ്യം; മുൻ മുഖ്യമന്ത്രി ചംപയ് സോറൻ ബിജെപിയിലേക്കെന്ന് സൂചന
ന്യൂഡൽഹി∙ ജാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുൻ മുഖ്യമന്ത്രി ചംപയ് സോറൻ ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം. ചംപയ് സോറനും ജാർഖണ്ഡ് മുക്തിമോർച്ച (ജെഎംഎം) എംഎൽഎ ലോബിൻ ഹെംബ്രോമും ബിജെപിയിൽ ചേർന്നേക്കുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ന്യൂഡൽഹി∙ ജാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുൻ മുഖ്യമന്ത്രി ചംപയ് സോറൻ ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം. ചംപയ് സോറനും ജാർഖണ്ഡ് മുക്തിമോർച്ച (ജെഎംഎം) എംഎൽഎ ലോബിൻ ഹെംബ്രോമും ബിജെപിയിൽ ചേർന്നേക്കുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവർ ബിജെപി നേതാക്കളുമായി ഇക്കാര്യത്തിൽ ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഹേമന്ത് സോറൻ നയിക്കുന്ന സർക്കാരിൽ മന്ത്രിയാണ് നിലവിൽ ചംപയ് സോറൻ.
ജെഎംഎമ്മിലെ കൂടുതൽ നേതാക്കൾ ചംപയ്ക്കൊപ്പം ബിജെപിയിൽ ചേരാനും സാധ്യതയുണ്ടെന്നാണ് സൂചന. ജെഎംഎം നേതാക്കൾ ഇതിനകം ഡൽഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടതായാണ് വിവരം. എന്നാൽ ഇക്കാര്യം രണ്ടു വിഭാഗവും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്തതിനെത്തുടർന്ന് ഹേമന്ത് സോറൻ രാജിവച്ചപ്പോഴാണ് ചംപയ് സോറൻ മുഖ്യമന്ത്രിയായത്. തുടർന്ന് 5 മാസത്തിനുശേഷം ജാമ്യം ലഭിച്ച് തിരിച്ചെത്തിയതോടെ ഹേമന്ത് സോറനുവേണ്ടി ചംപയ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞു. ഇതിൽ ചംപയ് അസ്വസ്ഥനായിരുന്നെന്നാണ് വിവരം.